AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: മുന്നോട്ടോ… പിന്നോട്ടോ? ഇന്നത്തെ സ്വർണ്ണനിരക്ക്

Kerala Gold Rate today february 17: ഒരു ദിവസം നിരക്ക് അൽപ്പം കുറയുകയാണെങ്കിൽ ഒരുപക്ഷേ അന്നുതന്നെ ഉച്ചയോടെ സ്വർണ്ണ നിരക്ക് കൂടുന്നതും അല്ലെങ്കിൽ അടുത്തദിവസം അതിനേക്കാൾ വർദ്ധിക്കുന്നതും ആയ ഒരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്...

Kerala Gold Rate: മുന്നോട്ടോ… പിന്നോട്ടോ? ഇന്നത്തെ സ്വർണ്ണനിരക്ക്
Kerala Gold Rate (2)
Ashli C
Ashli C | Updated On: 17 Feb 2026 | 09:53 AM

സാധാരണക്കാരെ ആശങ്കയിലാക്കി സ്വർണത്തിന്റെ നിരക്ക് ദിനംപ്രതി വർധിച്ചു വരികയാണ്.. ഒരു ദിവസം നിരക്ക് അൽപ്പം കുറയുകയാണെങ്കിൽ ഒരുപക്ഷേ അന്നുതന്നെ ഉച്ചയോടെ സ്വർണ്ണ നിരക്ക് കൂടുന്നതും അല്ലെങ്കിൽ അടുത്തദിവസം അതിനേക്കാൾ വർദ്ധിക്കുന്നതും ആയ ഒരു കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

അതിനാൽ തന്നെ സ്വർണം എന്ന ലോഹത്തോട് സാധാരണക്കാരായ ആളുകൾ ഇപ്പോൾ അകന്നു നിൽക്കുകയാണ്. കഴിഞ്ഞദിവസം 1,15,680 രൂപയില്‍ നിന്ന് 1,14,720 രൂപയിലേക്കാണ് നിരക്ക് കുറഞ്ഞത്.

അത്തരത്തിൽ ഇന്ന് സ്വർണ്ണത്തിന്റെ നിരക്ക് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു പവൻ സ്വർണത്തിന്റെ വില 114720 രൂപയായിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 113600 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 1120 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് കുറഞ്ഞത്.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 14200 രൂപയാണ്. കഴിഞ്ഞദിവസം ഒരു ഗ്രാം സ്വർണത്തിന് നിരക്ക് 14340 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 140 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കൂട്ടിയും കുറച്ചുമാണ് സ്വർണ്ണത്തിന്റെ നിരക്ക്. നിലവിലെ സാഹചര്യത്തിൽ ഒരു പവൻ സ്വർണത്തിന് നിരക്ക് ഇനി ഒരു ലക്ഷത്തിന്റെ താഴേക്ക് പോകുക എന്നത് ഒരു പാഴ് സ്വപ്നം തന്നെ എന്ന് പറയേണ്ടിവരും. മാത്രമല്ല സ്വർണത്തിന്റെ വില മാർച്ച് മാസത്തോടെ 2 ലക്ഷത്തിലേക്ക് കടക്കുമെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. കൂടാതെ രാജ്യാന്തരവിപണിയിൽ സ്വർണം കൗൺസിൽ 6500 ഡോളറിൽ എത്തും എന്ന പ്രവചനവും വിദഗ്ധർ നടത്തുന്നു.

Follow Us