പണവുമായി വേണ്ടത് സൗഹൃദം, അല്ലാതെ തീര്‍ക്കാനുള്ള വാശിയല്ല; ഇത് ശ്രദ്ധിക്കൂ

How to Have a Better Relationship with Money: പോസിറ്റീവ് സാമ്പത്തിക ശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനം, ചെലവുകള്‍ എല്ലാം ജീവിതമൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കാം. എങ്ങനെ പണവുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാമെന്ന് നോക്കാം.

പണവുമായി വേണ്ടത് സൗഹൃദം, അല്ലാതെ തീര്‍ക്കാനുള്ള വാശിയല്ല; ഇത് ശ്രദ്ധിക്കൂ

പ്രതീകാത്മക ചിത്രം

Published: 

04 Mar 2026 | 12:36 PM

പൊതുവേ ആളുകള്‍ക്ക് പണവുമായുള്ളത് അത്ര നല്ല ബന്ധമായിരിക്കില്ല. ഒരാളുടെ ജീവിതത്തില്‍ പണം നിര്‍ണയായകമായ പങ്കുവഹിക്കുന്നുണ്ടെങ്കിലും എങ്ങനെ അവയെ കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ വലിയ ധാരണയുണ്ടായിരിക്കില്ല. പണം കൈകാര്യം ചെയ്യുമ്പോള്‍ പലരും സമ്മര്‍ദം, കുറ്റബോധം, ഉത്കണഠ എന്നിവയെല്ലാം അനുഭവിക്കുന്നുണ്ട്. എന്നാല്‍ പണവുമായി ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ അതൊരു നേട്ടമാകും.

പോസിറ്റീവ് സാമ്പത്തിക ശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രധാനം, ചെലവുകള്‍ എല്ലാം ജീവിതമൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചുറപ്പിക്കാം. എങ്ങനെ പണവുമായി മികച്ചൊരു ബന്ധം സൃഷ്ടിച്ചെടുക്കാമെന്ന് നോക്കാം.

സുഹൃത്താക്കാം

ഓരോ വ്യക്തിയുടെയും പണത്തോടുള്ള മനോഭാവം കുട്ടിക്കാലത്തുണ്ടാകുന്ന അനുഭവങ്ങളില്‍ നിന്നാണ് രൂപപ്പെടുന്നത്. നിങ്ങളുടെ മാതാപിതാക്കള്‍ എങ്ങനെ പണം കൈകാര്യം ചെയ്തു, അവര്‍ വീട്ടില്‍ സാമ്പത്തിക സമ്മര്‍ദം സൃഷ്ടിച്ചോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഒരാളുടെ സാമ്പത്തിക മേഖലയിലുള്ള പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്.

പണവുമായി ബന്ധപ്പെട്ട് ഓരോരുത്തരുടെയും മനസില്‍ അവശേഷിക്കുന്ന എല്ലാ നെഗറ്റീവ് ചിന്തകളും ഇല്ലാതാക്കാന്‍ കഴിയുന്നത് വലിയ നേട്ടമാകും. പുതിയ വിശ്വാസങ്ങളില്‍ അല്ലെങ്കില്‍ ആഗ്രഹങ്ങളില്‍ അധിഷ്ഠിതമായി ജീവിതം തുടങ്ങുന്നത് ആരോഗ്യകരമായ സാമ്പത്തിക മാനസികാവസ്ഥ കെട്ടിപ്പടുക്കാന്‍ സഹായിക്കും.

സമ്മര്‍ദം, വിരസത, ദുഃഖം തുടങ്ങിയ വികാരങ്ങളെയെല്ലാം ശമിപ്പിക്കാന്‍ ആളുകള്‍ പണം ചെലവഴിക്കാറുണ്ട്. മോശം അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുക, വിലകൂടിയ ഭക്ഷണങ്ങള്‍ കഴിക്കുക തുടങ്ങിയ ശീലങ്ങളെല്ലാം നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തെ ദുര്‍ബലപ്പെടുത്തും.

Also Read: Bank Holiday: ഈ ദിവസങ്ങളിൽ ബാങ്കിൽ പോയിട്ട് കാര്യമില്ല, മാർച്ച് മാസത്തിലെ അവധികൾ ഇങ്ങനെ…

പല കുടുംബബന്ധങ്ങളിലും പണം വലിയ പ്രശ്‌നമായി നില്‍ക്കാറുണ്ട്. പങ്കാളിയുമായോ അല്ലെങ്കില്‍ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുമായോ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്ന് സംസാരിക്കുന്നതാണ് നല്ലത്. ഇത് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകാതിരിക്കാനും സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

നിങ്ങളുടെ കൈവശം പണം കുറവാണെന്ന് എപ്പോഴും ചിന്തിക്കുന്നത് ഉത്കണഠയ്ക്ക് കാരണമാകും. നേരെമറിച്ച്, മികച്ച ചിന്താഗതി ഉണ്ടാക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്കും സുരക്ഷയ്ക്കും വഴിയൊരുക്കും. പണം ചെലവഴിക്കാന്‍ മാത്രം ചിന്തിക്കാതെ, അത് ഇരട്ടിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതും നല്ലതാണ്. ഇത് ഭാവിയില്‍ വലിയ തുക സമാഹരിക്കാന്‍ നിങ്ങളെ സഹായിക്കും.

 

 

Follow Us
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം
ചക്കയുണ്ടോ? എന്നാല്‍ നല്ലൊരു ചക്ക ബിരിയാണി ഉണ്ടാക്കാം
മീനും തൈരും ഒന്നിച്ചു കഴിക്കാമോ?
സിമൻ്റ് മികസ്റിൽ പലഹാരമുണ്ടാക്കുന്നു, ഇവിടെ ഫുഡ് സേഫ്റ്റിയൊന്നുമില്ലേ?
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം
നാൻ വീഴുവേൻ നിനത്തായോ! കംബാക്ക് വീഡിയോ പങ്കുവെച്ച് മന്ത്രി വീണ ജോർജ്