Kerala Gold Rate: ഇന്ന് കുറഞ്ഞോ… കൂടിയോ..? നിരക്ക് അറിയാം
Kerala Gold Rate on April 1: കഴിഞ്ഞദിവസം രണ്ടു തവണയാണ് സ്വർണ്ണത്തിന്റെ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ ഒരുപവൻ സ്വർണ്ണത്തിന്റെ വില 1, 09, 480 രൂപയായിരുന്നു. ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. 440 രൂപ കുറച്ചു കൊണ്ട് 1,09,040 പിന്നെ തിരക്കിലാണ് വ്യാപാരം തുടർന്നിരുന്നത്. അത്തരത്തിൽ ഇന്ന് സ്വർണ്ണത്തിന്റെ നിരക്കിൽ.....

Gold Rate On April 1
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വർണ്ണത്തിന്റെ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞദിവസം രണ്ടു തവണയാണ് സ്വർണ്ണത്തിന്റെ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ ഒരുപവൻ സ്വർണ്ണത്തിന്റെ വില 1, 09, 480 രൂപയായിരുന്നു. ഉച്ചയോടെ വില വീണ്ടും കുറഞ്ഞു. 440 രൂപ കുറച്ചു കൊണ്ട് 1,09,040 പിന്നെ തിരക്കിലാണ് വ്യാപാരം തുടർന്നിരുന്നത്.
അത്തരത്തിൽ ഇന്ന് സ്വർണ്ണത്തിന്റെ നിരക്കിൽ വർദ്ധനവാണ് ഉണ്ടായത്.1440 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1,11080 രൂപയാണ് വില. അതുപോലെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ നിരക്ക് 13, 885 രൂപയാണ്.സ്വർണ്ണത്തിന്റെ നിരക്കിൽ 2025 വർഷത്തിലെ അവസാന മാസങ്ങളിലും 2026ന്റെ തുടക്കത്തോടെയും വലിയ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷമെന്ന നിരക്കിലും സ്വർണ്ണം തൊട്ടു.
ഇതോടെ സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. മാത്രമല്ല സ്വർണ വ്യാപാരികളെ സംബന്ധിച്ചും സ്വർണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചത് വ്യാപാരത്തിൽ വലിയ രീതിയിലുള്ള കുറവ് രേഖപ്പെടുത്തി. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുവാൻ ആരംഭിച്ചത്. വർഷാരംഭത്തിൽ ജനുവരി 31നായിരുന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. പവന് 1,31,160 രൂപയായിരുന്നു വില. എന്നാൽ യുദ്ധത്തിന് പിന്നാലെ മാർച്ച് 23ന് ലക്ഷത്തിന് താഴേക്ക് വിലയിടിഞ്ഞിരുന്നു.