AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്റ്റോപ്പ് പ്ലീസ്; ഇങ്ങനെ മോഹിപ്പിച്ച് കടക്കല്ലേ, സ്വര്‍ണവില 59,000ത്തിന്റെ റൊക്കോര്‍ഡിട്ടു

Today Gold Rate in Kerala: ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ 10 ആയപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 56,200 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്.

Gold Rate: സ്റ്റോപ്പ് പ്ലീസ്; ഇങ്ങനെ മോഹിപ്പിച്ച് കടക്കല്ലേ, സ്വര്‍ണവില 59,000ത്തിന്റെ റൊക്കോര്‍ഡിട്ടു
സ്വര്‍ണമാല (Image Credits: Getty Images)
shiji-mk
Shiji M K | Updated On: 29 Oct 2024 10:41 AM

വന്‍ കുതിച്ചുചാട്ടം നടത്തി സ്വര്‍ണം. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി 59,000 രൂപ കടന്ന ദിവസം കൂടിയാണിത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,000 തൊട്ടു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് ഒകു ഗ്രാം സ്വര്‍ണത്തിന്റെ 7,375 രൂപയുമായി.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ 10 ആയപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 56,200 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഒക്ടോബര്‍ പത്തിലേതായിരുന്നു.

Also Read: Diwali 2024: ദീപാവലിക്ക് സ്വർണമാണോ വെള്ളിയാണോ വാങ്ങേണ്ടത്? അറിയേണ്ടതെല്ലാം

എന്നാല്‍ ഒക്ടോബര്‍ പത്തിന് ശേഷമുള്ള ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞത് മാത്രമാണ് ആശ്വാസം നല്‍കുന്ന കാര്യം. എന്നാല്‍ കുറഞ്ഞ തുകയ്ക്ക് ഇരട്ടിയായി ഇന്ന് സ്വര്‍ണവില കുതിച്ചുയരുകയും ചെയ്തു. കഴിഞ്ഞ ദിവസം 360 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 58,520 രൂപയിലേക്കാണ് എത്തിയത്.

ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ

 

  1. ഒക്ടോബര്‍ 1- 56,400 രൂപ
  2. ഒക്ടോബര്‍ 2- 56,800 രൂപ
  3. ഒക്ടോബര്‍ 3- 56,880 രൂപ
  4. ഒക്ടോബര്‍ 4- 56,960 രൂപ
  5. ഒക്ടോബര്‍ 5- 56,960 രൂപ
  6. ഒക്ടോബര്‍ 6- 56,960 രൂപ
  7. ഒക്ടോബര്‍ 7- 56,800 രൂപ
  8. ഒക്ടോബര്‍ 8- 56,800 രൂപ
  9. ഒക്ടോബര്‍ 9- 56,240 രൂപ
  10. ഒക്ടോബര്‍ 10- 56,200 രൂപ
  11. ഒക്ടോബര്‍ 11- 56,760 രൂപ
  12. ഒക്ടോബര്‍ 12- 56,960 രൂപ
  13. ഒക്ടോബര്‍ 13- 56,960 രൂപ
  14. ഒക്ടോബര്‍ 14- 56,960 രൂപ
  15. ഒക്ടോബര്‍ 15- 56,760 രൂപ
  16. ഒക്ടോബര്‍ 16- 57,120 രൂപ
  17. ഒക്ടോബര്‍ 17- 57,280 രൂപ
  18. ഒക്ടോബര്‍ 18- 57,920 രൂപ
  19. ഒക്ടോബര്‍ 19- 58,240 രൂപ
  20. ഒക്ടോബര്‍ 20- 58,240 രൂപ
  21. ഒക്ടോബര്‍ 21- 58,400 രൂപ
  22. ഒക്ടോബര്‍ 22- 58,400 രൂപ
  23. ഒക്ടോബര്‍ 23- 58,720 രൂപ
  24. ഒക്ടോബര്‍ 24- 58,280 രൂപ
  25. ഒക്ടോബര്‍ 25- 58,360 രൂപ
  26. ഒക്ടോബര്‍ 26- 58,880 രൂപ
  27. ഒക്ടോബര്‍ 27- 58,880 രൂപ
  28. ഒക്ടോബര്‍ 28- 58,520 രൂപ
  29. ഒക്ടോബര്‍ 29- 59,000 രൂപ