Google Pay Loan: ഗൂഗിൾ പേ ഉണ്ടോ? കുറഞ്ഞ പലിശയിൽ ലോൺ നേടാം; അറിയേണ്ടതെല്ലാം…
Google Pay Loan: 10 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളാണ് ഗൂഗിൾ പേ വഴി ലഭിക്കുന്നത്. ബാങ്ക് സന്ദർശിക്കാതെ വീട്ടിലിരുന്ന് തന്നെ വായ്പ നേടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.

Google Pay
ഗൂഗിൾ പേ വഴി ലോൺ എടുക്കാൻ സാധിക്കുമെന്ന് അറിയാമോ? 10 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകളാണ് ഗൂഗിൾ പേ വഴി ലഭിക്കുന്നത്. ബാങ്ക് സന്ദർശിക്കാതെ വീട്ടിലിരുന്ന് തന്നെ വായ്പ നേടാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. യഥാർത്ഥത്തിൽ ഇവിടെ ഗൂഗിൾ പേ, വായ്പ നേരിട്ടു നൽകുന്നില്ല. വായ്പാ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇടനിലയായി പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
ഗൂഗിൾ പേ ലോൺ, അറിയേണ്ടതെല്ലാം
ഗൂഗിൾ പേ ലോൺ തുക: റിപ്പോർട്ട് അനുസരിച്ച് 30,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പ നേടാനാകും.
പലിശ നിരക്ക്: ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് പ്രതിവർഷം 11.1 ശതമാനത്തിലാണ് ആരംഭിക്കുന്നത്.
കാലയളവ്: ആറ് മാസം മുതൽ അഞ്ച് വർഷം വരെ കാലാവധിയാണ് ഇത്തരം വായ്പകൾക്ക് ഉള്ളത്.
പ്രതിമാസ ഇഎംഐ: 2,000 രൂപ മുതലുള്ള പ്രതിമാസ ഇഎംഐയും ഉണ്ട്.
പ്രായപരിധി: റിപ്പോർട്ടുകൾ പ്രകാരം, ലോണിന് അർഹത നേടുന്നതിന് 21 വയസ് പ്രായവും സ്ഥിര വരുമാനവും ഉണ്ടായിരിക്കണം.
തിരിച്ചടവ്: ലോണിന്റെ പ്രതിമാസ ഇഎംഐ നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കുറയ്ക്കും. പിഴ ഒഴിവാക്കാൻ ഉപയോക്താക്കൾ മതിയായ ബാലൻസ് നിലനിർത്തണം.
എങ്ങനെ അപേക്ഷിക്കാം?
ഗൂഗിൾ പേ ആപ്പ് തുറക്കുക
താഴെയുള്ള ‘മണി’ ടാബിൽ ടാപ്പ് ചെയ്യുക.
സ്ക്രോൾ ചെയ്ത് ‘ക്രെഡിറ്റ് ഫോർ യു’ എന്നതിന് താഴെയുള്ള പേഴ്സണൽ ലോൺ വിഭാഗത്തിൽ ക്ലിക്കുചെയ്യുക.
‘അപ്ലൈ നൗ’ എന്നതിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നൽകുക.
കെവൈസി രേഖകൾ അപ്‌ലോഡ് ചെയ്യുക, ലോൺ കരാറുകളിൽ ഇ-സൈൻ ചെയ്യുക.
വായ്പ അംഗീകരിച്ച ശേഷം, തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുന്നതാണ്.