Actor Mohanlal: ഞങ്ങൾക്കൊന്നും ഇങ്ങനെ ഒരുപാട് പേരോട് ഉത്തരം പറയേണ്ടി വന്നിട്ടില്ല..! വിസ്മയ നേരിടുന്നതിനെക്കുറിച്ച് മോഹൻലാൽ
Actor Mohanlal about Vismaya:അതൊരു പ്രക്രിയ പോലെ അങ്ങനെ നടക്കും. പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെയല്ല എന്നാണ് മോഹൻലാൽ പറയുന്നത്. സിനിമയിലേക്ക് കടന്നു വരുമ്പോൾ മകളുടെ ടെൻഷനും വേവലാതിയും മാറ്റാവാനായി ഒരു അച്ഛൻ എന്ന നിലയിൽ എന്തായിരുന്നു ലാലേട്ടൻ പറഞ്ഞു നൽകിയത് എന്ന മാധ്യമപ്രവർത്തനത്തിന്റെ ചോദ്യത്തിന് ആയിരുന്നു മോഹൻലാൽ മറുപടി നൽകിയത്........
മകൾ വിസ്മയ ഇന്ന് സിനിമയിലേക്ക് കടന്നു വരുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് നടനും പിതാവുമായ മോഹൻലാൽ. ഞങ്ങളൊക്കെ സിനിമയിലേക്ക് വരുന്ന കാലത്ത് ഇപ്പോൾ സംഭവിക്കുന്ന പോലെ ഇങ്ങനെ ഒരുപാട് പേരുടെ ചോദ്യങ്ങൾക്കുത്തരം പറയേണ്ടി വന്നിരുന്നില്ല സിനിമ ചെയ്യുന്നു അത് അങ്ങ് പോകുന്നു.
അതൊരു പ്രക്രിയ പോലെ അങ്ങനെ നടക്കും. പക്ഷേ ഇന്നത്തെ കാലത്ത് അങ്ങനെയല്ല എന്നാണ് മോഹൻലാൽ പറയുന്നത്. സിനിമയിലേക്ക് കടന്നു വരുമ്പോൾ മകളുടെ ടെൻഷനും വേവലാതിയും മാറ്റാവാനായി ഒരു അച്ഛൻ എന്ന നിലയിൽ എന്തായിരുന്നു ലാലേട്ടൻ പറഞ്ഞു നൽകിയത് എന്ന മാധ്യമപ്രവർത്തനത്തിന്റെ ചോദ്യത്തിന് ആയിരുന്നു മോഹൻലാൽ മറുപടി നൽകിയത്.
മോഹൻലാലിന്റെ പ്രതികരണം ഇങ്ങനെ…
ഞാനൊന്നും പറഞ്ഞു നൽകിയിട്ടില്ല. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല ടെൻഷൻ ഉണ്ടെങ്കിൽ തന്നെ അത് അവനവൻ സ്വയം മാറ്റണം. ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമില്ല ഇതൊരു പരീക്ഷ എഴുതിയത് പോലെയാണ് നന്നായി എഴുതിയിട്ടുണ്ടെങ്കിൽ ജയിക്കും മോശമായിട്ട് എഴുതിയാൽ തോൽക്കും. അത് ഇതിനോടകം തന്നെ സംഭവിച്ചു കഴിഞ്ഞ കാര്യമാണ്. ഞാൻ ആദ്യത്തെ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് യാതൊരു വിധത്തിലുള്ള ടെൻഷനും ഉണ്ടായിരുന്നില്ല. ഇനി എന്റെ 370 ാംത്തെ സിനിമയിൽ അഭിനയിക്കുമ്പോഴും എനിക്ക് ടെൻഷൻ ഉണ്ടാവില്ല. അതൊരു പ്രിപ്പറേഷൻ ആണ് അത് അറിയാതെ സംഭവിക്കുന്നതാണ്.
ALSO READ:CJP സമരത്തെ പിന്തുണയ്ക്കുന്നു! പറഞ്ഞതെന്താണെന്ന ബോധ്യമുണ്ടെന്ന് വിസ്മയ
അഭിനേതാക്കൾ തമ്മിൽ തന്നെ ഭയങ്കര കോമ്പറ്റീഷൻ ആണ്
പക്ഷേ ഇന്നത്തെ കാലത്ത് കുറച്ച് ടെൻഷൻ ഒക്കെ ഉണ്ടാവും കാരണം അന്നത്തെ കാലം പോലെയല്ല ഇന്നത്തെ കാലം. അന്ന് ഞങ്ങൾക്ക് ഇതുപോലെ ഒരുപാട് പേർക്ക് ഒരു സിനിമ അഭിനയിച്ചു കഴിഞ്ഞാൽ ഉത്തരം നൽകേണ്ട ആവശ്യം വന്നിട്ടില്ല. ഒരുപാട് സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നാൽ ഇന്ന് സ്വാതന്ത്ര്യം ഇല്ല എന്നല്ല എന്ന് കാലം മാറി. അഭിനേതാക്കൾ തമ്മിൽ തന്നെ ഭയങ്കര കോമ്പറ്റീഷൻ ആണ്. ഞങ്ങൾക്ക് സഹിക്കാനുള്ള ഒരു കഴിവ് വളരെ കൂടുതലായിരുന്നു ഇന്നത്തെ ആളുകൾ അത് ആർജിച്ചെടുക്കണം. സിനിമ എന്നത് ഒരു പ്രത്യേക ഫീൽഡ് ആണ്. വിജയത്തെ നമ്മൾ സമീപിക്കുന്നതുപോലെ തന്നെ പരാജയത്തെയും സമീപിക്കുവാനുള്ള ഒരു മനസ്ഥിതി ഉണ്ടാക്കിയെടുക്കണം എന്നും മോഹൻലാൽ പ്രതികരിച്ചു.
ENGLISH SUMMARY
Actor and father Mohanlal talks about the problems his daughter Vismaya faces as she enters the film industry today. When we all entered the film industry, we didn’t have to answer so many questions like we do now. You do the film, you go.