Kerala Gold Rate: നാളെ സ്വര്‍ണത്തിന് 2 ലക്ഷം; ഒന്നരലക്ഷത്തിനരികെ പൊന്ന്‌

Gold Price on March 1 Sunday: മാര്‍ച്ച് 1ന് ഞായറാഴ്ചയും സ്വര്‍ണത്തില്‍ സംഭവിച്ച ഈ വര്‍ധനവ് ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നു. സ്വര്‍ണം വാങ്ങിക്കാന്‍ ഇനി സാധിക്കില്ലെന്ന എല്ലാ സൂചനയും വിപണിയില്‍ നിന്നെത്തിക്കഴിഞ്ഞു.

Kerala Gold Rate: നാളെ സ്വര്‍ണത്തിന് 2 ലക്ഷം; ഒന്നരലക്ഷത്തിനരികെ പൊന്ന്‌

സ്വര്‍ണവില

Updated On: 

01 Mar 2026 | 05:03 PM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടന്നതോടെ സ്വര്‍ണം ശരവേഗത്തില്‍ കുതിപ്പാരംഭിച്ചു. മാര്‍ച്ച് 1ന് ഞായറാഴ്ചയും സ്വര്‍ണത്തില്‍ സംഭവിച്ച ഈ വര്‍ധനവ് ഉപഭോക്താക്കളില്‍ ആശങ്ക സൃഷ്ടിക്കുന്നു. സ്വര്‍ണം വാങ്ങിക്കാന്‍ ഇനി സാധിക്കില്ലെന്ന എല്ലാ സൂചനയും വിപണിയില്‍ നിന്നെത്തിക്കഴിഞ്ഞു.

സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് വിലയെത്തിയിരിക്കുന്ന 1,26,920 രൂപയിലേക്കാണ്. പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 3,200 രൂപയാണ്. ഗ്രാമിന് 400 രൂപയും കൂടി 15,865 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 1,23,720 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സ്വര്‍ണത്തെ വിലയുടെ കാര്യത്തില്‍ റെക്കോഡ് ഉയരത്തിലേക്ക് എത്തിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിലവില്‍ പുറപ്പെട്ടിരിക്കുന്ന യുദ്ധം, സ്വര്‍ണത്തെ എത്തിക്കാന്‍ പോകുന്നത് ചിലപ്പോള്‍ രണ്ട് ലക്ഷത്തിനും മുകളിലേക്കായിരിക്കും. വില വര്‍ധനവ് മാര്‍ച്ചില്‍ സംഭവിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അത് സാധ്യമാകുമെന്ന് ആരും കരുതിയിരുന്നില്ല.

Also Read: Gold Rate: സ്വര്‍ണം ഇനി നോക്കേണ്ടാ; ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കഥയാകെ മാറ്റും

സ്വര്‍ണം ഈയാഴ്ച തന്നെ രാജ്യാന്തര വിപണിയില്‍ 6,000 ഡോളറിലേക്ക് ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 6,000 ഡോളറിലേക്ക് സ്വര്‍ണമെത്തുകയാണെങ്കില്‍ ഇന്ത്യയില്‍ ഒരു പവന്‍ സ്വര്‍ണത്തിന് രണ്ട് ലക്ഷം രൂപ വിലയുണ്ടായിരിക്കും.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ