AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Unified Pension Scheme: ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറണോ? അവസാന അവസരം ഇത്, സമയ പരിധി നീട്ടി

Unified Pension Scheme: സമയപരിധിക്കുള്ളിൽ യുപിഎസ് തിരഞ്ഞെടുക്കാത്ത ജീവനക്കാർ ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ തന്നെ തുടരും. അവർ എൻപിഎസിൽ തുടരാൻ തീരുമാനിച്ചതായി കണക്കാക്കുമെന്നും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയ്ച്ചിട്ടുണ്ട്.

Unified Pension Scheme: ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറണോ? അവസാന അവസരം ഇത്, സമയ പരിധി നീട്ടി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 02 Oct 2025 | 04:19 PM

ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻ‌പി‌എസ്) നിന്ന് ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് (യു‌പി‌എസ്) മാറുന്നതിനുള്ള സമയപരിധി നീട്ടി. അവസാന തീയതി സെപ്റ്റംബർ 30 ൽ നിന്ന് നവംബർ 30ലേക്കാണ് നീട്ടിയത്.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, യോഗ്യരായ ജീവനക്കാർക്കും അവരുടെ തൊഴിലുടമകൾക്കും ഉയർന്ന പെൻഷൻ ലഭിക്കുന്നതിനായി സംയുക്ത ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവസരം നൽകിയിരുന്നു. സമയപരിധി അവസാനിക്കാറായ സാഹചര്യത്തിൽ, അപേക്ഷകർക്ക് നേരിടേണ്ടിവന്ന സാങ്കേതിക ബുദ്ധിമുട്ടുകളും സമയക്കുറവും കണക്കിലെടുത്താണ് ഇപിഎഫ്ഒ ഈ സുപ്രധാന തീരുമാനം എടുത്തത്.

സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (സിആർഎ) സംവിധാനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും തീരുമാനം നടപ്പിലാക്കുന്നതിനായി ഒരു സർക്കുലർ പുറപ്പെടുവിക്കാനും ധനകാര്യ മന്ത്രാലയം പിഎഫ്ആർഡിഎയോട് നിർദ്ദേശിച്ചിരുന്നു. അർഹതപ്പെട്ട തൊഴിലാളികൾക്ക് ഔദ്യോഗിക പോർട്ടൽ വഴി ആവശ്യമായ രേഖകൾ സഹിതം നവംബർ 30-നകം സംയുക്ത ഓപ്ഷൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

സമയപരിധിക്കുള്ളിൽ യുപിഎസ് തിരഞ്ഞെടുക്കാത്ത ജീവനക്കാർ ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ തന്നെ തുടരും. അവർ എൻപിഎസിൽ തുടരാൻ തീരുമാനിച്ചതായി കണക്കാക്കുമെന്നും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയ്ച്ചിട്ടുണ്ട്.

2025 ഏപ്രിൽ 1 ന് മുമ്പ് എൻ‌പി‌എസിൽ ചേർന്നിട്ടുള്ള എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവസാന തീയതിക്കുള്ളിൽ യു‌പി‌എസിലേക്ക് മാറാം. ഏപ്രിൽ 1-ന് ശേഷം പുതുതായി ചേരുന്നവർ, ചേർന്നതിന് ശേഷം 30 ദിവസത്തിനുള്ളിൽ യുപിഎസ്, എൻപിഎസ് എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കണം. കുറഞ്ഞത് 10 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചവർക്കും, മരിച്ച ജീവനക്കാരുടെ നിയമപരമായി വിവാഹിതരായ പങ്കാഴികൾക്കും പെൻഷന് അർഹതയുണ്ട്.

 

Follow Us