AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold GST: നികുതിയിൽ വൻ മാറ്റങ്ങൾ, സ്വർണവില വീണ്ടും കൂടുമോ? ജിഎസ്ടി നിരക്ക് ഇങ്ങനെ….

GST on Gold and Silver: സ്വർണത്തിന്റെ നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം നികുതി കൂട്ടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.

Gold GST: നികുതിയിൽ വൻ മാറ്റങ്ങൾ, സ്വർണവില വീണ്ടും കൂടുമോ? ജിഎസ്ടി നിരക്ക് ഇങ്ങനെ….
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Sep 2025 | 01:08 PM

ജിഎസ്ടിയിൽ വൻ മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇനി മുതൽ ഇന്ത്യയിൽ 5, 18 എന്നിങ്ങനെ രണ്ട് സ്ലാബുകളിൽ മാത്രമേ ജിഎസ്ടി ഉണ്ടാകൂ. നിത്യോപയോ​ഗ സാധനങ്ങളുടെയും വാഹനങ്ങളുടെയും വിലയിൽ വലിയ മാറ്റമാണ് വരുന്നത്. എന്നാൽ സ്വർണത്തിന്റെ കാര്യമോ?

സ്വർണത്തിന്റെ നികുതി ഒരു ശതമാനമാക്കി കുറയ്ക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം നികുതി കൂട്ടുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ 56ാം ജിഎസ്ടി കൗണ്‍സില്‍ സ്വര്‍ണത്തിന്റെ നികുതി നിരക്കില്‍ തൊട്ടില്ല. പ്രത്യേകിച്ച് സ്വർണവില റെക്കോർഡുകൾ‌ തകർക്കുന്ന സാഹചര്യത്തിൽ ഇത് ആശ്വാസകരമാണ്.

ALSO READ: സോപ്പ്, എണ്ണ, പൊറോട്ട…ജിഎസ്ടി പരിഷ്കരണത്തിൽ എന്തിനൊക്കെ വില കുറയും, വില കൂടും?

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ജിഎസ്ടി നിരക്ക് 3 ശതമാനമായും ആഭരണം വാങ്ങുമ്പോഴുള്ള പണിക്കൂലി അഞ്ച് ശതമാനമായും തുടരും. അതായത്, നിങ്ങൾ 1,00,000 രൂപയ്ക്ക് സ്വർണ്ണ നാണയമോ ബാറോ വാങ്ങാൻ പോകുകയാണെങ്കിൽ, അതിന് 3% നിരക്ക് അല്ലെങ്കിൽ 3,000 രൂപ ഈടാക്കും. അതോടെ ആകെ ചെലവ് 1,03,000 രൂപയാകും.

നിലവിൽ 78,360 രൂപ എന്ന നിലയിലാണ് കേരളത്തിൽ സ്വർണം വ്യാപാരം നടക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് 9795 രൂപയാണ് നൽകേണ്ടത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 85,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ റെക്കോർഡ് വിലയായ 78,440 രൂപയാണ് ഒരു പവന് രേഖപ്പെടുത്തിയത്. എന്നാൽ നികുതി മാറ്റങ്ങൾക്ക് പിന്നാലെ 80 രൂപയുടെ വ്യത്യാസം ഇന്നുണ്ടായി.

Follow Us