8th Pay Commission: ജീവനക്കാർക്ക് 5.14 ലക്ഷം രൂപ വരെ കുടിശ്ശിക! 8-ാം ശമ്പളകമ്മീഷൻ കണക്കുകൾ
8th Pay Commission Arrears Calculation: 2025 ഡിസംബർ 31-ഓടെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കമ്മീഷന് നേതൃത്വം നൽകുന്നത്.
കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷനുമായി (8th Pay Commission) ബന്ധപ്പെട്ട കണക്കുകൂട്ടലുകൾ ചർച്ചയാവുകയാണ്. 2.57 ഫിറ്റ്‌മെന്റ് ഫാക്ടർ (Fitment Factor) അടിസ്ഥാനമാക്കി ശമ്പളപരിഷ്കരണം നടപ്പിലാക്കുകയാണെങ്കിൽ, നിലവിൽ 44,900 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 6 ജീവനക്കാർക്ക് ഏകദേശം 5.14 ലക്ഷം രൂപ വരെ കുടിശ്ശികയായി ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കുടിശ്ശിക കണക്കുക്കൂട്ടൽ എങ്ങനെ?
2025 ഡിസംബർ 31-ഓടെ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിച്ചിരുന്നു. തുടർന്ന് 2026 ജനുവരി 1 മുതൽ എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് കമ്മീഷന് നേതൃത്വം നൽകുന്നത്. ഇത്തവണ 2.57 ഫിറ്റ്‌മെന്റ് ഫാക്ടർ നിലനിർത്തുകയാണെങ്കിൽ ലെവൽ 6 ജീവനക്കാരുടെ പുതിയ അടിസ്ഥാന ശമ്പളം ഇത്തരത്തിലായിരിക്കും,
പുതിയ അടിസ്ഥാന ശമ്പളം: 2.57 × 44,900 = 1,15,393 രൂപ
ALSO READ: ശമ്പള കമ്മീഷൻ വന്നാൽ ശമ്പളം 72,000 രൂപയാകുമോ? 2 മുതൽ 4 വരെ ഫിറ്റ്‌മെന്റ് ഫാക്ടറിൽ കണക്കുകൾ
ഇതുവരെ നൽകിയ ഡിഎ തുക കൂടി കണക്കിലെടുത്താണ് കുടിശ്ശിക കണക്കാക്കുന്നത്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 60% ഡിഎയും ജൂലൈ മുതൽ ഇത് 63% ആയും ഉയർന്നിരുന്നു. പുതിയ അടിസ്ഥാന ശമ്പളവും നിലവിലെ ശമ്പളവും തമ്മിലുള്ള വ്യത്യാസം പരിശോധിച്ചാൽ, ജനുവരി – ജൂൺ കാലായളവിൽ പ്രതിമാസ വ്യത്യാസം 43,560 രൂപയും 6 മാസത്തെ കുടിശ്ശിക 2,61,360 രൂപയുമായിരിക്കും. അതുപോലെ ജൂലൈ – ഡിസംബർ കാലയളവിൽ പ്രതിമാസ വ്യത്യാസം 42,213 രൂപ, കുടിശ്ശിക 2,53,278 രൂപയായിരിക്കും. ഇതുപ്രകാരം 12 മാസത്തെ ആകെ കുടിശ്ശിക ഏകദേശം 5.14 മുതൽ 5.15 ലക്ഷം രൂപ വരെയായിരിക്കാം എന്നാണ് റിപ്പോർട്ട്.
ജീവനക്കാരുടെ ആവശ്യങ്ങൾ
ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അലവൻസുകൾ, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ശുപാർശകളാണ് ജീവനക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 69,000 രൂപയായി ഉയർത്താൻ എൻ.സി.-ജെ.സി.എം 8-ാം ശമ്പള കമ്മീഷനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.833 ആക്കണമെന്നാണ് ആവശ്യം.
അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 67% പെൻഷനായും, അവസാന ശമ്പളത്തിന്റെ 50% കുടുംബ പെൻഷനായും നൽകണമെന്നാണ് മറ്റൊരു ആവശ്യം. വാർഷിക ഇൻക്രിമെന്റ് നിരക്ക് 6 ശതമാനമായി ഉയർത്തണമെന്നും ജീവനക്കാരുടെ സംഘടന ആവശ്യപ്പെടുന്നുണ്ട്. അതുപോലെ, നഗരങ്ങളുടെ അടിസ്ഥാനത്തിൽ എച്ച്.ആർ.എ (HRA) സ്ലാബുകൾ 30%, 35%, 40% എന്നിങ്ങനെ ഉയർത്താൻ എട്ടാം ശമ്പള കമ്മീഷനിൽ ശുപാർശ ചെയ്തിട്ടുണ്ട്.
English Summary:
The 8th Pay Commission could bring substantial arrears for central government employees if the revised salary structure is implemented retrospectively from January 1, 2026. Employee in Pay Matrix Level 6 with a current basic salary of Rs 44,900 could receive approximately Rs 5.14 lakh in 12 months of arrears if a fitment factor of 2.57 is applied.