Crude Oil Price: ക്രൂഡോയിൽ വില കുതിക്കുന്നു, പെട്രോളിനും എൽപിജിക്കും വില കൂടുമോ?

Crude Oil Prices Cross 100 Dollars: യു.എസ് - ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ എണ്ണ വിതരണം തടസ്സപ്പെട്ടതോടെയാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നത്.ഇതോടെ രാജ്യത്തെ പെട്രോൾ, എൽപിജി വില കുതിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബിൽ മുൻവർഷത്തെ അപേക്ഷിച്ച് 56.5 ശതമാനം ഉയർന്നിട്ടുണ്ട്.

Crude Oil Price: ക്രൂഡോയിൽ വില കുതിക്കുന്നു, പെട്രോളിനും എൽപിജിക്കും വില കൂടുമോ?

പ്രതീകാത്മക ചിത്രം

Updated On: 

10 Sep 2026 | 05:43 PM

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. യു.എസ് – ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ എണ്ണ വിതരണം തടസ്സപ്പെട്ടതോടെയാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നത്.ഇതോടെ രാജ്യത്തെ പെട്രോൾ, എൽപിജി വില കുതിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

എണ്ണ കമ്പനികൾ നഷ്ടത്തിൽ

ജൂലൈ ഇരുപത്തിനാലിന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില നൂറ് ഡോളറിന് മുകളിൽ എത്തുന്നത്. ഫെബ്രുവരി അവസാനം വരെ ബാരലിന് 70-75 ഡോളർ നിലവാരത്തിലായിരുന്ന എണ്ണവില ആറ് ആഴ്ചയ്ക്കുള്ളിലാണ് ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്.  വില കുതിച്ചതോടെ എണ്ണ വിപണന കമ്പനികൾ പ്രതിസന്ധി നേരിടുകയാണ്. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 23 രൂപയും നഷ്ടത്തിലാണ് കമ്പനികൾ വിൽക്കുന്നത്. എണ്ണ വിതരണത്തിലെ തടസ്സം ഒഴിവാക്കാൻ റഷ്യ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ ക്രൂഡ് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനികൾ.

അതേസമയം, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബിൽ മുൻവർഷത്തെ അപേക്ഷിച്ച് 56.5 ശതമാനം ഉയർന്നിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം എണ്ണ വിതരണത്തെ ബാധിക്കുന്നതിനാൽ, വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ALSO READ: ഒക്ടോബര്‍ 1 മുതല്‍ എസ്ബിഐ ATM നിയമങ്ങളില്‍ മാറ്റം; സൗജന്യ ഇടപാടുകള്‍ കുറയും

ഇന്ത്യയിൽ സ്ഥിതി എങ്ങനെ?

ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ആവശ്യകതയുടെ 90 ശതമാനവും പ്രകൃതിവാതക ആവശ്യകതയുടെ 50 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇത്തരച്ചിൽ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവിൽ മാറ്റമില്ലെങ്കിലും അന്താരാഷ്ട്ര വിപണയിൽ വില വർധിച്ചതിനാൽ രാജ്യത്തെ സാമ്പത്തിക മേഖലയിലും ഇത് വെല്ലുവിളി ഉയർത്തും.

ഇന്ധന വില ഉയരുമോ?

രാജ്യത്ത് പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വില ഉടൻ വർധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാവുകയും എണ്ണവില 100 ഡോളറിന് മുകളിൽ തുടരുകയും ചെയ്താൽ ആഭ്യന്തര വിപണിയിൽ ഇന്ധനവില വർധിച്ചേക്കും. പശ്ചിമേഷ്യയിലെ സംഘർഷം എണ്ണ ലഭ്യതയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ഇന്ത്യ തീരുമാനിച്ചിരിക്കുകയാണ്. റഷ്യ, ബ്രസീൽ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കൂടി കൂടുതൽ എണ്ണ എത്തിക്കാൻ ഇന്ത്യൻ റിഫൈനറികൾ പദ്ധതിയിടുന്നുണ്ട്.

English Summary:

Crude oil prices have crossed the $100-per-barrel mark amid escalating tensions in West Asia, raising concerns over a possible increase in petrol and diesel prices in India.

Loading...
Unable to load recommendations.
Follow Us
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
ഡ്രോപ്പ് സെറ്റ് ആണോ സൂപ്പർ സെറ്റ് ആണോ നല്ലത്? വ്യത്യാസങ്ങൾ അറിയാം
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ