Gold Price Today: വീണ്ടും 64,000 കടന്ന് സ്വർണ വില; ഇന്ന് പവന് കൂടിയത് 520 രൂപ
Kerala Gold Rate Today: ഇന്ന് പവന് 520 രൂപ കൂടി 64,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപ കൂടി 8035 രൂപയിലെത്തി.
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഇതോടെ വീണ്ടം 64,000 കടന്ന് സ്വർണവില. ഇന്ന് പവന് 520 രൂപ കൂടി 64,280 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 65 രൂപ കൂടി 8035 രൂപയിലെത്തി.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില കുത്തനെ ഉയരുന്ന കാഴ്ചയാണ് കാണുന്നത്. തുടർന്ന് ഫെബ്രുവരി 11-ാം തീയതി ചരിത്ര റെക്കോർഡ് വിലയിൽ സ്വർണവില എത്തി. അന്ന് 64,480 രൂപയാണ് കൂടിയത്. ഫെബ്രുവരി മൂന്നാം തീയതിയാണ് ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 61640 രൂപയിലാണ് വ്യാപാരം നടന്നത്.
കുതിച്ചുയർന്ന സ്വർണവിലയിൽ വലിയ ആശ്വാസം ഉണ്ടായ ദിവസമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. പവന് 800 രൂപയോളമാണ് അന്ന് കുറഞ്ഞത്. അന്ന് പവന് 63120 രൂപയിലാണ് വ്യാപാരം നടന്നത്. ഞായറാഴ്ച മാർക്കറ്റ് അവധി ദിവസമായതിനാൽ ഈ നിരക്കിൽ തന്നെ സ്വർണ വില പുരോഗമിച്ചു. എന്നാൽ തിങ്കളാഴ്ച വീണ്ടും സ്വർണ വിലയിലെ കുതിപ്പ് രേഖപ്പെടുത്തി.