AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: ആരാണ് ഭാ​ഗ്യവാൻ..? സ്ത്രീ ശക്തി SS-429 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

Kerala Lottery Result: ഒന്നാം സമ്മാനം നേടുന്നവർക്ക് 75 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5000 രൂപയുമാണ് ലഭിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

Kerala Lottery Result Today: ആരാണ് ഭാ​ഗ്യവാൻ..? സ്ത്രീ ശക്തി SS-429 നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 75 ലക്ഷം രൂപ
Kerala Lottery Result Today.
Neethu Vijayan
Neethu Vijayan | Published: 20 Aug 2024 | 10:16 AM

സ്ത്രീ ശക്തി SS-429 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Sthree Sakthi SS-429 result) ഇന്ന് പ്രഖ്യാപിക്കും. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം നേടുന്നവർക്ക് 75 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5000 രൂപയുമാണ് ലഭിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യുകയാണ് വേണ്ടത്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്.

ALSO READ: വിൻ വിൻ ലോട്ടറി ഒന്നാം സമ്മാനം 75 ലക്ഷം രൂപ അടിച്ചത് തൃശൂരിൽ വിറ്റ ലോട്ടറിയ്ക്ക്; വിശദമായ ഫലമറിയാം

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സ്ത്രീശക്തി ലോട്ടറിയ്ക്ക് പുറമെ കാരുണ്യ പ്ലസ്, അക്ഷയ, വിൻ വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

സ്ത്രീ ശക്തി SS-429 സമ്മാനതുക ഇങ്ങനെ:

  • ഒന്നാം സമ്മാനം: 75 ലക്ഷം
  • രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 5,000 രൂപ
  • നാലാം സമ്മാനം: 2,000 രൂപ
  • അഞ്ചാം സമ്മാനം: 1,000 രൂപ
  • ആറാം സമ്മാനം: 500 രൂപ
  • ഏഴാം സമ്മാനം: 200 രൂപ
  • എട്ടാം സമ്മാനം: 100 രൂപ
  • പ്രോത്സാഹന സമ്മാനം: 8,000 രൂപ

Follow Us