AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PF Calculator : 25 വർഷം ജോലി ചെയ്താൽ പിഎഫിൽ 1 കോടി? എങ്ങനെ

നിലവിൽ പിഎഫ് നിക്ഷേപങ്ങൾക്ക് 8 ശതമാനമാണ് വാർഷിക പലിശയായി സർക്കാർ നൽകുന്നത്. ഇതും കൂടി കണക്കിലെടുത്താണ്. തുക കണക്കാക്കുന്നത്. ഭാവിയിൽ ഇതിന് മാറ്റങ്ങൾ വന്നേക്കാം

PF Calculator : 25 വർഷം ജോലി ചെയ്താൽ  പിഎഫിൽ 1 കോടി? എങ്ങനെ
Pf Calculator 2026Image Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 17 Feb 2026 | 12:51 PM

നിങ്ങളൊരു സർക്കാർ/ സ്വകാര്യ ജീവനക്കാരനാണോ? നിങ്ങളുടെ ശമ്പളത്തിൽ കൃത്യമായ പിഎഫ് വിഹിതം അടയുന്നുണ്ടോ? എങ്കിൽ നിങ്ങലെ കാത്തിരിക്കുന്നത് ഒരു വമ്പൻ തുകയാണ്. പിഎഫിൻ്റെ അധികമാരും ശ്രദ്ധിക്കാത്ത കണക്ക് കൂട്ടലിനെ പറ്റിയാണ് ഇവിടെ പരിശോധിക്കുന്നത്. പലർക്കും അറിയാത്തതും എന്നാൽ മനസ്സിലാക്കിയവർ കൃത്യമായി പരിശോധിക്കുന്നതുമായൊരു കണക്കാണിത്. ഇതിന് പ്രതിമാസം 1 ലക്ഷം രൂപ പോലും ശമ്പളം വാങ്ങേണ്ടതില്ലെന്നതാണ് മറ്റൊരു വസ്തുത. ഇടയിൽ പണം പിൻവലിക്കാത്തവരാണെങ്കിൽ പിഎഫിൽ നിന്നും മാത്രം കോടികൾ നിങ്ങൾക്ക് ലഭിക്കും. അതെങ്ങനെയെന്ന് നോക്കാം.

നിങ്ങളുടെ അടിസ്ഥാന ശമ്പളം (ക്ഷാമബത്ത അടക്കം ) പ്രതിമാസം 30000 രൂപയെന്ന് കരുതുക. നിങ്ങളുടെ പ്രായം 30 വയസ്സെന്നും കൂട്ടാം. അടിസ്ഥാന ശമ്പളത്തിൻ്റെ 12 ശതമാനമായിരിക്കാം നിങ്ങളുടെ പിഎഫ് തുകയിലേക്ക് പോകുന്നത്. പ്രതിവർഷം 4 ശതമാനം കുറഞ്ഞത് നിങ്ങൾക്ക് അടിസ്ഥാന ശമ്പളത്തിൽ വർധനയും ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കുറഞ്ഞത് 1,30,63,355 രൂപ പിഎഫിൽ നിക്ഷേപമായി ഉണ്ടാവും.

8 ശതമാനം പലിശ

നിലവിൽ പിഎഫ് നിക്ഷേപങ്ങൾക്ക് 8 ശതമാനമാണ് വാർഷിക പലിശയായി സർക്കാർ നൽകുന്നത്. ഇതും കൂടി കണക്കിലെടുത്താണ്. തുക കണക്കാക്കുന്നത്. പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുകയോ മറ്റെന്തെങ്കിലും മാറ്റം വരുകയോ ചെയ്താൽ തുക മാറാം. എന്തായാലും പിഎഫ് നിക്ഷേപം വളരെ മികച്ചൊരു സമ്പാദ്യ പദ്ധതി കൂടിയായാണ് പലരും കാണുന്നത്. കൃത്യമായി ഇത് പരിശോധിക്കുകയും ശമ്പളത്തിൽ നിന്നും പിടിക്കുന്ന പിഎഫ് വിഹിതം തങ്ങളുടെ പിഫ് അക്കൌണ്ടിലേക്ക് എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകയും വേണം. പിഫ് തുക കണ്ടെത്താൻ വിവിധ വെബ്സൈറ്റുകളിലെ പിഎഫ് കാൽക്കുലേറ്ററുകളും ഉപയോഗിക്കാം.

പിൻവലിക്കൽ

പിഎഫ് തുക ആവശ്യമെങ്കിൽ നിങ്ങൾക്ക് പിൻവലിക്കാൻ സാധിക്കും. ഇത് വിവിധ ആവശ്യങ്ങൾക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സർക്കാരിൻ്റെ ഉമംഗ് ആപ്പോ അല്ലെങ്കിൽ ഇപിഎഫോയുടെ വെബ്സൈറ്റോ സന്ദർശിക്കാം. 3 ദിവസത്തിനുള്ളിൽ പിഎഫ് തുക നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെത്തും. നിലവിൽ പിഎഫ് പിൻവലിക്കലിന് കേന്ദ്ര സർക്കാർ ചില പരിഷ്കാരങ്ങൾ കൊണ്ടു വരുന്നുണ്ട്.ഇവ പ്രാബല്യത്തിൽ വന്നാൽ വളരെ വേഗത്തിൽ തന്നെ തുക പിൻവലിക്കാനാകും.