Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? ഇത് തന്നെ അവസരം, വിലയിൽ വൻ ഇടിവ്

Kerala Gold Rate Today Afternoon Update: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുമ്പോഴും സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

Kerala Gold Rate: സ്വർണം വാങ്ങുന്നുണ്ടോ? ഇത് തന്നെ അവസരം, വിലയിൽ വൻ ഇടിവ്

Gold Rate

Published: 

16 Mar 2026 | 03:36 PM

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് (മാർച്ച് 16) രാവിലെ പവന് 116720 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോൾ വില വീണ്ടും താഴ്ന്നു. 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,15,440 രൂപയായി കുറഞ്ഞു. ​ഗ്രാമിന് 14,430 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിം​ഗ് ചാർ‌ജും ചേരുമ്പോൾ വില വീണ്ടും ഉയരും.

പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുമ്പോഴും സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, ക്രൂഡ് ഓയില്‍ , പ്രകൃതി വാതകം എന്നിവയ്ക്കുളള അധിക പരിഗണന സ്വർണത്തിന്റെ ആവശ്യം കുറയ്ക്കുന്നു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി.

ALSO READ: വേഗം വിട്ടോ ജ്വല്ലറിയിലേക്ക്; സ്വര്‍ണം ആശ്വാസനിരക്കില്‍

അതുപോലെ പണപ്പെരുപ്പം ഉയരുമെങ്കിലും ബാങ്കുകള്‍ പലിശ കൂട്ടുമെന്ന റിപ്പോർട്ടുകളും സ്വർണവിലയിൽ പ്രതിഫലിച്ചു. സൂചനകളെ തുടർന്ന് മിക്ക നിക്ഷേപകരും ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കുറച്ചു. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സ്വർണവില ഒരു ലക്ഷത്തിനും താഴെയെത്തുമെന്നാണ് വിലയിരുത്തൽ.

മാർച്ച് മാസത്തെ സ്വർണവില

മാർച്ച് 1 – 1,26,920

മാർച്ച് 2 – 124520

മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)

മാർച്ച് 3 – 124680

മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)

മാർച്ച് 4 – 120640

മാർച്ച് 5 – 119920

മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)

മാർച്ച് 6 – 118880

മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)

മാർച്ച് 7 – 120000

മാർച്ച് 8 – 120000

മാർച്ച് 9 – 118560

മാർച്ച് 10 – 1,19,080

മാർച്ച് 11 – 119760

മാർച്ച് 11 – 1,19,320 (വൈകിട്ട്)

മാർച്ച് 12 – 1,18,960

മാർച്ച് 13 – 1,18,240

മാർച്ച് 13 – 117840 (ഉച്ചയ്ക്ക്)

മാർച്ച് 14 – 1,17,080

മാർച്ച് 15 – 1,17080

മാർച്ച് 16 – 1,16720

മാർച്ച് 16 – 1,15,440 (ഉച്ചയ്ക്ക്)

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു