AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

250 രൂപ മുതൽ നിക്ഷേപിക്കാം; മക്കൾക്കായി കോടികളുടെ വിരമിക്കൽ നിധി ഒരുക്കാം

250 Investment Scheme for Children: Know NPS Vatsalya Benefits: കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാം. നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 21 വയസ് വരെ എന്‍പിഎസ് വാത്സല്യയില്‍ തുടരാനും കഴിയും. അല്ലെങ്കില്‍ സമാഹരിച്ച തുക സാധാരണ എന്‍പിഎസ് അക്കൗണ്ടിലേക്ക് മാറ്റാനും അവസരമുണ്ട്.

250 രൂപ മുതൽ നിക്ഷേപിക്കാം; മക്കൾക്കായി കോടികളുടെ വിരമിക്കൽ നിധി ഒരുക്കാം
പ്രതീകാത്മക ചിത്രംImage Credit source: Jordi Salas/Getty Images
Shiji M K
Shiji M K | Published: 24 Sep 2026 | 11:10 AM

കുട്ടികളുടെ ഭാവിക്കായി നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ചെറിയ തുകയില്‍ തന്നെ ദീര്‍ഘകാല നിക്ഷേപം ആരംഭിച്ച് ഭാവിയില്‍ വലിയൊരു തുക സമാഹരിക്കാന്‍ കഴിയുന്ന പദ്ധതിയാണ് എന്‍പിഎസ് വാത്സല്യ. വെറും 250 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ദീര്‍ഘകാല നിക്ഷേപത്തിലൂടെ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കാം.

250 രൂപ മുതല്‍ നിക്ഷേപിക്കാം

പദ്ധതിയില്‍ പ്രതിവര്‍ഷം കുറഞ്ഞത് 250 രൂപ നിക്ഷേപിച്ചാല്‍ മതി. പരമാവധി നിക്ഷേപ പരിധിയില്ല. കുട്ടിയുടെ ചെറുപ്പത്തില്‍ തന്നെ നിക്ഷേപം ആരംഭിച്ച് വര്‍ഷങ്ങളോളം തുടരുന്നതിലൂടെ നിക്ഷേപത്തുക വളര്‍ത്തിയെടുക്കാം. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതിനാല്‍ വിപണിയിലെ വളര്‍ച്ചയ്ക്കനുസരിച്ച് വരുമാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കാം. നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 21 വയസ് വരെ എന്‍പിഎസ് വാത്സല്യയില്‍ തുടരാനും കഴിയും. അല്ലെങ്കില്‍ സമാഹരിച്ച തുക സാധാരണ എന്‍പിഎസ് അക്കൗണ്ടിലേക്ക് മാറ്റാനും അവസരമുണ്ട്.

വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപം

സുകന്യ സമൃദ്ധി യോജനയിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലും നിശ്ചിത പലിശയാണ് ലഭിക്കുന്നത്. എന്നാല്‍ എന്‍പിഎസ് വാത്സല്യ വിപണിയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ലഭിക്കുന്ന വരുമാനം വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് മാറാം. തിരഞ്ഞെടുത്ത പെന്‍ഷന്‍ ഫണ്ടാണ് നിക്ഷേപം വിവിധ സാമ്പത്തിക ഉപകരണങ്ങളിലേക്ക് വിന്യസിക്കുന്നത്. നിക്ഷേപ രീതിക്കനുസരിച്ച് ഓഹരികളില്‍ പരമാവധി 100 ശതമാനം വരെ നിക്ഷേപിക്കാനുള്ള അവസരമുണ്ട്. മറ്റ് രീതികളില്‍ ഓഹരികള്‍ക്ക് 75 ശതമാനം, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ക്ക് 20 ശതമാനം, കടപ്പത്രാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് 30 ശതമാനം, പണവിപണി ഉപകരണങ്ങള്‍ക്ക് 10 ശതമാനം എന്നിങ്ങനെ പരിധികളോടെയും നിക്ഷേപിക്കാം.

Also Read: Business Ideas: ഒരു ലക്ഷം രൂപ മതി; വീട്ടിലിരുന്ന് തുടങ്ങാം ഈ 5 ബിസിനസുകൾ

അടിയന്തര ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കാം

അക്കൗണ്ട് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായ ശേഷം നിബന്ധനകള്‍ക്ക് വിധേയമായി ഭാഗികമായി തുക പിന്‍വലിക്കാം. കുട്ടിയുടെ സ്വന്തം നിക്ഷേപത്തില്‍ നിന്നുള്ള തുകയുടെ പരമാവധി 25 ശതമാനം വരെ മാത്രമാണ് പിന്‍വലിക്കാന്‍ കഴിയുക. ഇതില്‍ ലഭിച്ച വരുമാനം ഉള്‍പ്പെടുത്തില്ല. കുട്ടിയുടെ വിദ്യാഭ്യാസം, ഗുരുതര രോഗങ്ങളുടെ ചികിത്സ, 75 ശതമാനത്തിലധികമുള്ള വൈകല്യം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഭാഗിക പിന്‍വലിക്കല്‍ അനുവദിക്കുന്നത്.

18 വയസിന് ശേഷം എന്ത് സംഭവിക്കും

കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായ ശേഷം എന്‍പിഎസ് വാത്സല്യയില്‍ തന്നെ തുടരുകയോ മുഴുവന്‍ സമാഹരിച്ച തുകയും സാധാരണ എന്‍പിഎസ് പദ്ധതിയിലേക്ക് മാറ്റുകയോ ചെയ്യാം. പദ്ധതി അവസാനിപ്പിക്കുമ്പോള്‍ സമാഹരിച്ച തുക എട്ട് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ മുഴുവന്‍ തുകയും ഒറ്റത്തവണയായി പിന്‍വലിക്കാം. തുക എട്ട് ലക്ഷം രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ പരമാവധി 80 ശതമാനം വരെ ഒറ്റത്തവണയായി പിന്‍വലിക്കാം. ശേഷിക്കുന്ന 20 ശതമാനം തുക വാര്‍ഷിക പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പദ്ധതിയില്‍ വിനിയോഗിക്കണം.

English Summary

NPS Vatsalya allows parents or legal guardians to invest for a minor child with a minimum annual contribution of 250. As a long-term market-linked scheme, it offers the potential to build a substantial corpus while providing withdrawal, pension and tax benefits subject to applicable rules.

Follow Us