AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: 22 പറ്റില്ലെങ്കില്‍ വേണ്ട, 18,16 കാരറ്റ് സ്വര്‍ണം വാങ്ങിക്കാം; ഇന്നത്തെ സ്വര്‍ണവിലകള്‍ ഇങ്ങനെ

One Pavan Gold Rate on August 16 Sunday: പ്രതീക്ഷിച്ചതിലും ദുര്‍ബലമായ യുഎസ് സാമ്പത്തിക ഡാറ്റ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും. ഇത് സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. വെറും ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ 0.86 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചത്.

Kerala Gold Rate: 22 പറ്റില്ലെങ്കില്‍ വേണ്ട, 18,16 കാരറ്റ് സ്വര്‍ണം വാങ്ങിക്കാം; ഇന്നത്തെ സ്വര്‍ണവിലകള്‍ ഇങ്ങനെ
സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 16 Aug 2026 | 10:31 AM

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ തട്ടി എങ്ങോട്ടെന്നില്ലാതെ പോകുകയാണ് സ്വര്‍ണം. ഇടയ്ക്ക് വിലയില്‍ ഗംഭീര വര്‍ധനവ് വരുത്തി ഞെട്ടിക്കുകയും അത് കഴിഞ്ഞ വില കുത്തനെ താഴോട്ടിറക്കി ആശ്വാസം പകരുകയുമാണ് നിലവില്‍ സ്വര്‍ണത്തിന്റെ രീതി. പശ്ചിമേഷ്യന്‍ യുദ്ധം ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിനാല്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്, ഇത് ആഗോള വിപണികളിലും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.

പ്രതീക്ഷിച്ചതിലും ദുര്‍ബലമായ യുഎസ് സാമ്പത്തിക ഡാറ്റ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിനെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കും. ഇത് സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. വെറും ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ 0.86 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചത്.

ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നത് ആഗോളവും പ്രാദേശികവുമായ ഘടകങ്ങള്‍ക്ക് അനുസൃതമായാണ്. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില, യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശിക ആഭരണ ഉപഭോഗം തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നു. എന്നാല്‍ വെറും സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ ആര്‍ക്കും ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല, പണികൂലി, ജിഎസ്ടി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയ ഘടകങ്ങളെല്ലാം സ്വര്‍ണവിലയില്‍ ഉള്‍പ്പെടും.

ഒരു പവന്‍ സ്വര്‍ണത്തിന്റ വില

ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ അവസാനമായി സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്. ഞായറാഴ്ചകളില്‍ മാര്‍ക്കറ്റ് അവധിയായതിനാല്‍ തന്നെ ശനിയാഴ്ചയിലെ വിലയില്‍ ഇന്ന് വ്യാപാരം നടക്കും. എന്നാല്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്കാരിലേക്ക് ഞെട്ടലുണ്ടാക്കും വിധത്തിലുള്ള നിരക്കുമായിട്ടായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വരവ്. ഒരു പവന് 520 രൂപ കൂടി 1,13,760 രൂപയും ഒരു ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 14,220 രൂപയുമായി വില. ഓഗസ്റ്റ് പതിനാറിനും ഇതേ നിരക്കില്‍ തന്നെയാണ് സ്വര്‍ണവ്യാപാരം നടക്കുക.

കാരറ്റ് മാറുമ്പോള്‍ വിലയും മാറും

  • 22 കാരറ്റ് ഒരു ഗ്രാം വില 14220 – പവന്‍ വില 113760
  • 18 കാരറ്റ് ഒരു ഗ്രാം വില 11685 – പവന്‍ വില 93480
  • 14 കാരറ്റ് ഒരു ഗ്രാം വില 9100 – പവന്‍ വില 72800
  • 9 കാരറ്റ് ഒരു ഗ്രാം വില 5865 – പവന്‍ വില 46920

Also Read: Kerala Gold Rate: പൊന്നില്‍ കുളിച്ചുനിന്ന…അത് നടക്കില്ല, വില പിന്നെയും കൂടി; ഇന്നത്തെ സ്വര്‍ണവില

ഇത് വാങ്ങിക്കോളൂ

22 കാരറ്റ് 24 കാരറ്റ് സ്വര്‍ണത്തിന് ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നതിനാല്‍ പലരും ഇതിനകം തന്നെ സ്വര്‍ണം വേണ്ടെന്ന് വെച്ചു. എന്നാല്‍ നിങ്ങളുടെ പോക്കറ്റിന് അനുസരിച്ച് കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കാനുള്ള അവസരമുണ്ട്. 18,14,9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് 22,24 കാരറ്റുകളെ അപേക്ഷിച്ച് വില വളരെ കുറവാണ്.

വെള്ളിക്ക് എത്ര നല്‍കണം?

സ്വര്‍ണത്തേക്കാള്‍ വില കുറഞ്ഞ ലോഹമാണ് വെള്ളി, എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ ആകണമെന്നില്ല. കഴിഞ്ഞ ഏറെ നാളായി വെള്ളി വിലയിലും ഗംഭീര വര്‍ധനവ് സംഭവിക്കുന്നുണ്ട്. വ്യാവസായിക ഉപയോഗത്തിനും നിക്ഷേപത്തിനുമെല്ലാം വെള്ളി ഉപയോഗിക്കുന്നതാണ് വില വര്‍ധനവിന് കാരണമായത്. സമീപഭാവിയിലും ഈ വില വര്‍ധനവ് സംഭവിക്കാന്‍ തന്നെയാണ് സാധ്യത. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും ഒരു കിലോഗ്രാമിന് 2,50,000 രൂപയും വില നല്‍കണം.

English Summary

Kerala gold prices on August 16 may make 22K jewellery expensive for buyers. Check the latest 22K rate and compare 18K and 16K gold prices before making a purchase.

Follow Us