AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്, പിടിതരാതെ സ്വർണവില

Kerala Gold Rate Today : സ്വർണവില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഇന്ത്യയിൽ സ്വർണത്തിന് ഈടാക്കുന്നത്. വിവാഹ സീസണിലെ സ്വർണഭാരണങ്ങളുടെ ഡിമാൻഡ് ഉയരുന്നതോടെ സ്വർണവിലയും മുന്നേറിയേക്കും.

Kerala Gold Rate: മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്, പിടിതരാതെ സ്വർണവില
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 13 Aug 2026 | 09:41 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 1,13,560 രൂപയായിരുന്നു വില. 14,195 രൂപ നിരക്കിലായിരുന്നു ഗ്രാമിന്റെ വ്യാപാരം. എന്നാൽ ഇന്ന് വീണ്ടും വില കൂടി. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,13,760  രൂപയായി ഉയർന്നു. ഗ്രാമിന് 14,220 രൂപയാണ് നൽകേണ്ട്. ഓഗസ്റ്റ് 11നും സമാന നിരക്കിലായിരുന്നു വ്യാപാരം.  സമീപ കാലങ്ങളിലെ ഉയർന്ന നിരക്കിലാണ് സ്വർണമെത്തിയിരിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറി മറിയുന്നുണ്ട്. ഗ്രാമിന് 259.90 രൂപയും കിലോയ്ക്ക് 2,59,900 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് ഇന്ത്യയിൽ സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. 5 ശതമാനം ആണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. ചിങ്ങം പിറക്കുന്നതോടെ വിവാഹങ്ങളുടെ ഘോഷയാത്രയാണ്. വിവാഹ സീസണിലെ സ്വർണഭാരണങ്ങളുടെ ഡിമാൻഡ് ഉയരുന്നതോടെ സ്വർണവിലയും മുന്നേറുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സ്വർണകുതിപ്പിന് കാരണം

രാജ്യാന്തര വിപണിയിൽ വില വീണ്ടും കയറിയതോടെയാണ് കേരളത്തിലും വില മാറിയത്. ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമാകാതെ തുടരുന്നതും യു.എസ് പണപ്പെരുപ്പ കണക്കുകളുമാണ് സ്വർണവിലയിൽ നിർണായകമാകുന്നത്. നിബന്ധനകൾ അനുസരിക്കാതെ ഹോർമുസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഇറാന്റെ തീരുമാനം. അതേസമയം, ഹോർമുസ് യു.എസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നാണ് ട്രംപിന്റെ അവകാശ വാദം.

ALSO READ: പൊന്നിനെ പിടിച്ചാല്‍ കിട്ടില്ല കേട്ടോ!; കേരളത്തിലെ സ്വര്‍ണവില

സ്വർണവിലയിൽ പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇറാൻ – യുഎസ് സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിക്കുന്നതാണ് ഇതിന് കാരണം. ക്രൂഡ് ഓയിൽ വില കുതിച്ചാൽ സ്വർണവില ഇടിയും. എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരാൻ കാരണമാകും. ഈ പണപ്പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കും. ഇത്തരത്തിൽ പലിശനിരക്ക് കൂടുമ്പോൾ ബാങ്ക് നിക്ഷേപം, നിക്ഷേപം എന്നിവ കൂടുതൽ ലാഭകരമാകുകയും സ്വാഭാവികമായി ഇവയിലേക്ക് നിക്ഷേപം വൻതോതിൽ എത്തുകയും ചെയ്യും. ഇതോടെ ഡോളർ ശക്തി പ്രാപിക്കും. ഡോളർ കുതിച്ചാൽ സ്വർണം വാങ്ങുന്നത് ചെലവേറിയതാകുകയും ഡിമാൻഡ് താഴുകയും ചെയ്യും. ഇതോടെ വിലയും ഇടിയും.

സ്വർണവിലയിൽ ഇനിയെന്ത്?

ചിങ്ങമാസത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും. 3 ശതമാനം ജിഎസ്ടിയും 3 മുതൽ 30 ശതമാനം വരെയൊക്കെയുള്ള പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേരുമ്പോൾ നല്ലൊരു തുക കൊടുക്കേണ്ടി വരും. സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.

യുഎസ്- ഇറാൻ സംഘർഷത്തിൽ സമാധാനം അകലുന്നത് പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ച് ക്രൂഡോയിൽ വില ഉയർത്തും. പണപ്പെരുപ്പം ഉയർന്നു നിൽക്കുകയും ഇതിനെ നിയന്ത്രിക്കാൻ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കൂട്ടുകയും സ്വർണവില കുറയ്ക്കുകയും ചെയ്യും. സ്വർണനിക്ഷേപങ്ങൾ പിൻവലിച്ച് നിക്ഷേപകർ ഉയർന്ന പലിശ ലഭിക്കുന്ന യുഎസ് ബോണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യും. ഇത് സ്വർണത്തിന് തിരിച്ചടിയാകും.

എന്നാൽ, സ്വർണത്തിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ട എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞ്, വില താഴുമ്പോൾ വാങ്ങിക്കൂട്ടുന്ന ‘ഡിപ് ബയിങ്’ വീണ്ടും വരുമെന്നും ഇത് വില ഉയർത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.

Follow Us