AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു

Teynampet to Saidapet in 5 Minutes: Chennai Anna Salai Elevated Corridor Opens: 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ മേല്‍പ്പാലം നിര്‍മിക്കുന്നത്. പ്രവര്‍ത്തനക്ഷമമായ മെട്രോ ടണലിന് മുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീഡ് ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുന്നതിനാല്‍ തന്നെ മറ്റ് മേല്‍പ്പാലങ്ങളെ അപേക്ഷിച്ച് ഇത് പദ്ധതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

Chennai Anna Salai Elevated Corridor: സൈദാപ്പേട്ട് യാത്ര വെറും 5 മിനിറ്റില്‍; ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി തുറക്കുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 04 Aug 2026 | 09:57 AM

ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ ശാലൈ നാലുവരി എലിവേറ്റഡ് ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാകുന്നു. പാതയുടെ നിര്‍മാണം ഏകദേശം 70 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. മെട്രോ ടണലിന് മുകളിലൂടെ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യത്തെ എലിവേറ്റഡ് ഇടനാഴി കൂടിയാണിത്. പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ഘടകങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.

ചെന്നൈ അണ്ണാ ശാലൈ എലിവേറ്റഡ് ഇടനാഴി

3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഈ മേല്‍പ്പാലം നിര്‍മിക്കുന്നത്. പ്രവര്‍ത്തനക്ഷമമായ മെട്രോ ടണലിന് മുകളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീഡ് ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുന്നതിനാല്‍ തന്നെ മറ്റ് മേല്‍പ്പാലങ്ങളെ അപേക്ഷിച്ച് ഇത് പദ്ധതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. 621 കോടി രൂപയാണ് പദ്ധതിയുടെ ആകെ നിര്‍മാണച്ചെലവ്.

പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തേനാംപേട്ടിനും സൈദാപ്പേട്ടിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 30 മിനിറ്റില്‍ നിന്ന് വെറും അഞ്ച് മിനിറ്റായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

എല്‍ഡാംസ് റോഡ്, എസ്‌ഐഇടി കോളേജ് റോഡ്, സെനോടാഫ് റോഡ്, നന്ദനം, സിഐടി നഗര്‍, സിഐടി നഗര്‍ ഒന്നാം മെയിന്‍ റോഡ്, ജോണ്‍സ് റോഡ് എന്നിവയുള്‍പ്പെടെ ഏഴ് തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ പാത സഹായിക്കും.

മേല്‍പ്പാലത്തിന്റെ ഏകദേശം 1.9 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കൂടാതെ 69 തൂണുകളില്‍ 46 എണ്ണത്തിന്റെയും നിര്‍മാണവും പൂര്‍ത്തിയായി. ചെന്നൈ മെട്രോ തുരങ്കം അണ്ണാ ശാലൈയില്‍ നിന്ന് 14 മുതല്‍ 15 മീറ്റര്‍ വരെ താഴെ ആയതിനാല്‍ നിര്‍മാണ സമയത്ത് വലിയ ശ്രദ്ധ നല്‍കേണ്ടതായി വന്നിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭൂഗര്‍ഭ തുരങ്കത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനായി മേല്‍പ്പാലത്തിന്റെ അടിത്തറ വെറും ഏഴ് മീറ്റര്‍ ആഴത്തില്‍ മാത്രമാണ് കുഴിച്ചത്.

Also Read: Chennai Metro: കാത്തിരിപ്പ് തുടരും, കോയമ്പേട് – ആലന്തൂർ മെട്രോ അടുത്ത വർഷം മാത്രമേ തുറക്കൂ!

മേല്‍പ്പാലത്തിന്റെ ഏകദേശം 2.4 കിലോമീറ്റര്‍ ഭാഗം മെട്രോ തുരങ്കത്തിന് മുകളിലൂടെയാണ് കടന്നുപോകുന്നത്. തേനാംപേട്ട്, നന്ദനം മെട്രോ സ്‌റ്റേഷനുകള്‍ക്ക് മുകളിലുള്ള 460 മീറ്റര്‍ ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ശേഷിക്കുന്ന 655 മീറ്റര്‍ ഭാഗം മാത്രമാണ് മെട്രോ തുരങ്കത്തിന് സമീപത്ത് കൂടിയല്ലാതെ കടന്നുപോകുന്നത്. പാതയുടെ ഏകദേശം രണ്ട് കിലോമീറ്റര്‍ ഭാഗത്ത് ഇതിനകം തന്നെ കോണ്‍ക്രീറ്റ് ഡെക്ക് സ്ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നിര്‍മാണം എന്ന് പൂര്‍ത്തിയാകും?

പാതയുടെ നിര്‍മാണം ആദ്യം സെപ്റ്റംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തൊഴിലാളികളുടെ ക്ഷാമം മൂലം നിര്‍മാണം വൈകി. തിരഞ്ഞെടുപ്പ് സമയത്ത് തൊഴിലാളികള്‍ നാട്ടിലേക്ക് പോയിരുന്നു, പിന്നീട് അവര്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമാണ് ജോലികള്‍ ആരംഭിക്കാന്‍ സാധിച്ചത്.

നിലവില്‍ നിര്‍മാണ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതിനാല്‍ നവംബര്‍ അവസാനത്തോടെ ഉദ്ഘാടനം പൂര്‍ത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

English Summary

Chennai’s Anna Salai Elevated Corridor is expected to open in November. The project is set to significantly reduce travel time between Teynampet and Saidapet from around 30 minutes to just 5 minutes. The corridor is expected to ease traffic and improve connectivity along the busy Anna Salai stretch.

Follow Us