AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: കത്തി വേണ്ട, കൈയും മണക്കില്ല! വെളുത്തുള്ളി തൊലി കളയാൻ ഇതാ ‘മാജിക്’ വിദ്യ

How To Peel Garlic Without Knife: വെളുത്തുള്ളി തൊലി കളഞ്ഞ് അച്ചാർ ഇടാൻ നിൽക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. വിരലുകൾ വേദനിക്കുന്നതും കൈകളിൽ ദിവസങ്ങളോളം ഗന്ധം തങ്ങിനിൽക്കുന്നതും മറ്റൊരു വശത്ത്. എന്നാൽ ഇനി മണിക്കൂറുകളോളം ഇരുന്ന് വെളുത്തുള്ളിയുടെ തൊലി കളയാൻ മെനകെടേണ്ട.

Neethu Vijayan
Neethu Vijayan | Published: 28 Jan 2026 | 07:54 PM
അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പണി ഏതാണെന്ന് ചോദിച്ചാൽ മിക്ക വീട്ടമ്മമാരുടെയും ഉത്തരം ഒന്നായിരിക്കും... വെളുത്തുള്ളിയുടെ തൊലി കളയുക! ഈ പണിയോടുള്ള മടി കാരണം കറികളിൽ വെളുത്തുള്ളി കുറയ്ക്കുന്നവർ പോലും നമ്മുക്കിടയിലുണ്ട്. കറികളിലും അച്ചാറുകളിലും വെളുത്തുള്ളിയുടെ രുചി ഒഴിച്ചുകൂടാനാവാത്തതാണ്, എന്നാൽ അത് നന്നാക്കിയെടുക്കാൻ എടുക്കുന്ന സമയം ആലോചിക്കുമ്പോഴാണ് പലരും കുഴങ്ങുന്നത്. (Image Credits: Getty Images)

1 / 5
വെളുത്തുള്ളി തൊലി കളഞ്ഞ് അച്ചാർ ഇടാൻ നിൽക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. വിരലുകൾ വേദനിക്കുന്നതും കൈകളിൽ ദിവസങ്ങളോളം ഗന്ധം തങ്ങിനിൽക്കുന്നതും മറ്റൊരു വശത്ത്. എന്നാൽ ഇനി മണിക്കൂറുകളോളം ഇരുന്ന് വെളുത്തുള്ളിയുടെ തൊലി കളയാൻ മെനകെടേണ്ട. കത്തിയുടെ സഹായമില്ലാതെ, വിരലുകൾ വേദനപ്പിക്കാതെ നിമിഷങ്ങൾക്കുള്ളിൽ വെളുത്തുള്ളി തൊലി കളയാൻ സഹായിക്കുന്ന ചില മാന്ത്രിക വിദ്യകൾ നോക്കാം.

2 / 5
കുറച്ചധികം വെളുത്തുള്ളി ഒറ്റയടിക്ക് തൊലി കളയണമെങ്കിൽ, ഈ ഒരു തന്ത്രം മതിയാകും.  വെളുത്തുള്ളി കുടത്തിൽ നിന്ന് അല്ലികൾ ഓരോന്നായി വേർപെടുത്തി മാറ്റുക. ഈ അല്ലികൾ വായ വട്ടം കുറഞ്ഞ, അടപ്പുള്ള ഒരു സ്റ്റീൽ പാത്രത്തിലേക്കോ കുപ്പിക്കോ ഉള്ളിലേക്ക് ഇടുക. പാത്രം നന്നായി അടച്ച ശേഷം ഒരു 10 മുതൽ 15 സെക്കൻഡ് വരെ ആഞ്ഞു കുലുക്കുക (Shaking). വെളുത്തുള്ളി നല്ലപോലെ ഉണങ്ങിയതാണെങ്കിൽ നന്നായി തൊലി പോകും. ചില അല്ലികളിൽ നേരിയ തോതിൽ തൊലി പറ്റിയിരിപ്പുണ്ടെങ്കിൽ അവ കൈകൊണ്ട് നീക്കം ചെയ്യാം.

3 / 5
രു പാത്രത്തിൽ ആവശ്യത്തിന് ചെറുചൂടുവെള്ളം എടുക്കുക. വെളുത്തുള്ളി അല്ലികൾ ഈ വെള്ളത്തിലേക്ക് ഇട്ട് ഒന്ന് മുതൽ രണ്ട് മിനിറ്റ് വരെ വെക്കുക. വെള്ളം വെളുത്തുള്ളിയുടെ പാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതോടെ തൊലി അയയുകയും കുതിരുകയും ചെയ്യുന്നു.വെള്ളത്തിൽ നിന്ന് അല്ലികൾ പുറത്തെടുത്ത് വിരലുകൾ കൊണ്ട് ചെറുതായി ഒന്ന് തടവുക. തൊലി വളരെ എളുപ്പത്തിൽ കൈകളിലേക്ക് ഇളകി വരുന്നത് കാണാം. കൈകളിൽ വെളുത്തുള്ളിയുടെ രൂക്ഷഗന്ധം പടരുന്നത് ഒരു പരിധി വരെ തടയാം.

4 / 5
വെളുത്തുള്ളി അല്ലികൾ വേർപെടുത്തി ഒരു മൈക്രോവേവ്-സേഫ് പ്ലേറ്റിലേക്ക് മാറ്റുക. പ്ലേറ്റ് മൈക്രോവേവിൽ വെച്ച് 8 മുതൽ 10 സെക്കൻഡ് വരെ മാത്രം ചൂടാക്കുക. സമയം കഴിഞ്ഞാലുടൻ പുറത്തെടുക്കുക. അധിക സമയം വെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചൂടാകുന്നതോടെ തൊലിക്കുള്ളിലെ ഈർപ്പം നീരാവിയായി മാറി തൊലി വേ​ഗം വേർപ്പെടുന്നു. പുറത്തെടുത്ത ശേഷം വിരലുകൾ കൊണ്ട് ഒന്ന് അമർത്തിയാൽ തൊലി പെട്ടെന്ന് നീക്കാം.

5 / 5