Kerala Gold Rate: വേഗം പൈസ റെഡിയാക്കിക്കോ, സ്വർണവില കുറഞ്ഞു; ഇന്ന് പവന് എത്ര?
Gold Price in Kerala Today: വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ പവന് 1,12,640 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,080 രൂപയായിരുന്നു വില. എന്നാൽ ഇന്ന് വില താഴ്ന്നിട്ടുണ്ട്. 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,12,120 രൂപയായി താഴ്ന്നു. ഗ്രാമിന് 14,015 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും.
സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറിമറിയുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വില മാറിയത്. രാവിലെ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 1,13,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഉച്ചയ്ക്ക് വില താഴ്ന്നു. 1,12,640 രൂപയായി സ്വർണവില കുറഞ്ഞു. സ്വർണവില കുറഞ്ഞത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നേരിയ ആശ്വാസം നൽകി.
പലിശപ്പേടിയിൽ സ്വർണം
യുഎസിൽ പണപ്പെരുപ്പം കുറഞ്ഞത് വില ഉയർത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വില കുതിപ്പും പലിശ ഭാരം കൂടാനുള്ള സാധ്യതകൾക്ക് മുൻതൂക്കം നൽകുന്നുണ്ട്. ഈ വിലയിരുത്തലാണ് ഉച്ചയ്ക്ക് ശേഷം വില കുറയാൻ കാരണമായത്. രാജ്യാന്തര വില താഴ്ന്നതോടെ കേരളത്തിലും സ്വർണവില കുറയുകയായിരുന്നു.
ALSO READ: മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്, പിടിതരാതെ സ്വർണവില
സ്വർണവിലയിൽ ഇനിയെന്ത്?
അമേരിക്കയിൽ കഴിഞ്ഞമാസം പണപ്പെരുപ്പം ജൂണിലെ 3.5 ശതമാനത്തിൽ നിന്ന് 3.4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ഇതോടെയാണ് സ്വർണവില ഉയർന്നത്. പണപ്പെരുപ്പം കുറഞ്ഞതോടെ പലിശഭാരം കൂടാനുള്ള സാധ്യതയും കുറഞ്ഞു. ഇതോടെ ഡോളറും ബോണ്ടും താഴുകയും ചെയ്തിരുന്നു.
എന്നാൽ, യു.എസ് – ഇറാൻ സംഘർഷം വഷളായത് ക്രൂഡ് ഓയിൽ വില കുതിക്കുമെന്ന ഭീതി ഉയർത്തി. എണ്ണ വില കൂടിയാൽ പണപ്പെരുപ്പം കൂടും. ഇതോടെ പലിശയും കൂടും. പലിശ ഭാരം കൂടുന്നത് ഡോളറും ബോണ്ടും കുതിക്കാൻ കാരണമാകും. ഇതോടെ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും അത് വിലയിൽ പ്രതിഫലിക്കുകയും ചെയ്യും.
സ്വർണം എങ്ങനെ വാങ്ങാം?
ചിങ്ങമാസത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും.സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.