Kerala Ration: റേഷൻ അരി കുറച്ചോ, ഓണത്തിന് എത്ര കിട്ടും? കാർഡ് തിരിച്ചുള്ള വിഹിതം
Kerala Onam Ration 2026: ഓണത്തോടനുബന്ധിച്ച് നീല കാർഡ് ഉടമകൾക്ക് ആളൊന്നിന് നാലു രൂപ നിരക്കില്‍ രണ്ട് കിലോ അരിയും 17 രൂപ നിരക്കില്‍ നാല് കിലോ വരെ ലഭിക്കും. സ്പെഷല്‍ വിഹിതമായി ഒരു കുടുംബത്തിന് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നുണ്ട്.
തിരുവനന്തപുരം: ഓണക്കാലത്തെ റേഷൻ അരി വിഹിതം സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അരി വിഹിതം കുറച്ചെന്നും അരി വില കൂട്ടിയെന്നുമുള്ള ആരോപണം തെറ്റിദ്ധാരണജനകമെന്ന് അദ്ദേഹം പറഞ്ഞു. അരി വില 10.90 ല്‍ നിന്ന് 36 ആയി വര്‍ധിപ്പിച്ചുവെന്ന വാദം തെറ്റാണെന്നും റേഷൻ അരിവിഹിതം കുറയ്ക്കുകയോ വില കൂട്ടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണം സ്പെഷ്യൽ
ഓണത്തോടനുബന്ധിച്ച് നീല കാർഡ് ഉടമകൾക്ക് ആളൊന്നിന് നാലു രൂപ നിരക്കില്‍ രണ്ട് കിലോ അരിയും 17 രൂപ നിരക്കില്‍ നാല് കിലോ വരെ ലഭിക്കും. സ്പെഷല്‍ വിഹിതമായി ഒരു കുടുംബത്തിന് മൂന്ന് കിലോ അരി 10.90 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്. ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നുണ്ട്.
പിങ്ക് കാർഡിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് ഒമ്പത് രൂപ നിരക്കില്‍ നൽകുന്നതുമാണ്.
വെള്ള കാര്‍ഡിന് 10.90 രൂപക്ക് ഏഴു കിലോ അരിയും നാല് കിലോ വരെ ആട്ട 17 രൂക്കും സ്പെഷല്‍ വിഹിതമായി രണ്ട് കിലോ ഗോതമ്പ് 8.70 രൂപക്കും നൽകും. ഒരു കുടുംബത്തിന് ഒ.എം.എസ്.എസ് അരി 10 കിലോ വീതം 26 രൂപയ്ക്ക് ലഭിക്കും.
ALSO READ: റേഷൻ കടകളിൽ ഇനി ഓണത്തിരക്ക്! ഓണക്കിറ്റ് വിതരണം തുടങ്ങിയതായി മന്ത്രി
ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡിന് ഇത്തവണ രണ്ട് കിലോ വീതം അരി 10.90 രൂപ നിരക്കിലും രണ്ട് കിലോ ഗോതമ്പ് 8.70 രൂപക്കും ഒരു കിലോ ആട്ട 17 രൂപ നിരക്കിലും നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഡിന് ഒ.എം.എസ്.എസ് അരി 26 രൂപയ്ക്ക് പത്ത് കിലോയും നൽകുന്നതാണ്. മഞ്ഞ കാർഡിന്റെ വിഹിതത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം
അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
മുൻഗണന വിഭാഗം (PHH): മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ഗോതമ്പിന്റെ അളവിൽ നിന്നും ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.
പൊതുവിഭാഗം സബ്സിഡി (NPS): പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, സ്പെഷ്യൽ വിഹിതമായി 2 കിലോ 3 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം (NPNS): പൊതുവിഭാഗം കാർഡിന് 7 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
പൊതുവിഭാഗം സ്ഥാപനം (NPI): പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.