Akshaya Tritiya 2026: അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങിയാലോ? തനിഷ്‌ക്, ജോയ്ആലുക്കാസ്, മലബാര്‍…ജ്വല്ലറി ഓഫറുകള്‍ അറിയൂ
Gold Offers for Akshaya Tritiya 2026: ഒട്ടനവധി ഓഫറുകളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നു. രാജ്യത്തെ പ്രമുഖ സ്വര്‍ണവ്യാപാരികളായ തനിഷ്‌ക്, ജോയ്ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കിസ്‌ന ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി തുടങ്ങിയവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ പരിശോധിക്കാം.
ഏപ്രില്‍ 19നാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിക്കുന്നത് ഐശ്വര്യമാണെന്നാണ് ഇന്ത്യക്കാരുടെ പൊതുവേയുള്ള വിശ്വാസം. ഇന്നേദിവസം സ്വര്‍ണം വാങ്ങിക്കാനായി ധാരാളം ആളുകള്‍ ജ്വല്ലറികളിലേക്ക് എത്താറുണ്ട്, ആളുകളെ ആകര്‍ഷിക്കാനായി വിവിധ ഓഫറുകളും സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നു. സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്, ഈ വര്‍ഷം കടകളിലേക്ക് എത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. അതിനാല്‍ ഒട്ടനവധി ഓഫറുകളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നു.
രാജ്യത്തെ പ്രമുഖ സ്വര്‍ണവ്യാപാരികളായ തനിഷ്‌ക്, ജോയ്ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, കിസ്‌ന ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ജ്വല്ലറി തുടങ്ങിയവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ പരിശോധിക്കാം.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്
സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 30 ശതമാനം വരെ കിഴിവാണ് മലബാര്‍ വാഗ്ദാനം ചെയ്യുന്നു. പേര്‍ഷ്യ-എറ സ്റ്റഡഡ് ആഭരണങ്ങള്‍ എന്നിവയ്ക്കും, വജ്രാഭരണങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ സ്വര്‍ണനാണയങ്ങള്‍, വാച്ചുകള്‍, സോളിറ്റയര്‍ ആഭരണങ്ങള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവ വാങ്ങുന്നതിന് ഈ ഓഫറുകള്‍ ലഭിക്കുകയില്ല.
അതേസമയം, ഓണ്‍ലൈന്‍ ജ്വല്ലറി ഷോപ്പിംഗ് സ്റ്റോറായ malabargoldanddiamonds.com ന്റെ ഇന്ത്യയിലെ വെബ്സൈറ്റില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. 2026 ഏപ്രില്‍ 8 നും 2026 ഏപ്രില്‍ 20 നും ഇടയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്കേ ബാധകമാകൂ.
തനിഷ്‌കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
മുന്‍കൂട്ടി അല്ലെങ്കില്‍ കസ്റ്റം ആഭരണ ഓര്‍ഡര്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് തനിഷ്‌ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 22 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫര്‍ ബാധകം. 25 ശതമാനം അഡ്വാന്‍സും ഉപഭോക്താക്കള്‍ നല്‍കണം.
ലോക്ക് സ്‌കീമുമായി ജോയ്ആലുക്കാസ്
ഏപ്രില്‍ 10 മുതല്‍ ഏപ്രില്‍ 20 വരെ ജോയ്ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും അക്ഷയ തൃതീയ ക്യാഷ്ബാക്ക് ഉത്സവ് നടക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. 75,000 രൂപയ്ക്ക് വാങ്ങുന്ന ഓരോ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് അല്ലെങ്കില്‍ പ്ലാറ്റിനം ആഭരണങ്ങള്‍ക്കും 2,000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കുന്നതാണ്. 75,000 രൂപയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ 1,000 രൂപയുടേതും നേടാം.
Also Read: Akshaya Tritiya 2026: അക്ഷയതൃതീയ എന്നാണ്? ശുഭകരമായ മുഹൂർത്തം, ആരാധനാ രീതി എന്നിവ അറിയാം
15,000 രൂപയ്ക്ക് വെള്ളി ആഭരണങ്ങള്‍ വാങ്ങിയാല്‍ 500 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ കിട്ടും. ഇതിനെല്ലാം പുറമെ ജോയ്ആലുക്കാസ് സ്വര്‍ണനിരക്ക് ലോക്കിങ് സൗകര്യവും മുന്നോട്ടുവെക്കുന്നു. ഉപഭോക്താക്കള്‍ക്ക് വെറും 10 ശതമാനം അഡ്വാന്‍സ് നല്‍കി ആഭരണങ്ങള്‍ ബുക്ക് ചെയ്യാനും കഴിയും. മെയ് 2 വരെ ഇതിന് അവസരമുണ്ട്.
കിസ്‌നയിലും ഓഫറുണ്ട്
സ്വര്‍ണനിരക്ക് സംരക്ഷണ പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കിസ്‌ന ഡയമണ്ട്‌സ്. ഈ പദ്ധതി പ്രകാരം നിശ്ചിത കാലയളവില്‍ 25 ശതമാനം തുക അടച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ നിലവില്‍ നിരക്കില്‍ ലോക്ക് ചെയ്യാനാകുന്നതാണ്.