AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ജീവനക്കാർക്ക് ശമ്പളം ഇരട്ടിയാകുമോ? എട്ടാം ശമ്പള കമ്മീഷന്റെ യഥാർത്ഥ ശമ്പള വർദ്ധനവ് എത്ര?

8th Pay Commission Updates: നിയമങ്ങൾ അനുസരിച്ച്, ഡിഎ ഒരു നിശ്ചിത പരിധി കടക്കുമ്പോൾ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാറുണ്ട്. ഇത് അടുത്ത ഇൻക്രിമെന്റിലും മറ്റ് അലവൻസുകളിലും വലിയ വർദ്ധനവുണ്ടാക്കും. ഇൻക്രിമെന്റുകൾ, ഡിഎ വർദ്ധനവ്, ഡിഎ ലയനം എന്നിവയുടെ കൂട്ടുപലിശ പോലുള്ള പ്രതിഫലനമാണ് 7 വർഷത്തിനുള്ളിൽ മൊത്തം ശമ്പളം ഇരട്ടിയാക്കാൻ സഹായിക്കുന്നത്.

8th Pay Commission: ജീവനക്കാർക്ക് ശമ്പളം ഇരട്ടിയാകുമോ? എട്ടാം ശമ്പള കമ്മീഷന്റെ യഥാർത്ഥ ശമ്പള വർദ്ധനവ് എത്ര?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 09 Aug 2026 | 03:14 PM

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ജിവനക്കാർക്കിടയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ജീവനക്കാർക്കിടയിൽ ധാരാളം അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പുതിയ ശമ്പള കമ്മീഷൻ വരുമ്പോൾ ശമ്പളം ഇരട്ടിയാകുമോ എന്നതാണ് എല്ലാവരുടെയും പ്രധാന സംശയം. വിഷയത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ അവരുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇനി സംശയം വേണ്ട, വിശദമായി അറിഞ്ഞാലോ…..

ഡിഎ ലയനം

ക്ഷാമബത്ത (DA) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്ന ആവശ്യമാണ് യൂണിയനുകൾ പ്രധാനമായും ഉന്നയിക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, ദീർഘകാലാടിസ്ഥാനത്തിൽ ശമ്പളം ഇരട്ടിയാകുന്നത് അസാധ്യമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

വാർഷിക വർദ്ധനവും  ഡിഎയും

വർഷത്തിലൊരിക്കൽ ലഭിക്കുന്ന 3% അല്ലെങ്കിൽ അതിൽ കൂടുതലുള്ള വാർഷിക ശമ്പള വർദ്ധനവാണ് ശമ്പള വളർച്ചയിലെ പ്രധാന ഘടകം. ഇതിനുപുറമേ, പണപ്പെരുപ്പം നേരിടാൻ ഓരോ ആറുമാസ കൂടുമ്പോഴും സർക്കാർ ക്ഷാമബത്ത പരിഷ്കരിക്കുകയും ചെയ്യുന്നു.

ALSO READ: 8-ാം ശമ്പള കമ്മീഷൻ: പെൻഷൻ വർദ്ധനവ്, ഗ്രാറ്റുവിറ്റി പരിധി… തീരുമാനം എന്താകും?

ശമ്പള വർദ്ധനവ് എങ്ങനെ?

നിയമങ്ങൾ അനുസരിച്ച്, ഡിഎ ഒരു നിശ്ചിത പരിധി കടക്കുമ്പോൾ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാറുണ്ട്. ഇത് അടുത്ത ഇൻക്രിമെന്റിലും മറ്റ് അലവൻസുകളിലും വലിയ വർദ്ധനവുണ്ടാക്കും. ഇൻക്രിമെന്റുകൾ, ഡിഎ വർദ്ധനവ്, ഡിഎ ലയനം എന്നിവയുടെ കൂട്ടുപലിശ പോലുള്ള പ്രതിഫലനമാണ് 7 വർഷത്തിനുള്ളിൽ മൊത്തം ശമ്പളം ഇരട്ടിയാക്കാൻ സഹായിക്കുന്നത്. ഇത് ശമ്പള കമ്മീഷന്റെ ഒരു ദിവസത്തെ സമ്മാനമല്ല, മറിച്ച് സ്വാഭാവിക സാമ്പത്തിക വളർച്ചയാണ്.

തെറ്റിദ്ധാരണകൾ വേണ്ട

2.0 ഫിറ്റ്മെന്റ് ഫാക്ടർ അംഗീകരിച്ചാൽ ഇൻ-ഹാൻഡ് ശമ്പളം, അതായത്, കൈയിൽ കിട്ടുന്ന തുക ഒറ്റരാത്രികൊണ്ട് ഇരട്ടിയാകുമെന്നാണ് പലരുടെയും വിചാരം. എന്നാൽ ഇത് ഒരു വലിയ തെറ്റിദ്ധാരണയാണ്.  ഫിറ്റ്മെന്റ് ഫാക്ടർ 2 ആകുമ്പോൾ നിങ്ങളുടെ ബേസിക് പേ ഇരട്ടിയാകും എന്നത് ശരിയാണ്. എന്നാൽ കൈയിൽ കിട്ടുന്ന ആകെ ശമ്പളം ഇരട്ടിയാകില്ല.

പുതിയ ശമ്പള കമ്മീഷൻ നിലവിൽ വരുമ്പോൾ, അതുവരെ ലഭിച്ചിരുന്ന ഡിഎ പൂജ്യത്തിലേക്ക് പുനഃക്രമീകരിക്കും. ബേസിക് പേ കൂടുമെങ്കിലും കുറച്ചു കാലത്തേക്ക് വലിയ ഡിഎ ഘടകം ലഭ്യമാകില്ല. കൂടാതെ, എച്ച്.ആർ.എ പോലുള്ള മറ്റ് അലവൻസുകൾ പുതിയ, ഉയർന്ന അടിസ്ഥാന ശമ്പളത്തെ അടിസ്ഥാനമാക്കി പുതുക്കിയ നിരക്കിൽ വീണ്ടും കണക്കാക്കും. സാമ്പത്തിക വിശകലനങ്ങൾ വ്യക്തമാക്കുന്നത്, ഫിറ്റ്മെന്റ് ഫാക്ടർ 2 നിലവിൽ വന്നാലും ആദ്യ ദിനത്തിലെ യഥാർത്ഥ ശമ്പള വർദ്ധനവ് 100% അല്ല, മറിച്ച് 31% മുതൽ 35% വരെ മാത്രമായിരിക്കും.

ക്ഷാമബത്ത 3% കൂടും

എട്ടാം ശമ്പള കമ്മീഷൻ പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്. മൂന്ന് ശതമാനം വർദ്ധനവാകും ഇത്തവണ ഉണ്ടാകുക. തൊഴിൽ മന്ത്രാലയം പുറത്തുവിട്ട 2026 ജൂൺ മാസത്തിലെ വ്യവസായ തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ജൂലൈ മുതലുള്ള ഡി.എ വർദ്ധനവ് കണക്കാക്കുന്നത്. ഇതോടെ നിലവിലുള്ള 60 ശതമാനം ഡി.എ 63 ശതമാനമായി ഉയർന്നേക്കും.

സിപിഐ-ഐഡബ്ല്യുവിന്റെ 12 മാസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ഡിഎ കണക്കാക്കുന്നത്. സർക്കാരിന്റെ വിജ്ഞാപനത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനും ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ജൂലൈയിലെ ഡിഎ പ്രഖ്യാപിച്ചിരുന്നത്. ജനുവരി 1 നും ജൂലൈ 1 നും എന്നിങ്ങനെ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പരിഷ്കരിക്കുന്നത്.

English Summary:

8th Pay Commission could significantly increase the salaries of central government employees, but a doubling of take-home pay would not happen immediately. Employee unions are demanding the merger of Dearness Allowance with basic pay, while annual increments of around 3% or more and periodic DA revisions could contribute to long-term salary growth.

Follow Us