ചലച്ചിത്ര താരങ്ങളുടെ ബാല്യകാല ഫോട്ടോകൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു തെന്നിന്ത്യൻ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബോക്സ് ഓഫീസ് ക്വീൻ, നാഷണൽ ക്രഷ് എന്നിങ്ങനെയൊക്കെ വിശേഷണങ്ങളുള്ള രശ്മിക മന്ദാനയുടെ ബാല്യകാല ചിത്രമാണ് അത്. (Image Credits: Instagram)
1 / 5
ഏറെ ആരാധകരുള്ള താരമാണ് നടി രശ്മിക. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസിൽ ഇടം നേടിയ താരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. വമ്പൻ ഹിറ്റായ 'പുഷ്പ 2' വിനായി താരം 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
2 / 5
2016 ൽ പുറത്തിറങ്ങിയ ഗ്രിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇതിനു പിന്നാലെ ഗീത ഗോവിന്ദം, ഡിയർ കോമ്രേഡ്, ഭീഷ്മ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി.
3 / 5
പ്രൊഫഷണൽ ജീവിതം ചർച്ചയാകുന്നതുപോലെ തന്നെ രശ്മികയുടെ വ്യക്തിജീവിതവും ഇപ്പോൾ വലിയ ചർച്ചയാണ്. നടൻ വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
4 / 5
ജനുവരി 26-ന് ഹൈദരാബാദിൽ വെച്ച് അതീവ സ്വകാര്യമായിട്ടാണ് വിവാഹനിശ്ചയം നടന്നതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അത്രയും ശക്തമായി പ്രചരിച്ചിട്ടും പ്രതികരിക്കാന്‍ വിജയ് ദേവരകൊണ്ടയും രശ്മികയും തയ്യാറായിട്ടില്ല.