AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണം ഇനി നോക്കേണ്ടാ; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കഥയാകെ മാറ്റും

Gold May Cross 6000 Dollar: ഇറാന്റെ ആണവ പദ്ധതികളെ കേന്ദ്രീകരിച്ചാണ് യുഎസും ഇസ്രായേലും ആക്രമണം നടത്തുന്നത്. ഇരുവരും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടത് മധ്യേഷ്യയില്‍ യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും.

Gold Rate: സ്വര്‍ണം ഇനി നോക്കേണ്ടാ; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കഥയാകെ മാറ്റും
പ്രതീകാത്മക ചിത്രം Image Credit source: Pankaj & Insy Shah/Gulfimages/Getty Images
Shiji M K
Shiji M K | Published: 01 Mar 2026 | 08:06 AM

കൂടിയും കുറഞ്ഞും മുന്നോട്ട് പോയിരുന്ന സ്വര്‍ണവിലയ്ക്ക് കരുത്തുപകരാന്‍ വന്നെത്തിയിരിക്കുകയാണ് മധ്യേഷ്യയിലെ പുത്തന്‍ സംഘര്‍ഷം. ഇറാനെതിരെ ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തുന്ന ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും സ്വര്‍ണത്തിനും വെള്ളിക്കും കരുത്ത് പകരും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ചുവടുപിടിച്ചാണ് എപ്പോഴും സ്വര്‍ണവില ഉയരാറുള്ളത്. ഇപ്പോള്‍ വന്നെത്തിയിരിക്കുന്ന പ്രശ്‌നങ്ങള്‍ സ്വര്‍ണത്തെ വീണ്ടും റെക്കോഡ് നിരക്കിലേക്ക് എത്തിക്കും.

ഇറാന്റെ ആണവ പദ്ധതികളെ കേന്ദ്രീകരിച്ചാണ് യുഎസും ഇസ്രായേലും ആക്രമണം നടത്തുന്നത്. ഇരുവരും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടത് മധ്യേഷ്യയില്‍ യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. യുഎസിനുള്ള തിരിച്ചടിയായി ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതാണ് ഇറാന്റെ പതിവ്. ഇത് സ്ഥിതിഗതികള്‍ മോശമാക്കും.

മൂവരും തമ്മിലുള്ള യുദ്ധം സങ്കീര്‍ണമാകുന്നത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിപ്പിക്കും. സുരക്ഷിത ലോഹങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കപ്പെടുന്നത് ഇത്തരം ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ്. യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ സ്വര്‍ണം വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. അത് വരും ദിവസങ്ങളിലും തുടരും.

2026 ന്റെ പകുതിയോടെ സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 6,500 ഡോളറിലേക്ക് കടക്കുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മധ്യേഷ്യന്‍ സംഘര്‍ഷങ്ങളോടെ മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ അത് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 6,000 ഡോളര്‍ പിന്നിട്ടാല്‍ ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഏകദേശം 2 ലക്ഷത്തിനടുത്ത് വില നല്‍കേണ്ടി വരും.

Also Read: Kerala Gold Rate: യുദ്ധം പോലെ പൊട്ടിപ്പുറപ്പെട്ട് സ്വർണവില, ഇന്ന് മാത്രം കേരളത്തിൽ പവന് കൂടിയത് 5,240 രൂപ

സ്വര്‍ണത്തിന് പുറമെ വെള്ളിവിലയും ക്രമാതീതമായി ഉയരുന്നുണ്ട്. സുരക്ഷിത നിക്ഷേപമായി വെള്ളിയെ പരിഗണിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമെ വ്യാവസായിക ആവശ്യകതയില്‍ വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതും വില ഇരട്ടിയാക്കുന്നു.

 

 

Follow Us