AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇതെന്ത് പൊക്കാണേന്റെ പൊന്നേ..! സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ച് വീണ്ടും സ്വർണവില

December 10 Kerala Gold Rate: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. 57,000 രൂപയ്ക്ക് മുകളിലാണ് ഇന്ന് സ്വർണവില.

Kerala Gold Rate: ഇതെന്ത് പൊക്കാണേന്റെ പൊന്നേ..! സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ച് വീണ്ടും സ്വർണവില
Gold (Image Credits: NurPhoto)
Athira CA
Athira CA | Updated On: 10 Dec 2024 | 10:53 AM

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോർഡിട്ട് സ്വർണ വിലയിൽ വർദ്ധനവ്. 600 രൂപയാണ് ഇന്ന് ഒറ്റയടിക്ക് പവന് വർദ്ധിച്ചത്. ഇന്ന് ഒരു പവന് 57, 640 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വർദ്ധിച്ച് 7,205 രൂപയുമായി. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണത്തിന് 120 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഒരു പവൻ സ്വർണം 57,040 രൂപയ്ക്ക് ലഭിക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 56,000 രൂപയ്ക്കായിരുന്നു സ്വർണവ്യാപാരം നടന്നത്.

ഗ്രാമിന് 61 രൂപ കൂടി 5,895 രൂപയാണ് 18 കാരറ്റിന്റെ വില. ​ഗ്രാമിന് 82 രൂപയാണ് 22 കാരറ്റിന് കൂടിയത്. ഇന്ന് ഒരു ​ഗ്രാം 24 കാരറ്റ് സ്വർണം വാങ്ങാൻ 7,860 രൂപ നൽകണം. വെള്ളി വിലയിലും ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 4 രൂപ വർദ്ധിച്ച് ഗ്രാമിന് 104 രൂപയാണ് വില. പ്ലാറ്റിനത്തിന് ​ഗ്രാമിന് 23 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇന്ന് ഒരു ​ഗ്രാം പ്ലാറ്റിനം വാങ്ങാൻ 2,555 രൂപ നൽകണം. 10 ​ഗ്രാം പ്ലാറ്റിനത്തിന് 25,550 രൂപയാണ് ഇന്നത്തെ നിരക്ക്.  സ്വർണവില ഇനിയുള്ള ദിവസങ്ങളിൽ കുതിക്കുമെന്നാണ് സാമ്പത്തിക വിദ്ഗധർ വിലയിരുത്തുന്നത്.

കേരളത്തിലെ ഒരു ​ഗ്രാം സ്വർണത്തിന്റെ വില

22 കാരറ്റ്: 7,205 രൂപ

24 കാരറ്റ്: 7,860 രൂപ

18 കാരറ്റ്: 5,895 രൂപ

കേരളത്തിലെ ഒരു പവൻ സ്വർണത്തിന്റെ വില

22 കാരറ്റ് 57, 640 രൂപ

24 കാരറ്റ് ₹62,880 രൂപ

18 കാരറ്റ് ₹46, 160 രൂപ

ഡിസംബറിലെ സ്വർണവില (പവനിൽ)

ഡിസംബർ 01: 57,200 രൂപ

ഡിസംബർ 02: 56,720 രൂപ

ഡിസംബർ 03: 57,040 രൂപ

ഡിസംബർ 04: 57,040 രൂപ

ഡിസംബർ 06: 57,120 രൂപ

ഡിസംബർ 07: 56, 920 രൂപ

ഡിസംബർ 08: മാറ്റമില്ല

ഡിസംബർ 09: 57,040 രൂപ

ഡിസംബർ 10: 57,640 രൂപ

അന്താരാഷ്‌ട്ര വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് കേരളത്തിലെ സ്വർണത്തിന്റെയും വെള്ളിയുടെയും നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. ഈ വർഷം വെള്ളി വില കുതിക്കില്ലെന്ന് സാമ്പത്തിക വിദ​ഗ്ധർ വിലയിരുത്തുമ്പോഴും സ്വർണവില ഈ മാസം തന്നെ 60,000 കടക്കാൻ സാധ്യത ഏറെയാണ്.

ഈ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് നവംബർ 1-നായിരുന്നു. അന്ന് 59,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നവംബർ 14,16,17 തീയതികളിലാണ് 55,000 രൂപയിലായിരുന്നു സ്വർണവ്യാപരം നടന്നത്. അടുത്തിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കായാണ് വ്യാപാരികൾ ഇതിനെ കാണുന്നത്. വിവാഹ സീസൺ അടുത്തതോടെ സ്വർണവില വീണ്ടും കുതിക്കുന്നത് ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്.

29 ശതമാനമാണ് ഈ വർഷം ഇതുവരെയും സ്വർണവില വർദ്ധിച്ചിരിക്കുന്നത്. വർഷാവസാനത്തോടെ സ്വർണവില ഗ്രാമിന് 8,000 രൂപ വരെയെത്തിയേക്കുമെന്ന് വിലയിരുത്തൽ. സിറിയയിലെ ആഭ്യന്തര കലാപം, റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ പ്രശ്നങ്ങൾ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Follow Us