AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price Hike: ഈ ഓണക്കാലത്തും രക്ഷയില്ലാ…പൊള്ളിച്ച് വെളിച്ചെണ്ണ; വില പുത്തന്‍ റെക്കോഡിലേക്ക്

Kerala Coconut Oil Prices Rise Ahead of Onam 2026: സ്വകാര്യ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് ഏകദേശം 320 രൂപ മുതല്‍ 350 രൂപ വരെയാണ് നിലവില്‍ വില നല്‍കേണ്ടത്. ഓണം അടുക്കുന്നതോടെ ഈ വില ഏകദേശം 500 ന് മുകളിലേക്ക് ഉയര്‍ന്നേക്കാം. വിപണിയിലേക്ക് എത്തുന്ന തേങ്ങയുടെ അളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Coconut Oil Price Hike: ഈ ഓണക്കാലത്തും രക്ഷയില്ലാ…പൊള്ളിച്ച് വെളിച്ചെണ്ണ; വില പുത്തന്‍ റെക്കോഡിലേക്ക്
വെളിച്ചെണ്ണ Image Credit source: jayk7/Moment/Getty Images
Shiji M K
Shiji M K | Updated On: 16 Aug 2026 | 07:10 AM

സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോഡ് കുതിപ്പില്‍, 2025 ഓണക്കാലത്ത് സംഭവിച്ചതിനേക്കാള്‍ ഇരട്ടി വില വര്‍ധനവ് ഈ വര്‍ഷം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് വിലക്കയറ്റം. കേരളത്തിലെ വെളിച്ചെണ്ണ മൊത്തവിപണിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 300 രൂപയ്ക്ക് മുകളിലേക്കാണ് എത്തിയത്. വരും ദിവസങ്ങളിലും വര്‍ധനവുണ്ടാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. സപ്ലൈകോ വഴി കുറഞ്ഞവിലയ്ക്ക് വെളിച്ചെണ്ണ വിപണിയിലെത്തിക്കാന്‍ ഭക്ഷ്യവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും, ഇത് പര്യാപ്തമല്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

സ്വകാര്യ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് ഏകദേശം 320 രൂപ മുതല്‍ 350 രൂപ വരെയാണ് നിലവില്‍ വില നല്‍കേണ്ടത്. ഓണം അടുക്കുന്നതോടെ ഈ വില ഏകദേശം 500 ന് മുകളിലേക്ക് ഉയര്‍ന്നേക്കാം. വിപണിയിലേക്ക് എത്തുന്ന തേങ്ങയുടെ അളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റം തേങ്ങ ഉത്പാദനത്തെ സാരമായി ബാധിച്ചു.

വില വര്‍ധനവിന് പിന്നില്‍ ലോബികള്‍

ഉത്സവ സീസണുകള്‍ മുതലെടുത്ത് അന്തര്‍സംസ്ഥാന ലോബികളും വ്യാപാരികളും കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടായാല്‍ വില നിയന്ത്രിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും കേരളത്തിലെ വ്യാപാരികള്‍ പങ്കുവെക്കുന്നു.

കൊപ്രയും തേങ്ങയും തടസമില്ലാതെ എത്തിയിട്ടും, തമിഴ്‌നാട്ടിലെ വ്യാപാരികള്‍ പൂഴ്ത്തിവെപ്പ് നടത്തിയാണ് വിലക്കയറ്റം ഉണ്ടാക്കുന്നത്. വെളിച്ചെണ്ണ വിപണന കേന്ദ്രമായ തമിഴ്‌നാട്ടിലെ കാങ്കയത്ത് ഓണവിപണി ലക്ഷ്യമിട്ട് അനധികൃതമായി വില വര്‍ധനവുണ്ടാക്കാന്‍ മില്ലുകള്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും വ്യാപാരികള്‍.

ഓണത്തിന് ആവശ്യകത കൂടും

ഓണക്കാലത്ത് വീടുകളിലും ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും വെളിച്ചെണ്ണയുടെ ഉപയോഗം സാധാരണയേക്കാള്‍ ഉയരും. ഓണസദ്യ, അച്ചാറുകള്‍, ഉപ്പേരി, വിവിധ പലഹാരങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ വെളിച്ചെണ്ണയ്ക്ക് വലിയ ആവശ്യകതയുണ്ട്. അതുകൊണ്ട് തന്നെ ഉത്സവ സീസണില്‍ ആവശ്യകത ഉയരുമ്പോള്‍ ലഭ്യത കുറവാണെങ്കില്‍ വിലയില്‍ വീണ്ടും സമ്മര്‍ദം ഉണ്ടാകാം. കഴിഞ്ഞ വര്‍ഷവും ഓണക്കാലത്ത് കേരളത്തിലെ വെളിച്ചെണ്ണ വില്‍പ്പന സാധാരണയേക്കാള്‍ ഗണ്യമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read: Coconut Oil Price: വെളിച്ചെണ്ണ വില 500-ലേക്കോ, വിപണി ലക്ഷ്യമാക്കി തമിഴ്‌നാട് മാഫിയ

കേരളത്തിലെ നിലവിലെ വില എത്ര?

കേരള സര്‍ക്കാരിന്റെ സംസ്ഥാന ശരാശരി വില കണക്കുകള്‍ പ്രകാരം 2026 ഓഗസ്റ്റ് 1ന് ലൂസ് വെളിച്ചെണ്ണയുടെ ശരാശരി വില കിലോയ്ക്ക് 290.50 രൂപയും കേര വെളിച്ചെണ്ണയുടെ ശരാശരി വില ലിറ്ററിന് 310.64 രൂപയുമായിരുന്നു. കഴിഞ്ഞ മാസത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില വിഭാഗങ്ങളില്‍ മാറ്റവും രേഖപ്പെടുത്തിയിട്ടുണ്ട്.

വില 600 രൂപ കടക്കാനുള്ള സാധ്യത എന്തുകൊണ്ട്?

തേങ്ങയുടെയും കൊപ്രയുടെയും വില ഉയര്‍ന്ന നിലയില്‍ തുടരുക, ആഭ്യന്തര ലഭ്യത കുറയുക, ഓണക്കാലത്ത് ആവശ്യകത ക്കുകയും ചെയ്താല്‍ വെളിച്ചെണ്ണ വിലയില്‍ വീണ്ടും കുതിപ്പുണ്ടാകാം.

അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള കൂടുതല്‍ തേങ്ങ വിപണിയിലെത്തുന്നത് പോലുള്ള വിതരണ വര്‍ധനവുണ്ടായാല്‍ വിലക്കയറ്റത്തിന് നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ ചില മേഖലകളില്‍ നിന്നുള്ള അധിക വിതരണം കേരളത്തിലെ വില കുറയാന്‍ സഹായിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English Summary

Coconut oil prices in Kerala are rising again ahead of Onam 2026. Traders have reported prices crossing Rs 300, while concerns remain over further increases during the festive season.

Follow Us