AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: പൊന്നിനെ പിടിച്ചാല്‍ കിട്ടില്ല കേട്ടോ!; കേരളത്തിലെ സ്വര്‍ണവില

One Pavan Gold Rate on August 12 Wednesday: യുഎസില്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം തന്നെയാണ് സ്വര്‍ണവില അതിവേഗത്തില്‍ ഉയരുന്നതിന് പ്രധാന കാരണമായത്. പണപ്പെരുപ്പം രാജ്യത്ത് 20,000 ത്തിലധികം ആളുകള്‍ക്ക് തൊവില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. ഈ റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തെത്തിയത്. ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. ഇതാണ് സ്വര്‍ണവിലയില്‍ പെട്ടെന്നൊരു കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കിയത്.

Kerala Gold Rate: പൊന്നിനെ പിടിച്ചാല്‍ കിട്ടില്ല കേട്ടോ!; കേരളത്തിലെ സ്വര്‍ണവില
ഇന്നത്തെ സ്വര്‍ണവില Image Credit source: PTI
Shiji M K
Shiji M K | Updated On: 12 Aug 2026 | 09:29 AM

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം നിരക്കില്‍ ഇടിവ് വരുത്തിയ പൊന്ന് വീണ്ടും കുതിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 11 ന് വൈകീട്ട് 1,12,800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്ന് (ഓഗസ്റ്റ് 12) 760 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 1,13,560 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപ ഉയര്‍ന്ന് 14,195 രൂപയിലേക്കും വിലയെത്തി.

അപ്രതീക്ഷിതമായ സ്വര്‍ണക്കുതിപ്പിന് മലയാളികള്‍ സാക്ഷ്യംവഹിച്ച ദിനമായിരുന്നു ഓഗസ്റ്റ് 11. സ്വര്‍ണവില ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും 2,320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 1,13,760 രൂപയായി വില. ഒരു ഗ്രാമിന് 14,220 രൂപയുമുണ്ടായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,434 ഡോളര്‍ കടന്നതാണ് കേരളത്തില്‍ ഇത്രയേറെ വില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ മണിക്കൂറുകള്‍ക്കപ്പുറം സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയുമായി പൊന്ന് വീണ്ടുമെത്തി. വില കുറച്ചായിരുന്നു ആ വര്, 4,372 ഡോളറിലേക്ക് ഔണ്‍സിന് വില താഴ്ന്നത് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ 1,12,800 രൂപയാകുന്നതിന് വഴിവെച്ചു.

യുഎസില്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം തന്നെയാണ് സ്വര്‍ണവില അതിവേഗത്തില്‍ ഉയരുന്നതിന് പ്രധാന കാരണമായത്. പണപ്പെരുപ്പം രാജ്യത്ത് 20,000 ത്തിലധികം ആളുകള്‍ക്ക് തൊവില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. ഈ റിപ്പോര്‍ട്ടുകള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തെത്തിയത്. ഇത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു. ഇതാണ് സ്വര്‍ണവിലയില്‍ പെട്ടെന്നൊരു കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കിയത്.

എന്നാല്‍ പണപ്പെരുപ്പത്തെ തുടര്‍ന്ന് പലിശ നിരക്ക് കുറയ്ക്കുകയോ നിലവിലെ നിരക്കില്‍ നിലനിര്‍ത്തുകയോ വേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഫെഡറല്‍ റിസര്‍വ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി പലിശ നിരക്കില്‍ മാറ്റം വരുത്താമെന്ന വിലയിരുത്തലുമുണ്ട്. പലിശ നിരക്ക് ഉയരുകയാണെങ്കില്‍ അത് ഡോളറിന് കരുത്തേരും. മറ്റ് നിക്ഷേപങ്ങളില്‍ നിന്ന് ഉയര്‍ന്ന ലാഭം നേടാനാകുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയ്ക്കുകയും വില താഴോട്ടിറങ്ങുന്നതിന് വഴിയൊരുക്കുകയും ചെയ്യുന്നു.

Also Read: Kerala Gold Rate: ദേ പോയി… 1.13 ലക്ഷം കടന്ന് സ്വർണം; വില കുതിപ്പിന് കാരണം എന്ത്?

നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില ഇനിയും താഴേക്കിറങ്ങാന്‍ സാധ്യതയുണ്ട്. സ്വര്‍ണം ഔണ്‍സിന് വീണ്ടും 3,000 ഡോളറിലേക്ക് എത്താനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. ഇത് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,000 രൂപയില്‍ കുറവുവരുത്താനും സഹായിക്കുന്നതാണ്.

കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് എങ്ങനെ?

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് കേരളത്തിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. മറ്റ് സംഘടനകളും വിതരണക്കാരും ഈ നിരക്ക് പിന്തുടരുന്നതാണ് രീതി. ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയ നിരക്ക്, സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയിലെ വിപണി വില തുടങ്ങിയ ഘടകങ്ങള്‍ അവലോകനം ചെയ്തതിന് ശേഷമാണ് കേരളത്തിലെ സ്വര്‍ണവില നിര്‍ണയിക്കുന്നത്.

English Summary

Kerala gold prices on August 12 continue to remain high, offering little relief to buyers. The latest rates may disappoint consumers waiting for a decline in prices. The Kerala gold market remains closely watched amid changing global trends.

Follow Us