AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate Today : നേരിയ ആശ്വാസം തുടരുന്നു; ഇന്ന് സ്വർണവില കുറഞ്ഞു

Kerala Gold Rate Today May 9th : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാന സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്

Kerala Gold Rate Today : നേരിയ ആശ്വാസം തുടരുന്നു; ഇന്ന് സ്വർണവില കുറഞ്ഞു
ഇതേ ട്രെന്റ് തുടര്‍ന്ന് പോവുകയാണെങ്കില്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
Jenish Thomas
Jenish Thomas | Published: 09 May 2024 | 12:06 PM

Kerala Gold Price Today 09.05.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വസ വാർത്ത. സംസ്ഥാനത്ത് സ്വർണവില ഇന്നും നേരിയ തോതിൽ കുറഞ്ഞു. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാവനത്തെ സ്വർണനിരക്കിൽ ഇടിവ് രേഖപ്പെടുത്തുന്നത്. വില കുറഞ്ഞതോടെ സ്വർണനിരക്ക് പവന് 52,000ത്തിലേക്കെത്തി. എന്നിരുന്നാലും സ്വർണവിലയിൽ ചാഞ്ചാട്ടത്തിൻ്റെ പ്രതീതിയാണ് നിൽക്കുന്നത്.

ഏപ്രിലിൽ 54,000 കടന്ന സ്വർണവില ഈ മാസം 52,000ത്തിലേക്ക് എത്തിയപ്പോൾ കല്യാണ വിപണി ഒന്ന് ഉയർന്നിരുന്നു. കൂടാതെ സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ മെയ് മാസത്തിൽ സ്വർണവില ചാഞ്ചാടി നിൽക്കുമ്പോൾ പൊന്നിൻ്റെ വില 53,000ത്തിന് അരികിൽ തന്നെയാണ് നിൽക്കുന്നത്.

ഇന്നത്തെ സ്വർണവില

ഇന്ന് മെയ് ഒമ്പതാം തീയതി ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 10 രൂപയാണ്. പവന് ഇടിഞ്ഞത് 80 രൂപയും. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയ വില 6,615 രൂപയാണ്. പവന്റെ വില 52,920 രൂപയാണ്.

മെയ് മാസത്തിൽ രേഖപ്പെടുത്തിയ സ്വർണവില (പവൻ നിരക്കിൽ)

മെയ് 1 – 52,440 രൂപ (800 രൂപ കുറഞ്ഞു, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)

മെയ് 2 – 53,000 രൂപ (560 രൂപ കൂടി)

മെയ് 3 – 52,600 രൂപ (400 രൂപ കുറഞ്ഞു)

മെയ് 4 – 52,680 രൂപ (80 രൂപ കൂടി)

മെയ് 5 – 52,680 രൂപ (വിലയിൽ മാറ്റമില്ല)

മെയ് 6 – 52, 840 രൂപ (160 രൂപ കൂടി)

മെയ് 7 – 53,080 രൂപ (240 രൂപ കൂടി, മെയ് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്)

മെയ് 8 – 53,000 രൂപ (80 രൂപ കുറഞ്ഞു)

മെയ് 9 – 52,920 രൂപ (80 രൂപ കുറഞ്ഞു)

*മേൽ പറഞ്ഞ വില ഒരു സൂചകം മാത്രമാണ്. ഈ നിരക്കിനൊപ്പം ജിഎസ്ടി, ടിഡിഎസ് തുടങ്ങിയ മറ്റ് നികുതി ഉൾപ്പെടുത്തിട്ടില്ല. ഈ നികുതികൾക്കൊപ്പം പണിക്കൂലിയും ചേരമ്പോൾ സ്വർണവില മുകളിൽ നൽകിയതിൽ നിന്നും വർധിക്കുന്നതാണ്. കൃത്യമായ സ്വർണവില എത്രയാണെന്ന് അറിയാൻ ജ്യൂവലറി സ്ഥാപനവുമായി ബന്ധപ്പെടേണ്ടതാണ്.

ഇന്നത്തെ വെള്ളി വില

അതേസമയം ഇന്ന് വെള്ളിയുടെ വില കൂടി. ഒരു ഗ്രാം വെള്ളിക്ക് 20 പൈസയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 88.70 രൂപയാണ്.

Follow Us