AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമല്ല; വിലയറിഞ്ഞാല്‍ ഞെട്ടും

Gold and Silver Prices on February 27 Friday: കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുണ്ടായ ഈ മാറ്റം, ആശ്വാസം നല്‍കാന്‍ മാത്രമുള്ളതായിരുന്നില്ല. രാവിലെ ഗ്രാമിന് 20 രൂപ താഴ്ന്ന് 14,820 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയുമായിരുന്നു നിരക്ക്.

Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ നല്ല ദിവസമല്ല; വിലയറിഞ്ഞാല്‍ ഞെട്ടും
പ്രതീകാത്മക ചിത്രം Image Credit source: Odi Caspi/Getty Images
Shiji M K
Shiji M K | Updated On: 27 Feb 2026 | 09:35 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 1,18,080 രൂപയില്‍ നിന്ന് 1,18,480 രൂപയിലേക്കാണ് ഇന്ന് വില ഉയര്‍ന്നത്. ഒരു പവന് 400 രൂപ ഉയര്‍ന്നപ്പോള്‍, ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 14,810 രൂപയിലേക്കും വിലയെത്തിയിട്ടുണ്ട്. എന്നാല്‍ വെള്ളിവിലയില്‍ ഇടിവുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 294.90 രൂപയും കിലോയ്ക്ക് 100 രൂപ കുറഞ്ഞ് 2,94,900 രൂപയുമായി.

സ്വര്‍ണം വാങ്ങിക്കാന്‍ ഇനിയൊരു നല്ല ദിവസം ലഭിക്കില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്. വില കുറയുന്നതും കാത്തിരുന്നത് മിച്ചം. കേരളത്തില്‍ റെക്കോഡ് വിലയില്‍ തന്നെ പുരോഗമിക്കുകയാണ് സ്വര്‍ണവില്‍പന. എന്നെങ്കിലും വില കുറയും, അന്ന് പോയി സ്വര്‍ണം വാങ്ങാം എന്നുംപറഞ്ഞ് കാത്തിരുന്നവര്‍ക്ക് നിരാശ മാത്രം ഫലം.

കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചുണ്ടായ ഈ മാറ്റം, ആശ്വാസം നല്‍കാന്‍ മാത്രമുള്ളതായിരുന്നില്ല. രാവിലെ ഗ്രാമിന് 20 രൂപ താഴ്ന്ന് 14,820 രൂപയും പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5,193 ഡോളറിലേക്ക് താഴ്ന്നത് കേരളത്തില്‍ വീണ്ടും വിലകുറയുന്നതിന് വഴിവെച്ചു. ഇതോടെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,760 ഉം, പവന് 480 രൂപ കുറഞ്ഞ് 1,18,080 രൂപയുമായി.

എന്നാല്‍ ഈ വര്‍ഷം പകുതിയോടെ സ്വര്‍ണം 6,200 ഡോളറിന് മുകളിലേക്ക് എത്തുമെന്ന പ്രവചനങ്ങളും ശക്തമാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ ഒരു പവന് ഒന്നര ലക്ഷത്തിന് മുകളില്‍ വില നല്‍കേണ്ടതായി വരും. വിലക്കയറ്റത്തിന് ശേഷം വിലയില്‍ സ്ഥിരത പുലര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Also Read: Kerala Gold Rate: നിനക്കെന്താ വയ്യേ…സ്വര്‍ണം പൊക്കേട്ടെ, വിലയില്‍ രക്ഷയില്ല

ഭാവിയില്‍ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ നിരക്കില്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തിടാവുന്നതാണ്. അങ്ങനെയാണെങ്കില്‍ വിലക്കയറ്റം കാര്യമായി ബാധിക്കില്ല. സ്വര്‍ണവിലയ്ക്ക് പുറമെ ജിഎസ്ടി, പണികൂലി, ഹോള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയും ആഭരണങ്ങള്‍ക്ക് നല്‍കേണ്ടതായുണ്ട്.

Follow Us