Gold rate today: പിടിവിട്ടു സ്വർണവില, ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ മുടക്കേണ്ടത് ഇത്രയും തുകയോ?
Gold rate today in Kerala, October 2: സ്വർണവിലക്ക് പുറമെ, ഒരു ആഭരണം വാങ്ങുമ്പോൾ ഉപഭോക്താവ് പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി നൽകണം. സ്വർണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണത്തിന്റെ കുറഞ്ഞ വില 91,000 രൂപയെങ്കിലുമാകും.
കൊച്ചി: ആഗോള സാമ്പത്തിക അസ്ഥിരതയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. വ്യാഴാഴ്ചത്തെ നിരക്കനുസരിച്ച് ഒരു പവൻ (8 ഗ്രാം) സ്വർണാഭരണത്തിന് ഏകദേശം 91,000 രൂപ നൽകേണ്ടിവരും. സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വർധനയ്ക്ക് ആനുപാതികമായ ഇടിവ് ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇന്നത്തെ സ്വർണവില (വ്യാഴാഴ്ച)
- ഇന്ന് വിവിധ കാരറ്റുകളിലുള്ള സ്വർണത്തിന്റെ വില താഴെക്കൊടുക്കുന്നു:
- 22 കാരറ്റ് ആഭരണം ഒരു പവൻ: 87,040 രൂപ, ഒരു ഗ്രാം: 10,880 രൂപ
- 24 കാരറ്റ് (ശുദ്ധ സ്വർണം) ഒരു പവൻ: 94,952 രൂപ, ഒരു ഗ്രാം: 11,869 രൂപ
- 18 കാരറ്റ്: ഒരു പവൻ: 71,216 രൂപ, ഒരു ഗ്രാം: 8,902 രൂപ
ആഭരണം വാങ്ങുമ്പോൾ അധിക ചെലവുകൾ
സ്വർണവിലക്ക് പുറമെ, ഒരു ആഭരണം വാങ്ങുമ്പോൾ ഉപഭോക്താവ് പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിങ് ഫീസ് എന്നിവ കൂടി നൽകണം. സ്വർണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണത്തിന്റെ കുറഞ്ഞ വില 94,000 രൂപയെങ്കിലുമാകും.
ALSO READ: സ്വർണത്തെ പിന്നിലാക്കി വെള്ളിയുടെ തേരോട്ടം; 2 വർഷത്തിനുള്ളിൽ വില 3 ലക്ഷം!
സ്വർണവില ഉയരുന്നതിൻ്റെ കാരണങ്ങൾ
നിലവിലെ ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയിലെ സങ്കീർണ്ണതയാണ് സ്വർണവിലയിലെ നിരന്തരമായ മാറ്റങ്ങൾക്ക് കാരണം. ആഗോള സ്വർണ വിപണിയിൽ വ്യാഴാഴ്ച ഔൺസിന് 3,865 ഡോളറാണ് വില. ഡോളറിൻ്റെ മൂല്യത്തിലെ കയറ്റിറക്കങ്ങളും, ഓഹരി വിപണിയിലെ അസ്ഥിരതയും ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നു.
സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
- യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ
- രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ
- വൻകിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ
- ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ
- രൂപയുടെ മൂല്യത്തിലെ അസ്ഥിരത
- വിവാഹ സീസൺ, ദസറ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിൽ സ്വർണത്തിനുള്ള വർധിച്ച ആവശ്യം
- ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പരിഗണിക്കുന്നത്