AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: എന്റെ ‘പൊന്നു’ദൈവമേ…, വൻ കുതിപ്പിൽ സ്വർണം; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

Kerala Gold Rate: എന്റെ ‘പൊന്നു’ദൈവമേ…, വൻ കുതിപ്പിൽ സ്വർണം; ഇന്നത്തെ നിരക്ക്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 07 Aug 2026 | 09:51 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. വിവാഹ സീസൺ അടുത്തിരിക്കെ, വില കുതിക്കുന്നത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ പവന് 1,09,800 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,725 രൂപയായിരുന്നു നൽകേണ്ടത്. ഇന്നും വില കൂടി. 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണവില 1,09,920 രൂപയായി ഉയർന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 13,740 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില ഇനിയും ഉയരും.

സ്വർണകുതിപ്പിന് കാരണം

ഇന്നലെ വൻ കുതിപ്പാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 5ന് 107680 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്നലെ രണ്ടായിരം രൂപയോളം കൂടി. 1,09,800 രൂപയായി ഒരു പവന് വില വർദ്ധിച്ചു. യു.എസ് – ഇറാൻ സംഘർഷത്തിന്റെ ചുവടുപിടിച്ചാണ് വില മാറിമറിയുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽനീക്കം സാധാരണ നിലയിലെത്തുമെന്ന പ്രതീക്ഷയാണ് ഇന്നലെത്തെ കുതിപ്പിന് വഴിതെളിച്ചത്. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒമാനുമായി കരാറൊപ്പിടാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ അറിയിച്ചിരുന്നു.

ഇതോടെ, ക്രൂഡ് ഓയിൽ വിതരണം സാധാരണ ഗതിയിലാകുമെന്ന സൂചന വില ഇടിയാൻ കാരണമായി. ഇത് പണപ്പെരുപ്പ ഭീഷണി കുറയ്ക്കാനും കാരണമാകും. ഇതാണ് സ്വർണവിലയ്ക്ക് കരുത്തേകിയത്.

ALSO READ: എട്ടാം ശമ്പള കമ്മീഷൻ: അടിസ്ഥാന ശമ്പളം കുതിച്ചുയരും! 92% – 285% വരെ വർദ്ധനവോ?

പലിശ നിരക്ക് കൂട്ടുമോ?

കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് സ്വർണവിലയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ക്രൂഡ് ഓയിൽ വില കുറയുന്നത്, കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശ കൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ കാരണമാകും. റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇന്നലെ 60 ശതമാനമായിരുന്നത് ഇന്ന് 55 ശതമാനമായി കുറഞ്ഞതായാണ് റിപ്പോർട്ട്.

അടുത്ത ദിവസങ്ങളിൽ പുറത്ത് വരുന്ന മൂന്ന് യു.എസ് തൊഴിൽ കണക്കുകളും സ്വർണവിലയിൽ നിർണായകമാണ്. തൊഴിൽ കണക്കുകൾ മുൻ മാസത്തേക്കാൾ കുറഞ്ഞാൽ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കുറയും. ഇതോടെ സ്വർണവില കൂടും. എന്നാൽ തൊഴിൽ കണക്കുകൾ വർധിച്ചാൽ സ്വർണവില കുറയും.

സാധാരണക്കാർക്ക് ആശ്വസിക്കാറായോ?

ചിങ്ങം പിറക്കാൻ ഇനി പത്ത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ചിങ്ങ മാസം വിവാഹങ്ങളുടെ കാലം കൂടിയാണ്. അതുകൊണ്ട് തന്നെ, വിവാഹാവശ്യങ്ങൾക്ക് സ്വർണം എടുക്കാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് നിലവിലെ ചാഞ്ചാട്ടം ആശങ്കയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ അഡ്വാൻസ് ബുക്കിങ് നടത്തുന്നതാണ് ഉപഭോക്താക്കൾക്ക് നല്ലതെന്ന് വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.

വില ഇതുവരെ

ഡിസംബർ 23നാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. ജനുവരി ഒമ്പതിന് രാവിലെ പവൻവില 1,31,160 രൂപ എന്ന സർവകാല റെക്കോർഡിലുമെത്തി. തുടർന്നുള്ള മാസങ്ങളിലും സ്വർണവിലയിൽ വൻ ചാഞ്ചാട്ടമുണ്ടായെങ്കിലും സ്വർണം ഇതുവരെ ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

Follow Us