AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Budget 2026 : കെഎൻ ബാലഗോപാലിൻ്റെ ആറാമത്തെ ബജറ്റ്; നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് ഇവർ

Most Number Budgets Presenting Ministers Records : കെ എൻ ബാലഗോപാലിൻ്റെ ആറാമത്തെ ബജറ്റ് അവതരണമാണ് ഇത്തവണത്തേത്. ഇതുവരെ രണ്ട് പേർ മാത്രമാണ് പത്തിൽ കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്.

Jenish Thomas
Jenish Thomas | Updated On: 28 Jan 2026 | 10:28 PM
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് നാളെ അവതരിപ്പിക്കുകയാണ്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണ് നാളത്തേത്. സംസ്ഥാന നിയമസഭയിൽ ഇതുവരെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് ആരെല്ലാമാണെന്ന് പരിശോധിക്കാം (Image Courtesy : Social Media)

1 / 5
ഈ പട്ടികയിൽ ഒന്നാമതുള്ള കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ എം മാണിയാണ്. വിവിധ മന്ത്രിസഭകളിൽ നിന്നും 13 തവണയാണ് കെ എം മാണി ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്

2 / 5
ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് സിപിഎം നേതാവ് തോമസ് ഐസക്കാണ്. വി എസ് അച്ചുതാന്ദൻ, ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ ഭാഗമായി 12 തവണയാണ് തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഏറ്റവും ദൈർഘ്യമുള്ള ബജറ്റ് പ്രസംഗത്തിനുള്ള റെക്കോർഡും തോമസ് ഐസക്കിൻ്റെ പേരിലാണ്

3 / 5
കെ എം മാണിക്കും തോമസ് ഐസക്കിനും ശേഷം ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത് മുൻ മുഖ്യമന്ത്രി ആർ ശങ്കറും സിപിഎം നേതാവ് ടി ശിവദാസ മേനോനുമാണ്. ഇരുവരും ആറ് തവണയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഇവരുടെ പേരിനൊപ്പം നാളെ കെ എൻ ബാലഗോപാലിൻ്റെ പേരും ചേർക്കപ്പെടും.

4 / 5
ശേഷം ഈ പട്ടികയിലുള്ള പേര് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും സിപിഎം നേതാവ് വിശ്വനാഥ മേനോൻ്റെയുമാണ്. ഇരുവരും അഞ്ച് തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

5 / 5