AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bank Holiday: ഈ ദിവസങ്ങളിൽ ബാങ്കിൽ പോയിട്ട് കാര്യമില്ല, മാർച്ച് മാസത്തിലെ അവധികൾ ഇങ്ങനെ…

Bank Holidays in March 2026: ഹോളി, ഈദ് തുടങ്ങി 18 അവധിയാണ് ഈ മാസം ഉള്ളത്. മാർച്ച് മാസത്തിലെ ബാങ്ക് അവധി ഏതെല്ലാം ദിവസങ്ങളിലാണെന്ന് നോക്കിയാലോ...

Bank Holiday: ഈ ദിവസങ്ങളിൽ ബാങ്കിൽ പോയിട്ട് കാര്യമില്ല, മാർച്ച് മാസത്തിലെ അവധികൾ ഇങ്ങനെ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 04 Mar 2026 | 10:14 AM

ഒരു ലോൺ വേണം, അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടത്തണം പൊരിവെയിലത്ത് കഷ്ടപ്പെട്ട് ബാങ്കിൽ എത്തുമ്പോഴാണ് അറിയുന്നത് ഇന്ന് ബാങ്ക് അവധിയാണെന്ന്… ഈ അവസ്ഥ പലപ്പോഴെങ്കിലും നിങ്ങൾ നേരിട്ടിട്ടുണ്ടാകും, അല്ലേ? അതുകൊണ്ട് മാർച്ച് മാസത്തെ ബാങ്ക് അവധി ദിവസങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഹോളി, ഈദ് തുടങ്ങി 18 അവധിയാണ് ഈ മാസം ഉള്ളത്. മാർച്ച് മാസത്തിലെ ബാങ്ക് അവധി ഏതെല്ലാം ദിവസങ്ങളിലാണെന്ന് നോക്കിയാലോ…

മാർച്ച് മാസത്തിലെ ബാങ്ക് അവധി

മാർച്ച് 4: ഹോളി പ്രമാണിച്ച് ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ത്രിപുര, ഗുജറാത്ത്, മിസോറാം, ഒഡീഷ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മാർച്ച് 8: ഞായറാഴ്ച, ആഴ്ചതോറുമുള്ള അവധി

മാർച്ച് 13: ചാപ്ചാർ കുട് ദിനമായതിനാൽ മിസോറാമിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

മാർച്ച് 14: രണ്ടാം ശനിയാഴ്ച, രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധി.

മാർച്ച് 15: ഞായറാഴ്ച, ആഴ്ചതോറുമുള്ള അവധി

മാർച്ച് 17: ശബ്-ഇ-ഖദ്‌‍‍ർ, ജമ്മുവിലും ശ്രീന​ഗറിലും ബാങ്കുകൾക്ക് അവധി

മാർച്ച് 19: മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, തെലങ്കാന, മണിപ്പൂർ, ജമ്മു കശ്മീർ, ഗോവ, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ശ്രീനഗർ എന്നിവിടങ്ങളിൽ അവധി

മാർച്ച് 20: ഈദുൽ ഫിത്തർ, ജുമാത് ഉൽ വിദ എന്നിവ കണക്കിലെടുത്ത് ജമ്മു കശ്മീർ, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അവധി.

മാർച്ച് 21: അസം, ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, ഒഡീഷ, ചണ്ഡീഗഢ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, ഡൽഹി, ഗോവ, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ- ശ്രീനഗർ, മേഘാലയ, ശ്രീനഗർ എന്നിവിടങ്ങളിൽ അവധി

ALSO READ: 10,000 രൂപ 32 ലക്ഷമാകും; ഫ്‌ളെക്‌സി ക്യാപ് ഫണ്ടുകളില്‍ പരീക്ഷിച്ചാലോ?

മാർച്ച് 22: ഞായറാഴ്ച, ആഴ്ചതോറുമുള്ള അവധി

മാർച്ച് 26: രാമനവമി പ്രമാണിച്ച് മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

മാർച്ച് 27: ശ്രീരാമ നവമി പ്രമാണിച്ച് മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന, ബീഹാർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ അവധി.

മാർച്ച് 28: നാലാം ശനിയാഴ്ച

മാർച്ച് 29: ഞായറാഴ്ച, ആഴ്ചതോറുമുള്ള അവധി

മാർച്ച് 31: മഹാവീർ ജയന്തി ആഘോഷിക്കുന്നതിനായി ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ബീഹാർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി

 

ഓൺലൈൻ ബാങ്ക് സേവനങ്ങൾ ലഭ്യമാണ്

 

ബാങ്ക് അവധിയാണെങ്കിലും വിഷമിക്കേണ്ടതില്ല. നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്. ബാങ്കിന്റെ വെബ്‌സൈറ്റ് ഉപയോഗിക്കാം. പണം പിൻവലിക്കാൻ നിങ്ങൾക്ക് ATM-കൾ ഉപയോഗിക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനും കഴിയും. എന്തെങ്കിലും പ്രശ്‌നങ്ങൾക്ക്, നിങ്ങൾക്ക് ബാങ്കിന്റെ ഹെൽപ്പ്‌ലൈൻ നമ്പറുമായി ബന്ധപ്പെടാം.

Follow Us