EPFO: പിഎഫ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നില്ലേ? ബാലന്‍സ് ഉടനെ തിരികെ ലഭിക്കും

EPF Inactive Account Claim: ഇപിഎഫ്ഒയ്ക്ക് കീഴില്‍ 31.86 ലക്ഷം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുണ്ട്. ഇവയിലായി ആകെ 10,903 കോടി രൂപയാണുള്ളത്. ഇതില്‍ ഏഴ് ലക്ഷത്തോളം അക്കൗണ്ടുകളില്‍ 1,000 രൂപയോ അതില്‍ താഴെയോ ആണ് ബാലന്‍സ്.

EPFO: പിഎഫ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നില്ലേ? ബാലന്‍സ് ഉടനെ തിരികെ ലഭിക്കും

ഇപിഎഫ്ഒ

Updated On: 

25 Feb 2026 | 05:22 PM

ഉപയോക്താക്കള്‍ക്ക് സന്തോഷാവര്‍ത്തയുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന അക്കൗണ്ടുകളിലെ ബാലന്‍സ് തുകകള്‍ തിരികെ നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ചെറിയ തുക ബാലന്‍സുള്ള പ്രവര്‍ത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകള്‍ക്കാണ് ഈ നീക്കം ബാധകമാകുക.

ഇപിഎഫ്ഒയ്ക്ക് കീഴില്‍ 31.86 ലക്ഷം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുണ്ട്. ഇവയിലായി ആകെ 10,903 കോടി രൂപയാണുള്ളത്. ഇതില്‍ ഏഴ് ലക്ഷത്തോളം അക്കൗണ്ടുകളില്‍ 1,000 രൂപയോ അതില്‍ താഴെയോ ആണ് ബാലന്‍സ്. വിരമിക്കല്‍ ഫണ്ടായി 30.52 കോടി രൂപയും അക്കൗണ്ടുകളില്‍ ശേഷിക്കുന്നു.

1,000 രൂപയും അതിന് താഴെയും ബാലന്‍സുള്ള അക്കൗണ്ടുകളിലെ പണമാണ് കൈമാറാന്‍ പോകുന്നത്. 36 മാസത്തില്‍ കൂടുതല്‍ ജീവനക്കാരനില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒരു സംഭാവനയും സ്വീകരിക്കാത്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളെയാണ് പ്രവര്‍ത്തനരഹിതമായി കണക്കാക്കുക.

Also Read: Lifetime Pension: പ്രൈവറ്റ് ജോലിക്കാര്‍ക്ക് ലൈഫ് ടൈം പെന്‍ഷന്‍ എപ്പോള്‍ ലഭിക്കും?

ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഇപിഎഫ് അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറും. അക്കൗണ്ട് ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ പണം നോമിനിക്കോ നിയമപരമായ അവകാശിക്കോ നല്‍കുന്നതാണ്.

അക്കൗണ്ടുകളിലെ പണം കൈമാറുന്നതിനൊപ്പം ഇപിഎഫ്ഒ 3.0യുടെ പ്രവര്‍ത്തനവും മന്ത്രാലയം വേഗത്തിലാക്കുന്നുണ്ട്. അംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാര്യക്ഷമമായ സേവനം ലഭ്യമാക്കുന്നതിനായി കോര്‍ ബാങ്കിങ് സിസ്റ്റം അധിഷ്ഠിത സൗകര്യങ്ങളും ഇപിഎഫ്ഒ അവതരിപ്പിച്ചിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ