AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്

Kerala Lottery Result Karunya Plus : കാരുണ്യ പ്ലസ് കെഎൻ-537 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ ലഭിക്കുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. 40 രൂപയാണ് ടിക്കറ്റ് വില.

Kerala Lottery Result Today : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്
കേരള ലോട്ടറി (Image Courtesy - Creative Touch Imaging Ltd./NurPhoto via Getty Images)
Abdul Basith
Abdul Basith | Published: 05 Sep 2024 | 11:21 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎൻ-537 നറുക്കെടുപ്പ് ഇന്ന്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ​മൂന്നു മണിക്കാണ് നറുക്കെടുപ്പ് നടക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിൻ്റെ വില 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും.

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സ്ഥാനമായി ഒരു ലക്ഷം രൂപയും നാലാം സമ്മാനമായി 5000 രൂപയുമാണ് ലഭിക്കുക. 6000 രൂപയാണ് സമാശ്വാസ സമ്മാനം. യഥാക്രമം 1000, 500, 100 രൂപയാണ് അഞ്ച് മുതൽ ഏഴ് വരെയുള്ള സമ്മാനത്തുക.

സമ്മാനത്തുക 5,000ത്തിൽ താഴെ ആണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ ചെന്നും ടിക്കറ്റ് മാറി സമ്മാനത്തുക കൈപ്പറ്റാം. എന്നാൽ 5000 രൂപയിൽ മുകളിലുള്ള സമ്മാനത്തിന് അർഹമായവർ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തണം. 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

Also Read : Kerala Lottery Result Today: ഒരു കോടി സ്വന്തമാക്കിയത് ആര്…? ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

കാരുണ്യ പ്ലസ് ലോട്ടറിക്ക് പുറമെ വിൻ-വിൻ, അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, സ്ത്രീശക്തി, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന കുതിക്കുകയാണ്. ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകള്‍ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില.

Follow Us