Kerala Gold Rate: അറിയാലോ പൊന്നാണ് കുതിക്കും പറക്കും! ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on August 19 Wednesday; പശ്ചിമേഷ്യന്‍ സംഘര്‍ഷം, അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണവില ഉയരുന്നതിന് കാരണം. ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, ഡോളറിന്റെ മൂല്യത്തകര്‍ച്ച എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Kerala Gold Rate: അറിയാലോ പൊന്നാണ് കുതിക്കും പറക്കും! ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Published: 

19 Aug 2026 | 07:46 AM

സ്വര്‍ണം എന്നത് മലയാളികളെ സംബന്ധിച്ച് അത്ര നിസാരമായ ഒന്നല്ല, മറിച്ച് വിശ്വാസത്തിന്റെയും സമ്പത്തിന്റെയുമെല്ലാം പ്രതീകമാണ്. പണ്ടുകാലങ്ങളിലെല്ലാം ആളുകള്‍ക്ക് സമ്മാനമായി സ്വര്‍ണം കൊടുക്കുന്ന പാരമ്പര്യം മലയാളികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല കഥ, പൊന്നില്‍ സംഭവിച്ച ഗംഭീര വില വര്‍ധനവ് സ്വന്തം ആവശ്യത്തിന് സ്വര്‍ണം വാങ്ങിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. 1 ലക്ഷത്തിന് മുകളിലേക്ക് സ്വര്‍ണവില എത്തിയത് ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവുവരുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 18നും പതിവുപോലെ കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലെ മാറ്റം. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,14,320 രൂപയും ഒരു ഗ്രാമിന് 14,290 രൂപയുമായി വില. ഗ്രാമിന് 20 രൂപ പവന് 160 രൂപ എന്നിങ്ങനെയാണ് വര്‍ധിച്ചത്. രാജ്യാന്തര സ്വര്‍ണവില 15 ഡോളര്‍ ഉയര്‍ന്ന് 4392 ഡോളറിലേക്ക് എത്തിയാണ് കേരളത്തിലും സ്വര്‍ണവില ഉയരുന്നതിന് വഴിവെച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം, അന്താരാഷ്ട്ര വിപണിയിലെ വില വര്‍ധനവ് എന്നിവയാണ് ഇന്ത്യയിലെ സ്വര്‍ണവില ഉയരുന്നതിന് കാരണം. ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, ഡോളറിന്റെ മൂല്യത്തകര്‍ച്ച എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുന്നതിന് വഴിയൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില, ഡോളറിനെതിരെ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകര്‍ സുരക്ഷിത ആസ്തികളിലേക്ക് മാറുന്നതും സ്വര്‍ണത്തിന്റെ ആവശ്യകതയെ ബാധിക്കും. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ അടിസ്ഥാന പലിശ നിരക്കില്‍ അടുത്തകാലത്തൊന്നും വര്‍ധനവ് വരുത്തില്ലെന്നാണ് വിവരം. അങ്ങനെയങ്കില്‍ മറ്റ് നിക്ഷേപങ്ങള്‍ ഉപേക്ഷിച്ച് ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്കെത്തും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുകയും നിരക്ക് വര്‍ധനവിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ്.

സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം

സ്വര്‍ണത്തിന്റെ വില മാത്രം നല്‍കിയാല്‍ ആഭരണം വാങ്ങിക്കാന്‍ സാധിക്കില്ല. ആഭരണം വാങ്ങുമ്പോള്‍ പണികൂലി, ജിഎസ്ടി, മറ്റ് ചാര്‍ജുകള്‍ എന്നിവയും അന്തിമ ബില്ലില്‍ ഉള്‍പ്പെടും. അതിനാല്‍ ഒരു പവന്റെ സ്വര്‍ണവിലയും ആഭരണത്തിന് നല്‍കേണ്ട ആകെ തുകയും ഒരുപോലെയായിരിക്കില്ല. ഓരോ ആഭരണത്തിനും വ്യത്യസ്ത പണികൂലിയാണ് ജ്വല്ലറികളില്‍ ഈടാക്കുന്നത്.

നിലവിലെ വിപണി സാഹചര്യത്തില്‍ വില ഉയര്‍ന്ന നിലയിലായതിനാല്‍ വലിയ അളവില്‍ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ദിവസേനയുള്ള നിരക്ക് പരിശോധിക്കുന്നതും വിവിധ ജ്വല്ലറികളുടെ പണികൂലി താരതമ്യം ചെയ്യുന്നതും നല്ലതാണ്.

English Summary

Kerala gold prices remain high on Wednesday, August 19, as gold rates in the international market continue to rise. The global price movement is influencing domestic gold rates. Check the latest Kerala gold price and current market trend before buying.

Loading...
Unable to load recommendations.
Follow Us
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്