Kerala Gold Rate: ചരിത്രവിലയിൽ സ്വർണം, ഒന്നേകാൽ ലക്ഷം കടന്നു; വെള്ളി മോഹങ്ങളും വേണ്ട!

Kerala Gold Silver Rate Today: ഡിസംബറിൽ ഒരു ലക്ഷം കടന്ന സ്വർണവും നിലവിൽ ഒന്നേക്കാൽ ലക്ഷത്തിലേക്കുള്ള യാത്രയിലാണ്. ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും അധികമാകും. വെള്ളി വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

Kerala Gold Rate: ചരിത്രവിലയിൽ സ്വർണം, ഒന്നേകാൽ ലക്ഷം കടന്നു; വെള്ളി മോഹങ്ങളും വേണ്ട!

സ്വർണവില

Updated On: 

29 Jan 2026 | 10:36 AM

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ലോഹങ്ങളാണ് സ്വർണവും വെള്ളിയും. വിവാഹം, നൂൽക്കെട്ട് തുടങ്ങി വിശേഷ ദിവസങ്ങളിലെല്ലാം ഇവ വാങ്ങി ധരിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഡിസംബറിൽ ഒരു ലക്ഷം കടന്ന സ്വർണവും നിലവിൽ ഒന്നേക്കാൽ ലക്ഷത്തിലേക്കുള്ള യാത്രയിലാണ്. സ്വർണവില വർദ്ധിക്കുന്നത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

യുഎസ് ഡോളർ ദുർബലമാവുന്നതാണ് സ്വർണവില വർദ്ധനവിന് ആക്കം കൂട്ടുന്നത്. നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഡോളർ ഇടിഞ്ഞു. കൂടാതെ ഫെഡറൽ റിസർവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഡോണാൾ‌ഡ് ട്രംപിന്റെ താരിഫ് യു​ദ്ധവും മറ്റ് ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണവിലയെ ബാധിക്കുന്നുണ്ട്.

ഇന്നത്തെ സ്വർണം, വെള്ളി നിരക്ക്

 

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണത്തിന്റയും വെള്ളിയുടെയും വ്യാപാരം. ഇന്നലെ 1,22,520 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 8640 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണം പവന് 1,31,160 രൂപയായി കൂടി.  ​ഗ്രാമിന് 16,395 രൂപയുമാണ് വില. വിപണിവില 1,22,520 രൂപയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും അധികമാകും. വെള്ളി വിലയിലും വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 400.10 രൂപയും കിലോഗ്രാമിന് 4,00,100 രൂപയും ആണ്.

ALSO READ: വെള്ളിവിലയില്‍ 200% വില വര്‍ധനവ്; സ്വര്‍ണം വിട്ട് വെള്ളിയില്‍ നിക്ഷേപിക്കാം

ജനുവരി മാസത്തെ സ്വർണവില

 

ജനുവരി 1: 99,040

ജനുവരി 2: 99880

ജനുവരി 3: 99600

ജനുവരി 4: 99600

ജനുവരി 5: 100760 (രാവിലെ)

ജനുവരി 5: 101080 (ഉച്ചയ്ക്ക്)

ജനുവരി 5: 1,01,360 (വൈകിട്ട്)

ജനുവരി 6: 101800

ജനുവരി 7: 1,02,280 (രാവിലെ)

ജനുവരി 7: 101400 (വൈകിട്ട്)

ജനുവരി 8: 1,01,200

ജനുവരി 9: 1,01,720 (രാവിലെ)

ജനുവരി 9: 1,02,160 (വൈകിട്ട്)

ജനുവരി 10: 1,03,000

ജനുവരി 11: 103000

ജനുവരി 12: 104240

ജനുവരി 13: 104520

ജനുവരി 14: 105320 (രാവിലെ)

ജനുവരി 14: 1,05,600 (വൈകിട്ട്)

ജനുവരി 15: 1,05,000 ( രാവിലെ)

ജനുവരി 15: 1,05,320 (വൈകിട്ട്)

ജനുവരി 16: 1,05,160

ജനുവരി 17: 1,05,440

ജനുവരി 18: 105440

ജനുവരി 19: 106840 (രാവിലെ)

ജനുവരി 19: 1,07,240 (വൈകിട്ട്)

ജനുവരി 20: 1,08,000 (രാവിലെ)

ജനുവരി 20: 108800 (ഉച്ചയ്ക്ക്)

ജനുവരി 20: 110400 (ഉച്ച കഴിഞ്ഞ്)

ജനുവരി 20: 109840 (വൈകിട്ട്)

ജനുവരി 21: 113520 (രാവിലെ)

ജനുവരി 21: 1,15,320 (ഉച്ചയ്ക്ക്)

ജനുവരി 21: 1,14,840 (വൈകിട്ട്)

ജനുവരി 22: 113160

ജനുവരി 23: 1,17,120 (രാവിലെ)

ജനുവരി 23: 1,15,240 (ഉച്ചയ്ക്ക്)

ജനുവരി 24: 1,16,320

ജനുവരി 24: 117520 (വൈകിട്ട്)

ജനുവരി 25: 117520

ജനുവരി 26: 1,19,320 (രാവിലെ)

ജനുവരി 26: 118760 (ഉച്ചയ്ക്ക്)

ജനുവരി 27: 1,18,760

ജനുവരി 28: 1,21,120 (രാവിലെ)

ജനുവരി 28: 1,22,520 (ഉച്ചയ്ക്ക്)

ജനുവരി 29: 1,31,160

തൈര് ഒരിക്കലും കേടാകില്ലേ? എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചൂട് വെള്ളത്തിലാണോ കുളി? ശ്രദ്ധിക്കൂ
മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കണോ കളയണോ?
തൈര് ദിവസങ്ങളോളം പുളിക്കാതിരിക്കും, വഴിയിതാ
ബജറ്റ് അവതരണത്തിനായി കുടുംബത്തോടൊപ്പം നിയമസഭയിലെത്തി ധനമന്ത്രി
വാൽപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിൻ്റെ മനോഹരമായ ദൃശ്യങ്ങൾ
എംപിമാരുടെ ഫണ്ട് വിനയോഗം എങ്ങനെ? വിശദീകരിച്ച് ഷാഫി പറമ്പിൽ
Viral Video | ജിറാഫിൻ്റെ നാക്ക് കണ്ടിട്ടുണ്ടോ?