AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price : ഒറ്റക്കുതിപ്പ്… അതേ സ്പീഡിൽ താഴേക്ക്… ഒറ്റയടിക്ക് 320 രൂപ കുറഞ്ഞ് സ്വർണവില

Gold Rate: 320 രൂപയാണ് ഇന്ന് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇന്ന് 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഗ്രാമിന് 40 രൂപ കുറഞ്ഞു.

Kerala Gold Price : ഒറ്റക്കുതിപ്പ്… അതേ സ്പീഡിൽ താഴേക്ക്… ഒറ്റയടിക്ക് 320 രൂപ കുറഞ്ഞ് സ്വർണവില
Gold rate today - Photo Freepik
Aswathy Balachandran
Aswathy Balachandran | Published: 07 Sep 2024 | 11:06 AM

കൊച്ചി: ഒന്നു കുതിച്ച ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ ഒറ്റയടിക്ക് കുതിച്ചുയർന്നിരുന്നു. പവന് 400 രൂപയാണ് ഇന്നലെ ഒരു ദിവസം കൊണ്ട് വർധിച്ചത്. എന്നാൽ ഇന്ന് വില താഴേക്ക് കൂപ്പുകുത്തി.

320 രൂപയാണ് ഇന്ന് കുറഞ്ഞത്. വില കുറഞ്ഞതോടെ ഇന്ന് 53,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അതായത് ഗ്രാമിന് 40 രൂപ കുറഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ 6680 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ മാർക്കറ്റ് വില. 20 ദിവസത്തിനിടെ സ്വർണവില ഏകദേശം 3000 രൂപ വർധിച്ചിരുന്നു. ഇങ്ങനെ കൂടിയതോടെ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില എത്തിയതും ശ്രദ്ധേയമായി.

ALSO READ – ചതിച്ചല്ലോ പൊന്നേ…വീണ്ടും കുതിച്ച് പൊങ്ങി സ്വർണ വി

തുടർന്ന് വന്ന ദിവസങ്ങളിൽ കൂടിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ദിവസങ്ങളുടെ വ്യത്യാസത്തിൽ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു ഇന്നലെ വരെ. എന്നാൽ ആ സ്വർണവിലയിലാണ് ഇന്നലെ വർധന ഉണ്ടായത്. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വർധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 53,720 രൂപയിലേക്ക് സ്വർണവില ഇന്നലെ ഒരു ദിവസംകൊണ്ട് എത്തിയിരുന്നു.

സെപ്റ്റംബർ മാസത്തിലെ സ്വർണ നിരക്ക്

  • സെപ്റ്റംബർ 1: 53,560
  • സെപ്റ്റംബർ 2: 53,360
  • സെപ്റ്റംബർ 3: 53,360
  • സെപ്റ്റംബർ 4: 53,360
  • സെപ്റ്റംബർ 5 : 53,360
  • സെപ്റ്റംബർ 6: 53,760

Follow Us