AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2026: ആശ വർക്കന്മാർക്കും, അംഗൻവാടി ജീവനക്കാർക്കും ആശ്വസിക്കാം; ശമ്പളം കൂട്ടി

ASHA workers Monthly Honorarium Hike in Kerala Budget 2026: അംഗൻവാടി വർക്കർമാർമാരുടെ പ്രതിമാസ ഓണറേറിയം  വർദ്ധിപ്പിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരകുമാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Budget 2026: ആശ വർക്കന്മാർക്കും, അംഗൻവാടി ജീവനക്കാർക്കും ആശ്വസിക്കാം; ശമ്പളം കൂട്ടി
Kerala Budget
Nithya Vinu
Nithya Vinu | Updated On: 29 Jan 2026 | 09:51 AM

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശവർക്കന്മാർക്ക് ആശ്വസിക്കാം. പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1000 രൂപയുടെ വർദ്ധനവാണ് പ്രഖ്യാപിച്ചത്. കൂടാതെ, അംഗൻവാടി വർക്കർമാർമാരുടെ പ്രതിമാസ ഓണറേറിയവും  വർദ്ധിപ്പിച്ചിട്ടുണ്ട്. 1,000 രൂപയാണ് കൂട്ടിയത്. ഹെൽപ്പന്മാർക്ക് 500 രൂപ കൂട്ടി. സാക്ഷരതാ പ്രേരകുമാർക്കും 1000 രൂപയുടെ വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീ പ്രൈമറി അധ്യാപക‍ർക്ക് വേതനം 1000 രൂപ കൂട്ടിയിട്ടുണ്ട്. കൂടാതെ, സ്കൂൾ പാചക തൊഴിലാളികൾക്ക് ദിവസേന വേതനത്തിൽ 25 രൂപ കൂട്ടി.

ആശ പ്രവർത്തകരുടെ ഓണറേറിയം സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 266 ദിവസമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തിയത്. സമരത്തിനിടെ ആശ പ്രവർത്തകരുടെ ഓണറേറിയം 7,000 രൂപയിൽ നിന്ന് 8000 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. പക്ഷേ തങ്ങളുടെ ഓണറേറിയം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാർ സമരം നടത്തിയത്.

Updating…