AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്; പ്രതീക്ഷയോടെ ആഭരണപ്രേമികൾ

kerala gold rate Today on march 6th 2025: കഴിഞ്ഞ ദിവസം സ്വർണവിലയിലുണ്ടായ വര്‍ധനവ് സ്വർണപ്രേമികൾക്ക് നിരാശ സമ്മാനിച്ചിരുന്നു. അന്തര്‍ദേശീയ വിപണിയില്‍ കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വില വര്‍ധനവ് ഉണ്ടായത്.

Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്; പ്രതീക്ഷയോടെ ആഭരണപ്രേമികൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sarika KP
Sarika KP | Updated On: 06 Mar 2025 | 10:05 AM

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഇന്ന് പവന് 360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 64160 രൂപയായി. ​ഗ്രാമിന് 45 രൂപ കുറഞ്ഞ് 8020 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിലുണ്ടായ വര്‍ധനവ് സ്വർണപ്രേമികൾക്ക് നിരാശ സമ്മാനിച്ചിരുന്നു. അന്തര്‍ദേശീയ വിപണിയില്‍ കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വില വര്‍ധനവ് ഉണ്ടായത്.

കഴിഞ്ഞ ​ദിവസം ഒരു പവൻ സ്വർണത്തിന് 64520 രൂപയാണ് രേഖപ്പെടുത്തിയത്. ഇതാണ് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച് മാസം ആരംഭിച്ചത് മുതൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ പെട്ടെന്നുണ്ടായ കുതിപ്പ് സ്വർണം വാങ്ങാൻ ആ​ഗ്രഹിച്ചവർക്ക് തിരിച്ചടിയായി. എന്നാൽ ഇന്നുണ്ടായ നേരിയ കുറവ് ആഭരണപ്രേമികൾക്ക് വീണ്ടും പ്രതീക്ഷ നൽകുന്നതാണ്. ഈ മാസം ഒന്നിന് ഒരു പവൻ സ്വർണത്തിന് 63,520 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഈ വിലയിലാണ് ആദ്യ മൂന്ന് ദിവസം വ്യാപാരം നടന്നത്. ശേഷം മാർച്ച് 4 ന് സ്വർണവില വീണ്ടും ഉയരുകയായിരുന്നു. അന്ന് 64080 രൂപയിലെത്തി. ശേഷം കഴിഞ്ഞ ദിവസമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 64,520 രൂപ രേഖപ്പെടുത്തിയത്.

Also Read:50 രൂപ കൊണ്ട് ലക്ഷങ്ങള്‍ വാരാം; അവിശ്വസിക്കേണ്ടാ പോസ്റ്റ് ഓഫീസ് ആര്‍ഡി ഉണ്ടല്ലോ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും തമ്മിലുണ്ടായ വാഗ്വാദം ഉൾപ്പടെയുള്ള പുതിയ സംഭവവികാസങ്ങളാണ് സ്വർണ വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം.

Follow Us