Kerala Gold Rate: പൊന്നില്‍ കുളിച്ചുനിന്ന…അതെ സ്വര്‍ണത്തില്‍ കുളിക്കാനിതാ അവസരം; വിലയില്‍ ഇടിവ്

Gold Rate Today in Kerala March 4: കഴിഞ്ഞ ദിവസം അതായത് മാര്‍ച്ച് മൂന്നിന് കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ 1,24,680 രൂപയും വൈകിട്ട് 1,22,920 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് പോയത് കണ്ട് കണ്ണുതള്ളിയവര്‍ക്ക് ഇതോടെ ആശ്വാസമായി.

Kerala Gold Rate: പൊന്നില്‍ കുളിച്ചുനിന്ന...അതെ സ്വര്‍ണത്തില്‍ കുളിക്കാനിതാ അവസരം; വിലയില്‍ ഇടിവ്

പ്രതീകാത്മക ചിത്രം

Updated On: 

04 Mar 2026 | 10:48 AM

സ്വര്‍ണാഭരണപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയെത്തി, കേരളത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില. 1,22,920 രൂപയായിരുന്നു മാര്‍ച്ച് മൂന്നിന് വൈകിട്ട് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇവിടെ നിന്ന് 1.20,640 ലേക്ക് വില താഴ്ന്നു. 2,280 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 285 രൂപ കുറഞ്ഞ് 15,080 ലേക്കും വിലയെത്തി.

വമ്പന്‍ ട്വിസ്റ്റോടെയാണ് നിലവില്‍ സ്വര്‍ണവിപണി മുന്നേറുന്നത്. വില ഉയരുമെന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ വില കുറയുകയും, കുറയുമെന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങളില്‍ വില കൂടുകയും ചെയ്യുന്നതാണ് നിലവിലെ ട്രെന്‍ഡ്. ലോകരാഷ്ട്രങ്ങള്‍ യുദ്ധത്തിലേക്ക് കടന്നതിന് പിന്നാലെ ഇന്ത്യയില്‍ സ്വര്‍ണവില റെക്കോഡ് കുതിപ്പ് നടത്തിയിരുന്നുവെങ്കിലും, പിന്നീട് പതുക്കെ താഴോട്ടിറങ്ങി തുടങ്ങി.

കഴിഞ്ഞ ദിവസം അതായത് മാര്‍ച്ച് മൂന്നിന് കേരളത്തില്‍ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രാവിലെ 1,24,680 രൂപയും വൈകിട്ട് 1,22,920 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് പോയത് കണ്ട് കണ്ണുതള്ളിയവര്‍ക്ക് ഇതോടെ ആശ്വാസമായി. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഒരവസരവും പൊന്ന് നല്‍കിയിരുന്നു.

5,400 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ നിലവില്‍ സ്വര്‍ണവില. അത് ഇനിയും ഉയരുമെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നു. യുഎസ്-ഇസ്രായേല്‍-ഇറാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധം തന്നെയാണ് സ്വര്‍ണവിലയില്‍ ഇത്രയേറെ വളര്‍ച്ചയുണ്ടാക്കാന്‍ കാരണമായത്. യുദ്ധം അവസാനിക്കാതെ തുടരുകയാണെങ്കില്‍ മാര്‍ച്ച് മാസത്തില്‍ തന്നെ വില 6,000 ഡോളര്‍ പിന്നിടാന്‍ സാധ്യതയുണ്ട്.

Also Read: Kerala Gold Rate: ദേ കുറഞ്ഞു…സ്വര്‍ണവില കുറഞ്ഞു; ഇപ്പോള്‍ തന്നെ വാങ്ങാം

യുദ്ധം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് ഡോളര്‍ ശക്തിപ്രാപിക്കുകയും ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ താഴോട്ട് ഇടിയുകയും ചെയ്യുന്നത് സ്ഥിതിഗതികള്‍ മോശമാക്കുന്നു. വരുംദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുകയാണെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ത്യയില്‍ 2 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വില വരാന്‍ സാധ്യതയുണ്ട്.

Follow Us
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
ചക്ക പെട്ടെന്ന് പഴുക്കാൻ ഇതാ ചില നാടൻ വിദ്യകൾ
വേനലിൽ ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്