Coconut Oil Price: വെളിച്ചെണ്ണ വില 500-ലേക്കോ, വിപണി ലക്ഷ്യമാക്കി തമിഴ്‌നാട് മാഫിയ

Coconut Oil Price Hike in Kerala: കഴിഞ്ഞ വർഷത്തെ പോലെ അഞ്ഞൂറിലെത്തുമോ എന്ന ആശങ്കയിലാണ് മലയാളികൾ. തേങ്ങ വില കൂടിയതാണ് വെളിച്ചെണ്ണ വില ഉയർത്തിയത്. തൊണ്ടുനീക്കിയ തേങ്ങയ്ക്ക് കിലോയ്ക്ക് 45 രൂപയിൽനിന്ന് 75 രൂപയായി. കൊപ്രവില 160 പിന്നിട്ടു. വില കൂടിയതോടെ വിപണിയിൽ വ്യാജന്‍മാരുടെ കടന്നുവരവും തുടങ്ങിയിട്ടുണ്ട്.

Coconut Oil Price: വെളിച്ചെണ്ണ വില 500-ലേക്കോ, വിപണി ലക്ഷ്യമാക്കി തമിഴ്‌നാട് മാഫിയ

പ്രതീകാത്മക ചിത്രം

Updated On: 

15 Aug 2026 | 12:39 PM

തിരുവനന്തപുരം: ഓണം അടുത്തെത്തിയതോടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നു. വിവിധ വിപണികളിൽ വെളിച്ചെണ്ണയുടെ വില ലിറ്ററിന് 460 രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ പോലെ അഞ്ഞൂറിലെത്തുമോ എന്ന ആശങ്കയിലാണ് മലയാളികൾ. തേങ്ങ വില കൂടിയതാണ് വെളിച്ചെണ്ണ വില ഉയർത്തിയത്. തൊണ്ടുനീക്കിയ തേങ്ങയ്ക്ക് കിലോയ്ക്ക് 45 രൂപയിൽനിന്ന് 75 രൂപയായി. കൊപ്രവില 160 പിന്നിട്ടു.

വിപണി ലക്ഷ്യമാക്കി തമിഴ്‌നാട് മാഫിയ

വില കൂടിയതോടെ വിപണിയിൽ വ്യാജന്‍മാരുടെ കടന്നുവരവും തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ ഒഴുക്കാൻ ലക്ഷ്യമിട്ട് തമിഴ്നാട് മാഫിയയും രംഗത്തുണ്ട്. ഓഫർ എന്ന പേരിൽ വില കുറച്ച് മായം ചേർത്ത വെളിച്ചെണ്ണ വിൽക്കാനാണ് നീക്കം. സർക്കാർ ഏജൻസികൾക്ക് വെളിച്ചെണ്ണ നൽകുന്നവരെ സ്വാധീനിച്ച് അവരുടെ വെളിച്ചെണ്ണ തിരുകിക്കയറ്റാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് വിവരം.

തമിഴ്‌നാട് ലോബിയുടെ മാർക്കറ്റിങ് സംഘം കേരള വിപണിയിൽ സജീവമായി നിൽക്കുന്നുണ്ട്. ഒരു ക്വിന്റൽ കൊപ്രയ്ക്ക് 17,000 രൂപയുണ്ട്. ആട്ടിയാൽ 66 ലിറ്റർ വെളിച്ചെണ്ണ കിട്ടും. ലിറ്ററിന് 280 രൂപ പ്രകാരം ഈ 66 ലിറ്റർ വെളിച്ചെണ്ണ വിറ്റാൽ പോലും വലിയ ലാഭമൊന്നും കിട്ടില്ല. ലിറ്ററിന് 310, 320 രൂപയ്ക്ക് വിറ്റാലേ ലാഭമുള്ളൂ. ഈ സാഹചര്യമാണ് തമിഴ്നാട് ലോബി മുതലെടുക്കുന്നത്. തമിഴ്നാട്ടിൽ കൊപ്രയ്ക്ക് കേരളത്തേക്കാൾ വില കൂടുതലായതിനാൽ, ലിറ്ററിന് 280-240 രൂപയ്ക്ക് അവർ വെളിച്ചെണ്ണ എത്തിക്കും. മായം ചേർക്കലും ഇതിൽ നടക്കുന്നുണ്ട്.

ALSO READ: റേഷൻ അരി കുറച്ചോ, ഓണത്തിന് എത്ര കിട്ടും? കാർഡ് തിരിച്ചുള്ള വിഹിതം

വില വീണ്ടും റെക്കോർഡിടുമോ?

വെളിച്ചെണ്ണ വില വീണ്ടും അഞ്ഞൂറ് കടക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 2025 ജൂലായിൽ വെളിച്ചെണ്ണയ്ക്ക് റെക്കോഡ് വിലയായ 500 കടന്നിരുന്നു. 2024-ൽ 90 രൂപയായിരുന്ന കൊപ്രവില 2025-ൽ 280-300 രൂപയിലേക്ക് കുതിച്ചതോടെയാണ് വെളിച്ചെണ്ണ വിലയിലും റെക്കോർഡ് മുന്നേറ്റമുണ്ടായത്. ഡിസംബറോടെ വില വീണ്ടും താഴ്ന്നു.

അഞ്ച് വർഷം കൊണ്ടാണ് നൂറിൽ നിന്നും വെളിച്ചെണ്ണ വില അഞ്ഞൂറെത്തിയത്. 2021-ൽ ഏകദേശം 150-180 രൂപ നിരക്കിലുണ്ടായിരുന്ന വെളിച്ചെണ്ണ വില, 2025 പകുതിയോടെയാണ് 500 രൂപയും കടന്നത്. 2020 ല്‍ വെളിച്ചെണ്ണയ്ക്ക് കൊച്ചിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില, കിലോഗ്രാമിന് 155.50 രൂപയായിരുന്നു. എന്നാൽ 2021 ആയപ്പോഴേക്കും വില ഇരുന്നൂറ് കടന്നു. 2021- 2023 കാലയളവിൽ വെളിച്ചെണ്ണ വില 140 രൂപയ്ക്കും 200 രൂപയ്ക്കും ഇടയിലായിരുന്നു.

കേരളത്തിലേക്ക് ആവശ്യത്തിനുള്ള തേങ്ങ ഏറെയും എത്തിക്കുന്നത് തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടകയിൽ കരിക്കിൻ്റെ വിപണി വർധിച്ചതോടെ തേങ്ങയുടെ വരവ് കുറഞ്ഞു. ഇവയ്ക്ക് പുറമെ കാലാവസ്ഥ മാറ്റം, കീടങ്ങളുടെ ആക്രമണം എന്നിവയും തെങ്ങ് കൃഷിയെ ബാധിച്ചതുമാണ് തിരിച്ചടി നൽകിയത്.

English Summary:

With Onam approaching, coconut oil prices are rising sharply across Kerala, with prices exceeding Rs 460 per litre in several markets. Consumers are worried that the price could once again reach Rs 500, as it did last year. The main reason for the increase is the rise in coconut prices, with dehusked coconuts becoming more expensive from Rs 45 to Rs 75 per kg.

Follow Us
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
രാത്രി വൈകി ഭക്ഷണം കഴിക്കാറുണ്ടോ? കരളിന്റെ പണി പാളും!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു