AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: കുറഞ്ഞ ശമ്പളം 68,000 രൂപ! എട്ടാം ശമ്പള കമ്മീഷൻ ചെന്നൈയിൽ, ആവശ്യങ്ങള്‍ പലത്

8th Pay Commission Chennai Meeting: കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ വെച്ച് നടന്ന എട്ടാം ശമ്പള കമ്മീഷന്റെ നിർണായക യോഗം പൂർത്തിയായി. സെപ്റ്റംബർ 7, 8 തീയതികളിൽ നടന്ന യോഗത്തിൽ വിവിധ സർവീസ്-പെൻഷനർ സംഘടനകൾ തങ്ങളുടെ പ്രധാന ആവശ്യങ്ങളും പരാതികളും കമ്മീഷന് മുന്നിൽ സമർപ്പിച്ചു.

8th Pay Commission: കുറഞ്ഞ ശമ്പളം 68,000 രൂപ! എട്ടാം ശമ്പള കമ്മീഷൻ ചെന്നൈയിൽ, ആവശ്യങ്ങള്‍ പലത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 10 Sep 2026 | 02:41 PM

കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള പരിഷ്കരണത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അടുത്ത വർഷം പകുതിയോടെ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈയിൽ വെച്ച് നടന്ന എട്ടാം ശമ്പള കമ്മീഷന്റെ നിർണായക യോഗം പൂർത്തിയായി. സെപ്റ്റംബർ 7, 8 തീയതികളിൽ നടന്ന യോഗത്തിൽ വിവിധ സർവീസ്-പെൻഷനർ സംഘടനകൾ തങ്ങളുടെ പ്രധാന ആവശ്യങ്ങളും പരാതികളും കമ്മീഷന് മുന്നിൽ സമർപ്പിച്ചു.

ആവശ്യങ്ങൾ പലത്

ചെന്നൈ ജിപിഒ പെൻഷനേഴ്സ് ഫോറം ഉൾപ്പെടെയുള്ള, പെൻഷൻകാരുടെയും ജീവനക്കാരുടെയും സംഘടനകൾ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ‘ദി ഹിന്ദു’ റിപ്പോർട്ട് അനുസരിച്ച്, വിരമിക്കൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, പെൻഷൻകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ശമ്പളവും സാമൂഹിക സുരക്ഷയും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.

ALSO READ: 3.0xൽ ജീവനക്കാർക്ക് ശമ്പളം മൂന്നിരട്ടി! 8-ാം ശമ്പള കമ്മീഷനിൽ വൻ നേട്ടം

ചെന്നൈ ജിപിഒ പെൻഷനേഴ്‌സ് ഫോറത്തിന്റെ പ്രധാന ആവശ്യങ്ങൾ

  1. പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. വരും കാലങ്ങളിലും കൃത്യമായ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ എൽപിഎസിന് (NPS) പകരം ഒപിഎസ് തന്നെ നടപ്പിലാക്കണമെന്നാണ് സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്.
  2. പെൻഷനും കുടുംബ പെൻഷനും വർദ്ധിപ്പിക്കണമെന്നും മെച്ചപ്പെടുത്തണമെന്നും ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച സാമ്പത്തിക സഹായം നൽകുക എന്നതാണ് ലക്ഷ്യം.
  3. പെൻഷൻ തുക കമ്മ്യൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട തിരിച്ചടവ് നിബന്ധനകളിൽ വ്യക്തതയും ഇളവുകളും വേണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. നിലവിലെ തിരിച്ചടവ് രീതി പ്രതിമാസം ലഭിക്കുന്ന പെൻഷൻ തുകയെ ബാധിക്കുന്നുണ്ടെന്ന് പെൻഷൻകാർ ചൂണ്ടിക്കാട്ടി.
  4. മോഡിഫൈഡ് അഷ്വേർഡ് കരിയർ പ്രോഗ്രഷൻ’ (MACP) ആനുകൂല്യങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ശമ്പള കമ്മീഷൻ ശുപാർശ ചെയ്യണം. തപാൽ വകുപ്പ് ജീവനക്കാരുടെ പ്രൊമോഷൻ സാധ്യതകളും ശമ്പള ഘടനയും കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
  5. മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, ഉയർന്ന അലവൻസുകൾ, പെൻഷൻകാർക്കും നിലവിലെ ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ നടപ്പിലാക്കണം എന്നതായിരുന്നു മറ്റൊരു ആവശ്യം.

മറ്റ് നിർദേശങ്ങൾ

പെൻഷൻ വിഷയങ്ങൾക്ക് പുറമേ, കേന്ദ്ര ജീവനക്കാർക്കായി സ്ഥിരമായ ശമ്പള പരിഷ്കരണ സംവിധാനവും കുറഞ്ഞ അടിസ്ഥാന ശമ്പളം 68,000 രൂപ ആയി ഉയർത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. കൂടാതെ നിലവിലെ പേ മാട്രിക്സിന് പുറമെ ‘റണ്ണിംഗ് സ്കെയിൽ’ കൂടി ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്. വനിതാ ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കുമായുള്ള പ്രത്യേക ആനുകൂല്യങ്ങളും യോഗത്തിൽ ചർച്ചയായി. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ 2027 മേയ്-ജൂൺ മാസത്തോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

8th Pay Commission held an important meeting in Chennai on September 7 and 8, where employee and pensioner organisations presented their demands. The Chennai GPO Pensioners Forum highlighted five major issues.

Follow Us