AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ഇനി എങ്ങോട്ട് കൂടാന്‍! പിടിവിട്ട് സ്വര്‍ണം, ഇന്നും ചരിത്രവില തന്നെ

Gold Price On Monday In Kerala: ഓഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച 73,200 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഓഗസ്റ്റ് രണ്ടായപ്പോഴേക്ക് സ്വര്‍ണം 74,320 രൂപയിലെക്കെത്തി. പുതിയ ആഴ്ചയുടെ തുടക്കത്തിലും വില ഉയരുന്ന കാഴ്ചയാണ് സ്വര്‍ണവിപണിയില്‍.

Kerala Gold Rate: ഇനി എങ്ങോട്ട് കൂടാന്‍! പിടിവിട്ട് സ്വര്‍ണം, ഇന്നും ചരിത്രവില തന്നെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Published: 04 Aug 2025 | 09:53 AM

കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ എത്തിച്ചേരുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്നുള്ളത്. സ്വര്‍ണത്തിന് വില കുറഞ്ഞുകൊണ്ടാണ് ഈ മാസം ആരംഭിച്ചിരുന്നത് എങ്കിലും തൊട്ടടുത്ത ദിവസം മുതല്‍ തന്നെ വില വര്‍ധിച്ചു.

ഓഗസ്റ്റ് ഒന്നിന് വെള്ളിയാഴ്ച 73,200 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഓഗസ്റ്റ് രണ്ടായപ്പോഴേക്ക് സ്വര്‍ണം 74,320 രൂപയിലെക്കെത്തി. പുതിയ ആഴ്ചയുടെ തുടക്കത്തിലും വില ഉയരുന്ന കാഴ്ചയാണ് സ്വര്‍ണവിപണിയില്‍.

Also Read: Kerala Gold Rate: ഈ മാസവും പ്രതീക്ഷയറ്റു! സ്വർണവില മാറ്റമില്ലാതെ തുടരുന്നു; വരുന്ന വാരം വില കുറയുമോ?

ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 74,360 രൂപയാണ് വില. 40 രൂപയുടെ വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉണ്ടായത്. 9,295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 9,290 രൂപയായിരുന്നു. ഇന്ന് 5 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്.

Follow Us