ദിവസവും 10 രൂപ മാറ്റിവെച്ചാൽ 45 ലക്ഷം രൂപ നേടാം; എങ്ങനെ നിക്ഷേപിക്കണം?
Invest Rs 300 Monthly and Build Rs 45 Lakh How SIP Compounding Works: മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി പ്രയോജനപ്പെടുത്താം. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപത്തുകയും കൂട്ടാം. ദീര്‍ഘകാല നിക്ഷേപത്തിലൂടെ കോമ്പൗണ്ടിങ്ങിന്റെ നേട്ടം ലഭിക്കുന്നതും വലിയൊരു സമ്പാദ്യം രൂപപ്പെടുത്താന്‍ സഹായിക്കും.

പ്രതീകാത്മക ചിത്രം
വലിയൊരു സമ്പാദ്യം ഉണ്ടാക്കാന്‍ വലിയ തുക തന്നെ നിക്ഷേപിക്കണമെന്നില്ല. ചെറിയ തുകയില്‍ നിന്ന് പോലും ദീര്‍ഘകാലം കൊണ്ട് വലിയൊരു നിക്ഷേപത്തുക സൃഷ്ടിക്കാനാകും. ദിവസവും വെറും 10 രൂപ മാറ്റിവെച്ച് നിക്ഷേപം ആരംഭിച്ചാല്‍ ഭാവിയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമുണ്ട്. കൃത്യമായ ആസൂത്രണവും നിക്ഷേപത്തിലെ സ്ഥിരതയും ഉണ്ടെങ്കില്‍ ചെറിയ സമ്പാദ്യവും വലിയൊരു സാമ്പത്തിക അടിത്തറയായി മാറും.
ഇതിനായി മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി പ്രയോജനപ്പെടുത്താം. വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് നിക്ഷേപത്തുകയും കൂട്ടാം. ദീര്‍ഘകാല നിക്ഷേപത്തിലൂടെ കോമ്പൗണ്ടിങ്ങിന്റെ നേട്ടം ലഭിക്കുന്നതും വലിയൊരു സമ്പാദ്യം രൂപപ്പെടുത്താന്‍ സഹായിക്കും.
ദിവസവും 10 രൂപ നിക്ഷേപിച്ചാല്‍…
ദിവസവും 10 രൂപ മാറ്റിവെച്ചാല്‍ ഒരു മാസം ഏകദേശം 300 രൂപ സമ്പാദിക്കാം. ഈ തുക മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസ എസ്ഐപിയായി നിക്ഷേപിക്കാം. എന്നാല്‍ നിക്ഷേപം 300 രൂപയില്‍ മാത്രം നിലനിര്‍ത്താതെ ഓരോ വര്‍ഷവും 10 ശതമാനം വീതം കൂട്ടണം.
ഇത്തരത്തില്‍ 30 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തിയാല്‍ ആകെ നിക്ഷേപത്തുക ഏകദേശം 5.92 ലക്ഷം രൂപയായിരിക്കും. നിക്ഷേപത്തിന് ലഭിക്കുന്ന നേട്ടം കൂടി ചേരുമ്പോള്‍ വലിയൊരു സമ്പാദ്യം രൂപപ്പെടുത്താന്‍ കഴിയും.
12 ശതമാനം നേട്ടം ലഭിച്ചാല്‍ എത്ര രൂപ കിട്ടും?
30 വര്‍ഷത്തെ നിക്ഷേപത്തിന് ശരാശരി 12 ശതമാനം വാര്‍ഷിക നേട്ടം ലഭിച്ചാല്‍ ഏകദേശം 26.50 ലക്ഷം രൂപയുടെ സമ്പാദ്യം നേടാനാകും.
Also Read: SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ
ആകെ നിക്ഷേപം- 5.92 ലക്ഷം രൂപ
കണക്കാക്കിയ നിക്ഷേപ നേട്ടം- 20.58 ലക്ഷം രൂപ
ആകെ സമ്പാദ്യം- 26.50 ലക്ഷം രൂപ
15 ശതമാനം നേട്ടം ലഭിച്ചാല്‍ 45 ലക്ഷം രൂപ
നിക്ഷേപത്തിന് ശരാശരി 15 ശതമാനം വാര്‍ഷിക നേട്ടം ലഭിക്കുന്ന സാഹചര്യത്തില്‍ സമ്പാദ്യം 45 ലക്ഷം രൂപയ്ക്ക് മുകളിലെത്താം.
ആകെ നിക്ഷേപം- 5.92 ലക്ഷം രൂപ
കണക്കാക്കിയ നിക്ഷേപ നേട്ടം- 39.14 ലക്ഷം രൂപ
ആകെ സമ്പാദ്യം- 45.06 ലക്ഷം രൂപ
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
Saving just Rs 10 a day and investing through a monthly SIP can help build a substantial corpus over 30 years. By increasing the SIP amount by 10% annually, an investment of around Rs 5.92 lakh could grow to approximately Rs 26.50 lakh at an assumed 12% return or Rs 45.06 lakh at an assumed 15% return. Mutual fund returns are market-linked and not guaranteed.