Investment Ideas for Gen Z: ജെന്‍സികളേ…നിങ്ങള്‍ക്കും വേണ്ടേ സമ്പാദ്യം? ഇവയാണ് ഏറ്റവും ബെസ്റ്റ് മാര്‍ഗങ്ങള്‍

Smart Ways to Start Building Wealth: നിക്ഷേപം ആരംഭിക്കാന്‍ വലിയ ശമ്പളമോ വലിയ തുകയോ ആവശ്യമില്ല. ചെറിയ തുകയില്‍ നിന്നുപോലും നിങ്ങള്‍ക്ക് കോടികള്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തും ആസ്വദിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ജെന്‍സികള്‍ക്ക് പരിഗണിക്കാവുന്ന കുറച്ച് നിക്ഷേപമാര്‍ഗങ്ങള്‍ പരിചയപ്പെട്ടാലോ?

Investment Ideas for Gen Z: ജെന്‍സികളേ...നിങ്ങള്‍ക്കും വേണ്ടേ സമ്പാദ്യം? ഇവയാണ് ഏറ്റവും ബെസ്റ്റ് മാര്‍ഗങ്ങള്‍

പ്രതീകാത്മക ചിത്രം

Published: 

10 Aug 2026 | 12:36 PM

ജീവിതത്തെ കുറിച്ച് വേറിട്ട ഒട്ടേറെ ചിന്തകളുള്ള ആളുകളാണ് ജെന്‍സികള്‍. യാത്രകളും ഷോപ്പിങും മറ്റ് വിനോദങ്ങളുമെല്ലാം നന്നായി ആസ്വദിക്കുന്ന ഇവര്‍, പലപ്പോഴും ഭാവി ജീവിതത്തിനായി പണം മാറ്റിവെക്കാന്‍ മറന്നുപോകുന്നു. ശമ്പളം കിട്ടിയാല്‍ സാധാരണയായി നിങ്ങള്‍ എന്തെല്ലാമാണ് ചെയ്യാറുള്ളത്? വിനോദത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം പ്രാധാന്യം കൊടുക്കുന്നതിനൊപ്പം ചെറിയ തുക നിക്ഷേപിക്കാനും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നിക്ഷേപം ആരംഭിക്കാന്‍ വലിയ ശമ്പളമോ വലിയ തുകയോ ആവശ്യമില്ല. ചെറിയ തുകയില്‍ നിന്നുപോലും നിങ്ങള്‍ക്ക് കോടികള്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തും ആസ്വദിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ ജെന്‍സികള്‍ക്ക് പരിഗണിക്കാവുന്ന കുറച്ച് നിക്ഷേപമാര്‍ഗങ്ങള്‍ പരിചയപ്പെട്ടാലോ?

എസ്‌ഐപി

ജെന്‍സികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ നിക്ഷേപം ആരംഭിക്കാവുന്ന മാര്‍ഗങ്ങളിലൊന്നാണ് എസ്‌ഐപികള്‍ (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍). ഓരോ മാസവും നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. വരുമാനം കുറഞ്ഞവര്‍ക്ക് പോലും ചെറിയ തുകയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാനാകും. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. എന്നാല്‍ നിക്ഷേപം ആരംഭിക്കും മുമ്പ് മ്യൂച്വല്‍ ഫണ്ടിന്റെ ലാഭനഷ്ട സാധ്യതകള്‍ മനസിലാക്കുക.

ഇന്‍ഡക്‌സ് ഫണ്ടുകള്‍

ഓഹരികളോട് താത്പര്യമില്ലാത്ത ആളുകള്‍ക്ക് ഇന്‍ഡക്‌സ് ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്. പ്രത്യേക വിപണി സൂചികയെ പിന്തുടരുന്ന ഫണ്ടുകളാണിത്. ഓഹരി വിപണിയെ ആഴത്തില്‍ നിരീക്ഷിക്കാത്ത യുവാക്കള്‍ക്ക് ഈ ഫണ്ടുകള്‍ നല്ലതാണ്. നിക്ഷേപത്തിന് മുമ്പ് ഫണ്ടിന്റെ ചെലവും റിസ്‌കും മനസിലാക്കുന്നത് നല്ലതാണ്.

ഓഹരി വിപണിയില്‍ നിക്ഷേപിക്കാം

ഓഹരി വിപണിയെ കുറിച്ച് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഡയറക്ട് ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപം നടത്താവുന്നതാണ്. മികച്ച കമ്പനികള്‍ കണ്ടെത്തി ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ പെട്ടെന്ന് പണം ഇരട്ടിയാക്കാമെന്ന പ്രതീക്ഷയില്‍ ഒരിക്കലും ഓഹരികളെ സമീപിക്കരുത്. കമ്പനിയുടെ ബിസിനസ്, സാമ്പത്തിക സ്ഥിതി, വളര്‍ച്ചാ സാധ്യത തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം നിക്ഷേപം നടത്തുക.

Also Read: SBI Fixed Deposit: എസ്ബിഐ 444 ദിവസത്തെ എഫ്ഡി; കുറഞ്ഞ കാലയളവില്‍ കൂടുതല്‍ നേട്ടം

പിപിഎഫ് നിക്ഷേപങ്ങള്‍

സ്ഥിരതയുള്ളതും സുരക്ഷിതവുമായ നിക്ഷേപ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍ അഥവ പിപിഎഫുകള്‍ പരിഗണിക്കാവുന്നതാണ്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഈ പദ്ധതി വളരെ നല്ലതാണ്. ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ റിസ്‌ക് കുറഞ്ഞ നിക്ഷേപ മാര്‍ഗം കൂടിയാണിത്.

സ്വര്‍ണം തിരഞ്ഞെടുക്കാം

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിനായി സ്വര്‍ണത്തിലും നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. ഭൗതിക സ്വര്‍ണം വാങ്ങുന്നതിന് പുറമെ ഗോള്‍ഡ് ഇടിഎഫുകള്‍ പോലുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കാം. എന്നാല്‍ മുഴുവന്‍ സ്വര്‍ണത്തിലേക്ക് മാറ്റരുത്, മറ്റ് നിക്ഷേപമാര്‍ഗങ്ങളിലേക്കും പണം ഇടണം.

നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

English Summary

Gen Z can start building long-term wealth by investing early and consistently. SIPs, index funds, PPF, NPS, gold and direct equities are some options to consider based on financial goals and risk tolerance. Building an emergency fund is also important before taking higher investment risks. Starting with small amounts and increasing investments over time can help develop strong financial habits.

Follow Us
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു