Kerala Gold Rate: സ്വര്‍ണം ഇനി നോക്കേണ്ടാ; വിലയില്‍ വന്‍ വര്‍ധനവ്, എങ്കിലും വാങ്ങിക്കോളൂ
Gold and Silver Prices on February 21 Saturday: സ്വര്‍ണത്തില്‍ 1,000, 500 എന്നിങ്ങനെ സംഖ്യകള്‍ കുറയുന്നുണ്ടെങ്കിലും ഇതിന്റെ ഇരട്ടി പിറ്റേദിവസം ഉയര്‍ത്തിയാണ് നിലവില്‍ സ്വര്‍ണമുന്നേറ്റം. എങ്കിലും ഇതുവരെ സമാധാനിക്കുന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല.
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്, കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത് ഈ മാസത്തെ മറ്റൊരു ഉയര്‍ന്ന നിരക്കിലേക്കാണ്. 1,400 രൂപയാണ് ഇന്ന് മാത്രം സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ 1,16,800 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ ഉയര്‍ന്ന് 14,600 രൂപയിലേക്കും വിലയെത്തി. എന്നാല്‍ വെള്ളിവിലയില്‍ നേരിയ ഇടിവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 269.90 ഉം ഒരു കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,69,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം വിലയെത്തിയത്. കാര്യമായ ഇടിവുണ്ടായില്ലെങ്കിലും നേരിയ ഇടിവ് സംഭവിച്ചത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയേകുന്നു. എന്നാല്‍ വൈകീട്ടോടെ ഈ വില വീണ്ടും കത്തിക്കയറി രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,520 രൂപയായിരുന്നു നിരക്കെങ്കില്‍ വൈകീട്ട് അത് 1,15,400 ലേക്കെത്തി. ഒരു ഗ്രാമിനാകട്ടെ വൈകീട്ട് 14,425 എന്ന നിരക്കും ഉണ്ടായിരുന്നു.
സ്വര്‍ണത്തില്‍ 1,000, 500 എന്നിങ്ങനെ സംഖ്യകള്‍ കുറയുന്നുണ്ടെങ്കിലും ഇതിന്റെ ഇരട്ടി പിറ്റേദിവസം ഉയര്‍ത്തിയാണ് നിലവില്‍ സ്വര്‍ണമുന്നേറ്റം. എങ്കിലും ഇതുവരെ സമാധാനിക്കുന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല.
Also Read: Kerala Gold Rate: സ്വര്‍ണം പറന്നുപോയെടോ…വിലക്കയറ്റത്തിന് ഒരു കുറവുമില്ല
5,000 ഡോളറിന് മുകളിലാണ് നിലവില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ ആശ്വാസം ലഭിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ഈ കുതിച്ചുചാട്ടം സ്ഥിതിഗതികള്‍ മോശമാക്കും. സ്വര്‍ണം മാര്‍ച്ചോടെ റെക്കോഡ് നിരക്കിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
2026 പകുതിയോടെ സ്വര്‍ണം 6,500 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇങ്ങനെയൊരു കുതിച്ചുചാട്ടം സംഭവിക്കുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 2 ലക്ഷവും ചിലപ്പോള്‍ അതിന് മുകളിലും വില നല്‍കേണ്ടി വന്നേക്കാം.