AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

EPFO Pension: സ്വകാര്യ ജീവനക്കാർക്ക് വിരമിച്ച ശേഷം എത്ര പെൻഷൻ ലഭിക്കും; കണക്കാക്കുന്നത് ഇങ്ങനെ

EPF Pension Calculation How Much Pension Can You Get After Retirement: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിലുള്ള എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്) സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷമുള്ള സാമ്പത്തിക പിന്തുണയുടെ ഭാഗമാണ്. ഇതുവഴി വിരമിക്കലിന് ശേഷം എത്ര രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന് അറിയാമോ?

EPFO Pension: സ്വകാര്യ ജീവനക്കാർക്ക് വിരമിച്ച ശേഷം എത്ര പെൻഷൻ ലഭിക്കും; കണക്കാക്കുന്നത് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 28 Sep 2026 | 08:04 AM

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പലര്‍ക്കും മാസത്തിന്റെ തുടക്കത്തില്‍ ശമ്പളം അക്കൗണ്ടിലെത്തുമ്പോള്‍ ആശ്വാസം തോന്നും. എന്നാല്‍ വിരമിക്കല്‍ കാലത്തെ സാമ്പത്തിക സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാകാം. സര്‍ക്കാര്‍ ജീവനക്കാരെ പോലെ നിശ്ചിത പെന്‍ഷന്‍ ലഭിക്കുമോ എന്ന സംശയവും ഉണ്ടാകും. എന്നാല്‍ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും പിഎഫ് തുക അടയ്ക്കുന്നുണ്ടെങ്കില്‍, വിരമിക്കല്‍ ആസൂത്രണത്തില്‍ പെന്‍ഷന്‍ ആനുകൂല്യവും പരിഗണിക്കാം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) കീഴിലുള്ള എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്) സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷമുള്ള സാമ്പത്തിക പിന്തുണയുടെ ഭാഗമാണ്. ഇതുവഴി വിരമിക്കലിന് ശേഷം എത്ര രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന് അറിയാമോ?

പെന്‍ഷന്‍ എങ്ങനെ ലഭിക്കും?

പിഎഫ് അക്കൗണ്ടില്‍ എല്ലാ മാസവും തുക നിക്ഷേപിക്കുന്നുണ്ടെങ്കിലും അതിന്റെ മുഴുവന്‍ ഭാഗവും വിരമിക്കുമ്പോള്‍ ഒറ്റത്തുകയായി ലഭിക്കുന്നതല്ല. ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക ഇപിഎഫ് അക്കൗണ്ടിലേക്കാണ് പോകുന്നത്. തൊഴിലുടമ നല്‍കുന്ന വിഹിതത്തിലെ ഒരു ഭാഗമാണ് പെന്‍ഷന്‍ ഫണ്ടായ ഇപിഎസിലേക്ക് പോകുന്നത്. ദീര്‍ഘകാലം ജോലി ചെയ്യുന്നതിനിടെ ഈ തുക പെന്‍ഷന്‍ ആനുകൂല്യത്തിനായി കണക്കാക്കപ്പെടുന്നു. ഇപിഎസ് പെന്‍ഷന്‍ ലഭിക്കാന്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുറഞ്ഞത് 10 വര്‍ഷത്തെ പെന്‍ഷന്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയിരിക്കണം. സാധാരണയായി 58 വയസ് പൂര്‍ത്തിയാകുമ്പോഴാണ് പൂര്‍ണ പെന്‍ഷന്‍ ലഭിക്കുക.

Also Read: 250 രൂപ മുതൽ നിക്ഷേപിക്കാം; മക്കൾക്കായി കോടികളുടെ വിരമിക്കൽ നിധി ഒരുക്കാം

പെന്‍ഷന്‍ എങ്ങനെ കണക്കാക്കാം

ഇപിഎസ് പെന്‍ഷന്‍ കണക്കാക്കാന്‍ ലളിതമായ ഒരു ഫോര്‍മുലയാണ് ഉപയോഗിക്കുന്നത്.

പെന്‍ഷന്‍ = പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളം × സേവന വര്‍ഷങ്ങള്‍ ÷ 70

നിലവിലെ കണക്കുപ്രകാരം പെന്‍ഷന്‍ കണക്കാക്കുമ്പോള്‍ പരമാവധി 15,000 വരെയുള്ള ശമ്പളമാണ് പരിഗണിക്കുന്നത്. അതായത് ഒരാളുടെ അടിസ്ഥാന ശമ്പളം ഇതിലും കൂടുതലാണെങ്കിലും, സാധാരണ കണക്കില്‍ 15,000 എന്ന പരിധിയാണ് ഉപയോഗിക്കുന്നത്.

ഒരു ജീവനക്കാരന്‍ വിരമിക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ സേവന കാലാവധി 50 വര്‍ഷമാണെന്ന് കരുതൂ.

പെന്‍ഷന്‍ കണക്കാക്കുന്ന ശമ്പളം- 15,000

സേവന കാലാവധി- 50 വര്‍ഷം

15,000 × 50 ÷ 70 = ?10,714

ഇയാള്‍ക്ക് 58 വയസില്‍ പെന്‍ഷന്‍ ആരംഭിച്ചാല്‍ പ്രതിമാസം ഏകദേശം 10,714 ലഭിക്കും.

English Summary

Private-sector employees covered under EPFO can receive a monthly pension through the Employees’ Pension Scheme. The pension depends on pensionable salary and years of eligible service, while starting the pension before age 58 can reduce the monthly amount.

Follow Us